121

Powered By Blogger

Monday, 14 June 2021

നികുതിയിളവ് പരിധികൂട്ടും, ആന്വിറ്റിക്കുപകരം സിസ്റ്റമാറ്റിക് വിത്‌ഡ്രോവൽ പ്ലാൻ അവതരിപ്പിക്കും

പെൻഷൻ ഫണ്ടിനെ ജനകീയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എൻപിഎസിൽ കൂടുതൽ പരിഷ്കാരങ്ങളും ഇളവുകളും കൊണ്ടുവന്നേക്കും. നികുതിയിളവ് പരിധി 50,000 രൂപയിൽനിന്ന് ഒരു ലക്ഷമായി ഉയർത്തുക. നിശ്ചിത ഇടവേളകളിൽ പണംപിൻവലിക്കാൻ സൗകര്യമൊരുക്കുന്ന സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ അവതരിപ്പിക്കുക, കാലാവധിയെത്തുമ്പോൾ അഞ്ചുലക്ഷം രൂപവരെയുള്ള മൊത്തംനിക്ഷേപം പിൻവലിക്കാൻ അനുവദിക്കുക-തുടങ്ങിയവ ഉടനെ നടപ്പാക്കിയേക്കും. നിലവിൽ കാലാവധിയെത്തുമ്പോൾ മൊത്തംനിക്ഷേപത്തിൽ 60ശതമാനംതുകയാണ് പിൻവലിക്കാൻ അനുവദിച്ചിരുന്നത്. ബാക്കിയുള്ള 40ശതമാനംതുക നിർബന്ധമായും പെൻഷൻ ലഭിക്കുന്നതിന് ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കണം. അതിനുപകരം മുഴുവൻതുകയും നിക്ഷേപ പദ്ധതിയിൽ നിലനിർത്തിയശേഷം സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ(എസ്ഡബ്ല്യുപി)വഴി നിശ്ചിതശതമാനംതുക വീതം പിൻവലിക്കുന്ന രീതിയാകും നടപ്പാക്കുക. പെൻഷനുപകരം ഇത്തരത്തിൽ പിൻവലിക്കുന്നതുക നിക്ഷേപകർക്ക് ഉപയോഗിക്കാം. നിലവിൽ ആന്വിറ്റി പ്ലാനിൽനിന്ന് 5-6ശതമാനം പലിശയാണ് ലഭിക്കുന്നത്. ആകർഷകമല്ലാത്ത പലിശയും അതിന്മേലുള്ള നികുതി ബാധ്യതയുമാണ് മാറി ചിന്തിക്കാൻ പ്രേരണയായത്. കാലാവധിയെത്തുമ്പോൾ എൻപിഎസിലെ നിക്ഷേപം രണ്ടുലക്ഷം രൂപയിൽ താഴെയാണെങ്കിൽ മുഴുവൻതുകയും പിൻവലിക്കാൻ ഇപ്പോൾ അനുവദിക്കുന്നുണ്ട്. ഈ തുക അഞ്ചുലക്ഷമാക്കി വർധിപ്പിച്ചേക്കും. പദ്ധതി കൂടുതൽ ജനങ്ങളിലേക്കെത്തിക്കാൻ വിതരണശൃംഖലയിൽ കൂടുതൽപേരെ ഉൾപ്പെടുത്താനും ആലോചിക്കുന്നുണ്ട്. കൂടുതൽ കമ്മീഷൻ നൽകി ഏജന്റുമാരെ നിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ബാങ്കുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയാണ് ഇടനിലക്കാരായി പ്രവർത്തിക്കുന്നത്. പുതിയതായി പദ്ധതിയിൽ ചേരുന്നവരിൽനിന്ന് ആദ്യം 200 രൂപയും നിക്ഷേപ കമ്മീഷൻ ഇനത്തിൽ 0.2ശതമാനവുമാണ് ഈടാക്കുന്നത്. ഈതുകയിലും വർധനവുവരുത്തിയേക്കും.ഫണ്ട് മാനേജർമാരുടെ എണ്ണംകൂട്ടുന്നതിന്റെ ഭാഗമായി ഫണ്ട് മാനേജിങ് ഫീസിനത്തിൽ ഈയിടെ പിഎഫ്ആർഡിഎ വർധനവരുത്തിയിരുന്നു.

from money rss https://bit.ly/2RTkek7
via IFTTT