121

Powered By Blogger

Thursday, 10 December 2020

ബാങ്കുകള്‍ വൈകാതെ നിക്ഷേപ പലിശ കുറച്ചേക്കും

വായ്പാവിതരണത്തിലെ സാധ്യതകൾ പരിമിതമായതോടെ ബാങ്കുകൾ വൈകാതെ സ്ഥിരനിക്ഷേപ പലിശ കുറച്ചേക്കും. വായ്പാ ഡിമാൻഡ് കുറഞ്ഞത് ബാങ്കുകളുടെ ലാഭത്തെ ബാധിക്കുമെന്നതിനാലാണ് പലിശകുറയ്ക്കാൻ സമ്മർദമുള്ളത്. ഈമാസം തുടക്കത്തിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിങ്സ് അക്കൗണ്ടിലെ പലിശ 3.25ശതമാനത്തിൽനിന്ന് മൂന്നുശതമാനമാക്കി കുറച്ചിരുന്നു. എസ്ബി അക്കൗണ്ടിൽ ഒരുലക്ഷം രൂപവരെ ബാലൻസുള്ളവർക്കാണ് 3.25ശതമാനം പലിശ നൽകിയിരുന്നത്. അതിന് മുകളിലുള്ളവർക്ക് മുന്നുശതമാനവുമായിരുന്നു പലിശ. സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖല ബാങ്കുകളാകും പലിശ കുറയ്ക്കാൻ ആദ്യംമുന്നോട്ടുവരിക. നിലവിൽ പത്ത് വർഷത്തെ എസ്ബിഐയുടെ എഫ്ഡി പലിശ സ്വകാര്യമേഖലയിലെ കൊട്ടക് മഹീന്ദ്ര ബാങ്കിലെ എസ്ബിഐ അക്കൗണ്ടിലെ പലിശയേക്കാൾ കുറവാണ്. ആവശ്യത്തിലധികം പണമാണ് ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ മാർച്ചിലെ കണക്കുപ്രകാരം ബാങ്കുകളിലുള്ള മൊത്തം നിക്ഷേപം 133.4 ലക്ഷംകോടി രൂപയാണ്. 2019ലേതിനാക്കാൾ ഒമ്പതുശതമാനം അധികമാണിത്. Banks may cut deposit rates soon

from money rss https://bit.ly/2JSMv6g
via IFTTT

ഈ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത് 478 ശതമാനം നേട്ടം: വിശദാംശങ്ങള്‍ അറിയാം

രാജ്യത്തെ പ്രധാന 100 ഓഹരികളിൽ ഏറ്റവും മികച്ചആദായംനൽകി അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. 2020 ജനുവരി ഒന്നിന് ഒരു ലക്ഷം രൂപമുടക്കി കമ്പനിയുടെ 578 ഓഹരികൾ വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ അതിന്റെമൂല്യം 5,81,000 രൂപയാകുമായിരുന്നു. നേട്ടംമാത്രം 4,81,000 രൂപ. 2020 തുടക്കംമുതൽ ഇതുവരെയുള്ള കണക്കെടുത്താൽ കമ്പനിയുടെ ഓഹരി വിലയിലെ വർധന 478ശതമാനമാണ്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നിഫ്റ്റി 100 സൂചിക ഈ കാലയളവിലുണ്ടാക്കിയ നേട്ടം 10ശതമാനംമാത്രമാണ്. പ്രകടനം കണക്കിലെടുത്ത് എംഎസ് സിഐ ഇന്ത്യ സൂചികയിലും കമ്പനിക്ക് ഇടംനേടാനായി. കോവിഡ് വ്യാപനത്തിനിടയിലും പുനരുപയോഗ ഊർജമേഖലയിലെ ഓഹരികൾ ആഗോളതലത്തിൽ നേട്ടമുണ്ടാക്കിയതിന്റെ ഭാഗമായാണ് അദാനി ഗ്രീനും കുതിച്ചത്. ഓഹരി വിലയിലുണ്ടായനേട്ടം കമ്പനിയുടെ വിപണിമൂല്യം 1.73 ലക്ഷംകോടിയായി ഉയർത്തി. 2018 ജൂണിലെ മൂല്യവുമായി താരതമ്യംചെയ്യുമ്പോൾ 40 ഇരട്ടിയാണ് വർധന. 2018 ജൂണിലാണ് അദാനി എന്റർപ്രൈസസിൽനിന്ന് വേർപ്പെട്ട് അദാനി ഗ്രീൻ സ്വതന്ത്രകമ്പനിയായത്. This stock gave investors 478% return

