121

Powered By Blogger

Monday, 14 June 2021

ഫ്രാങ്ക്‌ളിന്റെ സിഇഒയ്ക്കും ഉന്നത ഉദ്യോഗസ്ഥർക്കും സെബി 15 കോടി പിഴ ചുമത്തി

ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ടിനെതിരെ കഴിഞ്ഞദിവസം നടപടി സ്വീകരിച്ചതിനുപിന്നാലെ ഉയർന്ന ഉദ്യോഗസ്ഥർക്കും ട്രസ്റ്റി സർവീസിനും പിഴചുമത്തി. ആറ് ഡെറ്റ് ഫണ്ടുകൾ മരവിപ്പിച്ചത് ചട്ടങ്ങൾ പാലിക്കാതെയാണെന്ന് കണ്ടെത്തിയതിനെതുടർന്നാണ് പിഴ. എഫ്ടി ട്രസ്റ്റീസ് സർവീസസിന് മൂന്നുകോടി രൂപയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സഞ്ജയ് സാപ്രെ, ചീഫ് ഇൻവെസ്റ്റുമെന്റ് ഓഫീസർ സന്തോഷ് കമാത്ത് എന്നിവർക്ക് രണ്ടുകോടി രൂപവീതവും അഞ്ച് ഫണ്ട് മാനേജർമാർക്ക് 1.5 കോടി രൂപവീതവും ചീഫ് കംപ്ലെയിൻസ് ഓഫീസർക്ക് 50 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. നിക്ഷേപകർ വൻതോതിൽ പണംപിൻവലിച്ചതിനെതുടർന്ന് 2020 ഏപ്രിൽ 23നാണ് ഉയർന്ന ആദായംനൽകിവന്നിരുന്ന ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം ഫ്രാങ്ക്ളിൻ മരവിപ്പിച്ചത്. കോവിഡ് വ്യാപനത്തെതുടർന്നാണ് പ്രതിസന്ധിനേരിട്ടതെന്നും കമ്പനി നിക്ഷേപകരെ അറിയിച്ചിരുന്നു. സെബിയുടെ ചട്ടങ്ങൾ പാലിക്കുന്നതിൽ ഫണ്ട് ഹൗസ് വീഴ്ചവരുത്തിയതായി ചോക്സി ആൻഡ് ചോക്സിയുടെ ഫോറൻസിക് ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്നായിരുന്നു സെബി പിഴചുമത്തിയത്.

from money rss https://bit.ly/2TyENm5
via IFTTT

സൂചികകൾ വീണ്ടും റെക്കോഡ് ഉയരത്തിൽ: നിഫ്റ്റി 15,850 കടന്നു

മുംബൈ: രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിൽ വൻതോതിൽ കുറവുണ്ടായതോടെ ഓഹരി സൂചികകൾ ആത്മവിശ്വാസം തിരിച്ചുപിടിച്ചു. സെൻസെക്സ് 196 പോയന്റ് നേട്ടത്തിൽ 52,747ലും നിഫ്റ്റി 58 പോയന്റ് ഉയർന്ന് 15,869ലുമാണ് ചൊവാഴ്ച വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടവും രാജ്യത്തെ സൂചികകളിൽ പ്രതിഫലിച്ചു. ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിൻസർവ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സെക്ടറൽ സൂചികകളിൽ മെറ്റൽ ഒഴികെയുള്ളവ നേട്ടത്തിലാണ്. ജൂബിലന്റ് ഫുഡ് വർക്സ്, പവർ ഫിനാൻസ് കോർപറേഷൻ, എൽഐസി ഹൗസിങ്, ഈസി ട്രിപ് പ്ലാനേഴ്സ് തുടങ്ങി 45 കമ്പനികളാണ് ചൊവാഴ്ച പാദഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/2U8tLEE
via IFTTT

