Story Dated: Sunday, February 15, 2015 04:23
തിരുവഞ്ചൂര്‍ : ദേശീയ ഗെയിംസ് നടത്തിപ്പ് സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉന്നയിച്ച് വിവാദങ്ങള്‍ സൃഷ്‌ടിച്ച ചീഫ് സെക്രട്ടറിക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ പരോക്ഷ വിമര്‍ശനം. ഉദ്‌ഘാടന ചടങ്ങുകളെ കുറിച്ച് കുറ്റപ്പെടുത്തലുകളുമായി എത്തിയവര്‍ സമാപന സമ്മേളനത്തിന്റെ പാകപ്പിഴകളെ കുറിച്ച് എന്തു പറയുന്നു. ഉദ്‌ഘാടന സമ്മേളനവും സമാപന സമ്മേളനവും തമ്മില്‍ എന്താണ് വിത്യാസമെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
സമാപന സമ്മേളനത്തില്‍ രണ്ട് മന്ത്രിമാര്‍ക്ക് വേദിയില്‍ സീറ്റ് നിഷേധിച്ചത് വലിയ പാകപ്പിഴയാണ്. മന്ത്രിമാരോട് അനുഭാവം പ്രകടിപ്പിച്ചാണ് താന്‍ പിന്‍സീറ്റില്‍ ഇരുന്നതെന്നും തിരുവഞ്ചൂര്‍ വ്യക്‌തമാക്കി. അതിഥികളോട് പട്ടാളച്ചിട്ട വേണ്ടെന്നും മനുഷ്യത്വപരമായി പെരുമാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കായികമന്ത്രിയുടെ പരാമര്‍ശത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ്രതികരിച്ചു. ദേശീയ ഗെയിംസ് വന്‍ വിജയമായിരുന്നു. ഇതുസംബന്ധിച്ച് വിവാദം ഉണ്ടാക്കാന്‍ തനിക്ക് താത്‌പര്യമില്ലെന്നും ഓഡിറ്റിംഗ് 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും ജിജി തോംസണ്‍ പ്രതികരിച്ചു.
from kerala news edited
via IFTTT