from money rss https://bit.ly/2Lso7J9
via IFTTT

അക്കൗണ്ട് തുടങ്ങാതെ ഇടപാട് നടത്താന്‍ ഇനി ബാങ്കുകളുടെ ആപ്പുകളും

അക്കൗണ്ടില്ലാത്തവർക്കും ബാങ്കുകളുടെ ആപ്പുകൾവഴി പണമിടപാടിന് സൗകര്യമൊരുക്കുന്നു. ഗൂഗിൾ പേ പോലെ യുപിഐ അധിഷ്ഠിത സംവിധാനമാണ് ഇതിനായി ആപ്പുകളിൽ സജീകരിക്കുന്നത്. ഐസിഐസിഐ ബാങ്കാണ് ഈ സേവനത്തിന് തുടക്കമിട്ടത്. ബാങ്കിന്റെ ഐമൊബൈൽ ആപ്പ് ഐസിഐസിഐ ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തവർക്കും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. യുപിഐ സംവിധാനംവഴി ഏത് ബാങ്കിലെ അക്കൗണ്ടും ആപ്പുമായി ബന്ധിപ്പിക്കാം. പണമിടപാടിനുപുറമെ, ക്രഡിറ്റ് കാർഡ് ലഭിക്കാനും തത്സമയ വായ്പയക്ക് അപേക്ഷിക്കാനും സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാനും സ്ഥിരനിക്ഷേപമിടാനും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനും ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിനും ആപ്പുവഴി കഴിയും. എസ്ബിഐയുടെ ആപ്പും ഉടനെ ഇതിനായി ക്രമപ്പെടുത്തുമെന്ന് ബാങ്ക് അറിയിച്ചു. 30 ദിവസത്തിനുള്ളിൽ യോനോ ആപ്പുവഴിയാണ് ഇതിന് സൗകര്യമൊരുക്കുന്നത്. ആക്സിസ് ബാങ്കിന് ഇതുപോലുള്ള ആപ്പ് 2017മുതലുണ്ടെങ്കിലും പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തി ഉടനെയെത്തും. പുതിയ ഡിജിറ്റൽ സംവിധാനങ്ങൾക്ക് ആർബിഐയുടെ താൽക്കാലിക വിലക്കുള്ളതിനാൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ അപ്പ് വൈകും. നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ)യുടെ കണക്കുപ്രകാരം ഗൂഗിൾ പേ, ഫോൺ പേ എന്നിവവഴിയാണ് ഒക്ടോബറിൽ 81ശതമാനം ആപ്പുവഴിയുള്ള ഇടപാടുകളും നടന്നിട്ടുള്ളത്. ഇതിന്റെ മൂല്യമാകട്ടെ 1.65 ലക്ഷം കോടി രൂപയുമാണ്. Banks apps to make transactions without opening an account

from money rss https://bit.ly/39WYKJL
via IFTTT

സെന്‍സെക്‌സില്‍ 163 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഒരുദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണി പ്രതാപം തിരിച്ചുപിടിച്ചു. സെൻസെക്സ് 163.27 പോയന്റ് നേട്ടത്തിൽ 46,123ലും നിഫ്റ്റി 54 പോയന്റ് ഉയർന്ന് 13,532ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 933 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 213 ഓഹരികൾ നഷ്ടത്തിലുമാണ്. 56 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിൽ സമ്മിശ്ര പ്രതികരണമാണ്. ഒഎൻജിസി, ഗെയിൽ, ഐഒസി, യുപിഎൽ, എസ്ബിഐ, എൻടിപിസി, ബിപിസിഎൽ, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6ശതമാനം 0.9ശതമാനംവീതം ഉയർന്നു.

