121

Powered By Blogger

Thursday, 10 December 2020

അക്കൗണ്ട് തുടങ്ങാതെ ഇടപാട് നടത്താന്‍ ഇനി ബാങ്കുകളുടെ ആപ്പുകളും

അക്കൗണ്ടില്ലാത്തവർക്കും ബാങ്കുകളുടെ ആപ്പുകൾവഴി പണമിടപാടിന് സൗകര്യമൊരുക്കുന്നു. ഗൂഗിൾ പേ പോലെ യുപിഐ അധിഷ്ഠിത സംവിധാനമാണ് ഇതിനായി ആപ്പുകളിൽ സജീകരിക്കുന്നത്. ഐസിഐസിഐ ബാങ്കാണ് ഈ സേവനത്തിന് തുടക്കമിട്ടത്. ബാങ്കിന്റെ ഐമൊബൈൽ ആപ്പ് ഐസിഐസിഐ ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തവർക്കും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. യുപിഐ സംവിധാനംവഴി ഏത് ബാങ്കിലെ അക്കൗണ്ടും ആപ്പുമായി ബന്ധിപ്പിക്കാം. പണമിടപാടിനുപുറമെ, ക്രഡിറ്റ് കാർഡ് ലഭിക്കാനും തത്സമയ വായ്പയക്ക് അപേക്ഷിക്കാനും സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാനും സ്ഥിരനിക്ഷേപമിടാനും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനും ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിനും ആപ്പുവഴി കഴിയും. എസ്ബിഐയുടെ ആപ്പും ഉടനെ ഇതിനായി ക്രമപ്പെടുത്തുമെന്ന് ബാങ്ക് അറിയിച്ചു. 30 ദിവസത്തിനുള്ളിൽ യോനോ ആപ്പുവഴിയാണ് ഇതിന് സൗകര്യമൊരുക്കുന്നത്. ആക്സിസ് ബാങ്കിന് ഇതുപോലുള്ള ആപ്പ് 2017മുതലുണ്ടെങ്കിലും പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തി ഉടനെയെത്തും. പുതിയ ഡിജിറ്റൽ സംവിധാനങ്ങൾക്ക് ആർബിഐയുടെ താൽക്കാലിക വിലക്കുള്ളതിനാൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ അപ്പ് വൈകും. നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ)യുടെ കണക്കുപ്രകാരം ഗൂഗിൾ പേ, ഫോൺ പേ എന്നിവവഴിയാണ് ഒക്ടോബറിൽ 81ശതമാനം ആപ്പുവഴിയുള്ള ഇടപാടുകളും നടന്നിട്ടുള്ളത്. ഇതിന്റെ മൂല്യമാകട്ടെ 1.65 ലക്ഷം കോടി രൂപയുമാണ്. Banks apps to make transactions without opening an account

from money rss https://bit.ly/39WYKJL
via IFTTT