സമ്മർദത്തെ അതിജീവിച്ച് വിപണി നേട്ടത്തിൽ ക്ലോസ്‌ചെയ്തു: ഐടി ഓഹരികൾ കുതിച്ചു

മുംബൈ: തുടക്കത്തിലെ നഷ്ടത്തിൽനിന്ന് കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ കുതിച്ചുയർന്ന് വിപണി. നിഫ്റ്റി 76.77 പോയന്റ് നേട്ടത്തിൽ 52,551.53ലും നിഫ്റ്റി 12.50 പോയന്റ് ഉയർന്ന് 15,811.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലാഭമെടുപ്പിനെതുടർന്ന് സമ്മർദംനേരിട്ട സെൻസെക്സ് 51,936ലേക്കും നിഫ്റ്റി 15,606ലേയ്ക്കും താഴ്ന്നശേഷമാണ് തിരിച്ചുവരവ് നടത്തിയത്. ആഗോള വിപണിയിലെ നേട്ടവും ഐടി, പൊതുമേഖല ബാങ്ക്, ഫാർമ, എഫ്എംസിജി ഓഹരികളിൽ നിക്ഷേപകർ താൽപര്യംപ്രകടിപ്പിച്ചതുമാണ് സൂചികകൾ നേട്ടമാക്കിയത്. 77 പോയന്റ് നേട്ടത്തിൽ സെൻസെക്സ് ക്ലോസ്ചെയ്യുന്നതിനുമുമ്പ് 655 പോയന്റിന്റെ ചാഞ്ചാട്ടമാണ് അതിജീവിച്ചത്. ടാറ്റ മോട്ടോഴ്സ്, റിലയൻസ് ഇൻഡസ്ട്രീസ്, വിപ്രോ, ഡിവീസ് ലാബ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. മൂന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ അക്കൗണ്ടുകൾ എൻഎസ്ഡിഎൽ മരവിപ്പിച്ചതിനെതുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികളായ അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, അദാനി പവർ, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ് എന്നീ ഓഹരികൾ കനത്ത നഷ്ടംനേരിട്ടു. കോൾ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, മാരുതി സുസുകി തുടങ്ങിയ ഓഹരികളും നഷ്ടമുണ്ടാക്കി. രൂപയുടെ മൂല്യത്തിൽ 20 പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 73.27 രൂപ നിലവാരത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/3pVgBXh
via IFTTT

നികുതിയിളവ് പരിധികൂട്ടും, ആന്വിറ്റിക്കുപകരം സിസ്റ്റമാറ്റിക് വിത്‌ഡ്രോവൽ പ്ലാൻ അവതരിപ്പിക്കും

