കീടനാശിനി രഹിത പച്ചക്കറിയുമായി 'സേഫ് ആന്‍ഡ് ഫ്രഷ്'
കൊച്ചി: 'സേഫ് ആന്‍ഡ് ഫ്രഷ് ' എന്ന പേരില്‍ കീടനാശിനി രഹിത പച്ചക്കറി മാര്‍ച്ചില്‍ വിപണിയില്‍ ഇറക്കുമെന്ന് സൈബിള്‍ ഹെര്‍ബല്‍ ലബോറട്ടറീസ് എംഡി പി.എന്‍. ബലറാം പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നു ശേഖരിക്കുന്ന പച്ചക്കറികള്‍ ചാലക്കുടിയിലെ ഫാക്ടറിയില്‍ സംസ്‌കരിച്ച് ഫ്രാഞ്ചൈസികള്‍ വഴി ഉപഭോക്താവിന് എത്തിക്കുകയാണ് ലക്ഷ്യം.
വിപണി വിലയില്‍ 'സേഫ് ആന്‍ഡ് ഫ്രഷ്' പച്ചക്കറികള്‍ കാര്‍ഷിക സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കേഷനോടെയാവും വില്പനയ്‌ക്കെത്തുക. കാര്‍ഷിക സര്‍വകലാശാലയുടേയും തായ്‌ലന്‍ഡ് കൃഷിവകുപ്പിന്റേയും സഹകരണത്തോടെയാണ് പച്ചക്കറികള്‍ വിഷമുക്തമാക്കുന്നതിനുള്ള സാങ്കേതിക വിദ്യ ആവിഷ്‌കരിച്ചിരിക്കുന്നത്. പത്രസമ്മേളനത്തില്‍ ഡോ. കെ.എസ്. പിള്ള, ടി.വി. ചിദംബരം എന്നിവര്‍ സംബന്ധിച്ചു.
from kerala news edited
via IFTTT