from money rss https://bit.ly/341xJkA
via IFTTT

അംബാനി കുടുംബത്തില്‍ അതിഥിയെത്തി: ആകാശ് അംബാനിക്കും ശ്ലോകയ്ക്കും കുഞ്ഞുപിറന്നു

അംബാനി കുടുംബത്തിലേയ്ക്ക് പുതിയൊരു അതിഥികൂടിയെത്തി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിക്ക് കുഞ്ഞുപിറന്നു. മുംബൈയിലെ ആശുപത്രിയിലാണ് ആകാശിനും ശ്ലോകയ്ക്കും ആൺ കുഞ്ഞ് പിറന്നത്. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്തമകനാണ് ആകാശ്. ഡയമണ്ട് വ്യാപാരിയായ റസ്സൽ മേത്തയുടെയും മോണയുടെയും മകളാണ് ശ്ളോക മേത്ത. ധിരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും. കുട്ടിക്കാലംമുതലെ സൃഹൃത്തക്കളുമായിരുന്നു. കഴിഞ്ഞവർഷം മാർച്ചിലായിരുന്നു ഇരുവരുടെയും വിവാഹം. Shloka, Akash Ambani Become Parents To Baby Boy

from money rss https://bit.ly/2IyQQLa
via IFTTT

വില്പന സമ്മര്‍ദം: നിഫ്റ്റി 13,500നുതാഴെ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ ചരിത്രനേട്ടത്തിന്റെ പ്രഭകെടുത്തി ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ലാഭമെടുപ്പാണ് വിപണിയെ തളർത്തിയത്. സെൻസെക്സ് 143.62 പോയന്റ് നഷ്ടത്തിൽ 45,959.88ലും നിഫ്റ്റി 50.80 പോയന്റ് താഴ്ന്ന് 13,478.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1209 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1642 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. യുപിഎൽ, അൾട്രടെക് സിമെന്റ്, ശ്രീ സിമെന്റ്സ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. നെസ് ലെ, ഐടിസി, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. എഫ്എംസിജി, ലോഹം എന്നീ വിഭാഗങ്ങളിലെ സൂചികകളൊഴികെയുള്ളവയെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനംവീതം താഴ്ന്നു.

from money rss https://bit.ly/37Q5jeq
via IFTTT

എണ്ണവില മുകളിലേയ്ക്ക്: വരുംദിവസങ്ങളിലും പെട്രോള്‍, ഡീസല്‍വില വര്‍ധിക്കും

ലണ്ടൻ: വിവിധ രാജ്യങ്ങൾ കോവിഡ് പ്രതിരോധകുത്തിവെയ്പ്പുകൾക്ക് തുടക്കമിട്ടതോടെ ഡിമാൻഡ് വർധിക്കുമെന്ന പ്രതീക്ഷയിൽ അസംസ്കൃത എണ്ണവില വർധിച്ചു. ബ്രന്റ് ക്രൂഡ് വില ബാരലിന് 35 സെന്റ് വർധിച്ച് 49.21 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡിന്റെ വില 45.74 ഡോളറിലുമെത്തി. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് അസംസ്കൃത എണ്ണയുടെ വിലകൂടുന്നത്. യുഎസിലെ ഖനനം സംബന്ധിച്ച് പ്രതിവാര റിപ്പോർട്ട് പ്രകാരം ശേഖരത്തിൽ 15.2 ദശലക്ഷം ബാരലിന്റെ വർധനവുണ്ടായി. 14 ലക്ഷം ബാരലിന്റെ കുറവുണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടൽ. ഏപ്രിലിലെ റെക്കോഡ് താഴ്ചയിൽനിന്ന് ഒപെകിന്റെ ഇടപെടലിലൂടെയാണ് ക്രൂഡ് വില ഘട്ടംഘട്ടമായി ഉയർന്നത്. നേരത്തെ ഉത്പാദനം വൻതോതിൽ കുറച്ച് ഡിമാന്റ് കൂ്ട്ടാനുള്ള ശ്രമമുണ്ടായി. ഇപ്പോൾ വിതരണനിയന്ത്രണം ചെറിയതോതിൽ പിൻവലിച്ചിട്ടുണ്ട്. ബ്രിട്ടനിലാണ് പ്രതിരോധ കുത്തിവെപ്പിന് തുടക്കമിട്ടത്. ഈയാഴ്ച അവസാനത്തോടെ യുഎസിലും കോവിഡ് വാക്സിൻ വിതരണം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് റെക്കോഡ് നിലവാരത്തിനടുത്താണ് പെട്രോളിന്റെയും ഡീസലിന്റെയും വില. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയരുന്നതോടെ റീട്ടെയിൽ വിലയിൽ വർധന തുടർന്നും ഉണ്ടാകും. Oil rises above $49 as vaccine release spurs demand hopes

from money rss https://bit.ly/3qJOz12
via IFTTT