121

Powered By Blogger

Monday, 14 June 2021

ഫ്രാങ്ക്‌ളിന്റെ സിഇഒയ്ക്കും ഉന്നത ഉദ്യോഗസ്ഥർക്കും സെബി 15 കോടി പിഴ ചുമത്തി

ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ടിനെതിരെ കഴിഞ്ഞദിവസം നടപടി സ്വീകരിച്ചതിനുപിന്നാലെ ഉയർന്ന ഉദ്യോഗസ്ഥർക്കും ട്രസ്റ്റി സർവീസിനും പിഴചുമത്തി. ആറ് ഡെറ്റ് ഫണ്ടുകൾ മരവിപ്പിച്ചത് ചട്ടങ്ങൾ പാലിക്കാതെയാണെന്ന് കണ്ടെത്തിയതിനെതുടർന്നാണ് പിഴ. എഫ്ടി ട്രസ്റ്റീസ് സർവീസസിന് മൂന്നുകോടി രൂപയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സഞ്ജയ് സാപ്രെ, ചീഫ് ഇൻവെസ്റ്റുമെന്റ് ഓഫീസർ സന്തോഷ് കമാത്ത് എന്നിവർക്ക് രണ്ടുകോടി രൂപവീതവും അഞ്ച് ഫണ്ട് മാനേജർമാർക്ക് 1.5 കോടി രൂപവീതവും ചീഫ് കംപ്ലെയിൻസ് ഓഫീസർക്ക് 50 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. നിക്ഷേപകർ വൻതോതിൽ പണംപിൻവലിച്ചതിനെതുടർന്ന് 2020 ഏപ്രിൽ 23നാണ് ഉയർന്ന ആദായംനൽകിവന്നിരുന്ന ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം ഫ്രാങ്ക്ളിൻ മരവിപ്പിച്ചത്. കോവിഡ് വ്യാപനത്തെതുടർന്നാണ് പ്രതിസന്ധിനേരിട്ടതെന്നും കമ്പനി നിക്ഷേപകരെ അറിയിച്ചിരുന്നു. സെബിയുടെ ചട്ടങ്ങൾ പാലിക്കുന്നതിൽ ഫണ്ട് ഹൗസ് വീഴ്ചവരുത്തിയതായി ചോക്സി ആൻഡ് ചോക്സിയുടെ ഫോറൻസിക് ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്നായിരുന്നു സെബി പിഴചുമത്തിയത്.

from money rss https://bit.ly/2TyENm5
via IFTTT