121

Powered By Blogger

Sunday, 15 February 2015

ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു








ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു


Posted on: 16 Feb 2015


അബുദാബി: വിവിധ എമിറേറ്റുകളില്‍ നിന്നായി 350-ഓളം പ്രതിഭകള്‍ മാറ്റുരച്ച ഇന്ത്യാ സോഷ്യല്‍ സെന്റര്‍ അപെക്‌സ് യു.എ.ഇ. ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് സമാപനമായി. വിവിധ പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ക്കും വെവ്വേറെ മത്സരങ്ങളും ലേഡീസ്, മാസ്റ്റേഴ്‌സ്, വെറ്ററെന്‍സ്, സീനിയര്‍ വെറ്ററെന്‍സ് എന്നിങ്ങനെ പല വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങള്‍ നടന്നത്.

10 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ മത്സരത്തില്‍ ദേവ് വിഷ്ണു ഒന്നാംസ്ഥനത്തിനും അങ്കിത് മാത്യു രണ്ടാം സ്ഥാനത്തിനും അര്‍ഹരായി. 13 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ മത്സരത്തില്‍ അഡ്രിയാന്‍ മാത്യുവും രവി സജയനും ഒന്നും രണ്ടും സ്ഥാനം നേടി. ഡബിള്‍സില്‍ ആദര്‍ശ് ദിനേശ്-അഭിഷേഖ് ദിനേശ് സഖ്യം ഒന്നാംസ്ഥാനവും രവി സജയന്‍-ആദില്‍ ഒലക്കര സഖ്യം രണ്ടാംസ്ഥാനവും നേടി. 16 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഡബിള്‍സില്‍ അബ്ദുള്ള സഹീര്‍-റോഹന്‍ ജ്യോതിഷ് സഖ്യവും ജോഷ്വ യാപ്-മുഹമ്മദ് സക്കീര്‍ സഖ്യവും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ആണ്‍കുട്ടികളുടെ സിങ്കിള്‍സില്‍ ജോഷ്വ യാപ്പും മുഹമ്മദ് സാക്കിറും പെണ്‍കുട്ടികളുടെ സിങ്കിള്‍സില്‍ തനിഷ ക്രാസ്‌ടോയും നിദ നജീബും ലേഡീസ് സിങ്കിള്‍സില്‍ ടെബ്രോ റെബെല്ലോയും തനിഷ ക്രാസ്‌ടോയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.


ലേഡീസ് ഡബിള്‍സില്‍ ടെബ്രോ റെബെല്ലോ-ദില്‍ഹാനി ഡിസില്‍വ സഖ്യം അമൃത കുട്ടികൃഷ്ണന്‍-ശ്രിയാനി ദീപിക സഖ്യത്തെ ഫൈനലില്‍ പരാജയപ്പെടുത്തി. മിക്‌സഡ് ഡബിള്‍സില്‍ മുനൈസ് മുഹമ്മദ്-തനിഷ ക്രാസ്‌ടോ സഖ്യം അസെപ് അന്‍ഡ്രിയാന-വിവിന്‍ സില്‍വ സഖ്യത്തെ പരാജയപ്പെടുത്തി. മാസ്റ്റേഴ്‌സ് സിങ്കിള്‍സില്‍ ജെയിംസ് വര്‍ഗീസ് സേവ്യര്‍ റാഫേലിനെയും മാസ്റ്റേഴ്‌സ് ഡബിള്‍സില്‍ ജെയിംസ് വര്‍ഗീസ്-സജയന്‍ സഖ്യം സിറാജ് അലം ഷാ സഖ്യത്തെയും വെറ്ററന്‍സ് ഡബിള്‍സില്‍ സാവിയോ തോമസ്-സന്തോഷ് സഖ്യം ഡോ: പ്രവീണ്‍ ഭവല്‍ദാസ് സഖ്യത്തെയും പരാജയപ്പെടുത്തി.


വെറ്ററെന്‍സ് മിക്‌സഡ് ഡബിള്‍സില്‍ പ്രഭാകരമേനോന്‍-നഫീസ സാറ സിറാജ് സഖ്യം സന്തോഷ് കുമാര്‍-ജയശ്രീ സഖ്യത്തെയും സീനിയര്‍ വെറ്ററന്‍സ് ഡബിള്‍സില്‍ എ.എം. നിസാര്‍-നിസാറുദ്ദീന്‍ സഖ്യം അബ്ദുല്‍ ലത്തീഫ്-സുരേഷ്‌കുമാര്‍ സഖ്യത്തെയും പുരുഷന്മാരുടെ സിങ്കിള്‍സില്‍ ഡിയ അദി രംഗ, മുനൈസ് മുഹമ്മദിനെയും ഡബിള്‍സില്‍ രാകേഷ് രാമകൃഷ്ണന്‍-ശിബില്‍ സി.പി. സഖ്യം മുനൈസ് മുഹമ്മദ്-അവിനാശ് സഖ്യത്തെയും പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തിനര്‍ഹരായി. ഫിബ്രവരി 20-ന് നടക്കുന്ന ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണംചെയ്യും.












from kerala news edited

via IFTTT