121

Powered By Blogger

Monday, 14 June 2021

സമ്മർദത്തെ അതിജീവിച്ച് വിപണി നേട്ടത്തിൽ ക്ലോസ്‌ചെയ്തു: ഐടി ഓഹരികൾ കുതിച്ചു

മുംബൈ: തുടക്കത്തിലെ നഷ്ടത്തിൽനിന്ന് കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ കുതിച്ചുയർന്ന് വിപണി. നിഫ്റ്റി 76.77 പോയന്റ് നേട്ടത്തിൽ 52,551.53ലും നിഫ്റ്റി 12.50 പോയന്റ് ഉയർന്ന് 15,811.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലാഭമെടുപ്പിനെതുടർന്ന് സമ്മർദംനേരിട്ട സെൻസെക്സ് 51,936ലേക്കും നിഫ്റ്റി 15,606ലേയ്ക്കും താഴ്ന്നശേഷമാണ് തിരിച്ചുവരവ് നടത്തിയത്. ആഗോള വിപണിയിലെ നേട്ടവും ഐടി, പൊതുമേഖല ബാങ്ക്, ഫാർമ, എഫ്എംസിജി ഓഹരികളിൽ നിക്ഷേപകർ താൽപര്യംപ്രകടിപ്പിച്ചതുമാണ് സൂചികകൾ നേട്ടമാക്കിയത്. 77 പോയന്റ് നേട്ടത്തിൽ സെൻസെക്സ് ക്ലോസ്ചെയ്യുന്നതിനുമുമ്പ് 655 പോയന്റിന്റെ ചാഞ്ചാട്ടമാണ് അതിജീവിച്ചത്. ടാറ്റ മോട്ടോഴ്സ്, റിലയൻസ് ഇൻഡസ്ട്രീസ്, വിപ്രോ, ഡിവീസ് ലാബ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. മൂന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ അക്കൗണ്ടുകൾ എൻഎസ്ഡിഎൽ മരവിപ്പിച്ചതിനെതുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികളായ അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, അദാനി പവർ, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ് എന്നീ ഓഹരികൾ കനത്ത നഷ്ടംനേരിട്ടു. കോൾ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, മാരുതി സുസുകി തുടങ്ങിയ ഓഹരികളും നഷ്ടമുണ്ടാക്കി. രൂപയുടെ മൂല്യത്തിൽ 20 പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 73.27 രൂപ നിലവാരത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/3pVgBXh
via IFTTT