പെൻഷൻ ഫണ്ടിനെ ജനകീയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എൻപിഎസിൽ കൂടുതൽ പരിഷ്കാരങ്ങളും ഇളവുകളും കൊണ്ടുവന്നേക്കും. നികുതിയിളവ് പരിധി 50,000 രൂപയിൽനിന്ന് ഒരു ലക്ഷമായി ഉയർത്തുക. നിശ്ചിത ഇടവേളകളിൽ പണംപിൻവലിക്കാൻ സൗകര്യമൊരുക്കുന്ന സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ അവതരിപ്പിക്കുക, കാലാവധിയെത്തുമ്പോൾ അഞ്ചുലക്ഷം രൂപവരെയുള്ള മൊത്തംനിക്ഷേപം പിൻവലിക്കാൻ അനുവദിക്കുക-തുടങ്ങിയവ ഉടനെ നടപ്പാക്കിയേക്കും. നിലവിൽ കാലാവധിയെത്തുമ്പോൾ മൊത്തംനിക്ഷേപത്തിൽ 60ശതമാനംതുകയാണ് പിൻവലിക്കാൻ അനുവദിച്ചിരുന്നത്. ബാക്കിയുള്ള 40ശതമാനംതുക നിർബന്ധമായും പെൻഷൻ ലഭിക്കുന്നതിന് ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കണം. അതിനുപകരം മുഴുവൻതുകയും നിക്ഷേപ പദ്ധതിയിൽ നിലനിർത്തിയശേഷം സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ(എസ്ഡബ്ല്യുപി)വഴി നിശ്ചിതശതമാനംതുക വീതം പിൻവലിക്കുന്ന രീതിയാകും നടപ്പാക്കുക. പെൻഷനുപകരം ഇത്തരത്തിൽ പിൻവലിക്കുന്നതുക നിക്ഷേപകർക്ക് ഉപയോഗിക്കാം. നിലവിൽ ആന്വിറ്റി പ്ലാനിൽനിന്ന് 5-6ശതമാനം പലിശയാണ് ലഭിക്കുന്നത്. ആകർഷകമല്ലാത്ത പലിശയും അതിന്മേലുള്ള നികുതി ബാധ്യതയുമാണ് മാറി ചിന്തിക്കാൻ പ്രേരണയായത്. കാലാവധിയെത്തുമ്പോൾ എൻപിഎസിലെ നിക്ഷേപം രണ്ടുലക്ഷം രൂപയിൽ താഴെയാണെങ്കിൽ മുഴുവൻതുകയും പിൻവലിക്കാൻ ഇപ്പോൾ അനുവദിക്കുന്നുണ്ട്. ഈ തുക അഞ്ചുലക്ഷമാക്കി വർധിപ്പിച്ചേക്കും. പദ്ധതി കൂടുതൽ ജനങ്ങളിലേക്കെത്തിക്കാൻ വിതരണശൃംഖലയിൽ കൂടുതൽപേരെ ഉൾപ്പെടുത്താനും ആലോചിക്കുന്നുണ്ട്. കൂടുതൽ കമ്മീഷൻ നൽകി ഏജന്റുമാരെ നിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ബാങ്കുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയാണ് ഇടനിലക്കാരായി പ്രവർത്തിക്കുന്നത്. പുതിയതായി പദ്ധതിയിൽ ചേരുന്നവരിൽനിന്ന് ആദ്യം 200 രൂപയും നിക്ഷേപ കമ്മീഷൻ ഇനത്തിൽ 0.2ശതമാനവുമാണ് ഈടാക്കുന്നത്. ഈതുകയിലും വർധനവുവരുത്തിയേക്കും.ഫണ്ട് മാനേജർമാരുടെ എണ്ണംകൂട്ടുന്നതിന്റെ ഭാഗമായി ഫണ്ട് മാനേജിങ് ഫീസിനത്തിൽ ഈയിടെ പിഎഫ്ആർഡിഎ വർധനവരുത്തിയിരുന്നു.

from money rss https://bit.ly/2RTkek7
via IFTTT

മൊത്തവില പണപ്പെരുപ്പം കുതിക്കുന്നു: മെയിൽ 12.94ശതമാനമായി

മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ഏപ്രിലിലെ 10.49ശതമാനത്തിൽനിന്ന് മെയിൽ 12.49 ശതമാനമായാണ് ഉയർന്നത്. തുടർച്ചയായി അഞ്ചാമത്തെ മാസമാണ് മൊത്തവില പണപ്പെരുപ്പം കുതിക്കുന്നത്. നിർമാണ വസ്തുക്കൾ, അസംസ്കൃത എണ്ണ, മിനറൽ ഓയിൽസ് എന്നിവയുടെ വിലക്കയറ്റമാണ് സൂചികയിലെ കുതിപ്പിന് പിന്നിൽ. 2020 മെയിൽ (-)3.37ശതമാനമായിരുന്നു മൊത്തവില പണപ്പെരുപ്പം. അസംസ്കൃത എണ്ണവിലയോടൊപ്പം മറ്റ് കമ്മോഡിറ്റികളുടെ വിലയും ആഗോളതലത്തിൽ ഉയർന്നു. വിവിധയിടങ്ങളിലെ ലോക്ഡൗൺമൂലംവിതരണശൃംഖലയിലുണ്ടായ തടസ്സവും മെയ്മാസത്തിൽ വിലക്കയറ്റത്തിന് ആക്കംകൂട്ടിയതായാണ് വിലയിരുത്തൽ. ഭക്ഷ്യമേഖലയിലെ വിലക്കയറ്റത്തിൽ കുറവാണ് രേഖപ്പെടുത്തയത്. ഉള്ളവിലയിൽ വർധനവുണ്ടായെങ്കിലും മെയിൽ ഇത് 4.31ശതമാനത്തിൽ നിന്നു.

from money rss https://bit.ly/3xl1rNK
via IFTTT