121

Powered By Blogger

Monday 29 June 2020

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിന് ജൂലായ് മുതല്‍ സ്റ്റാമ്പ് ഡ്യൂട്ടി

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് ഇനി സ്റ്റാമ്പ് ഡൂട്ടിയും നൽകണം. ജൂലായ് ഒന്നുമുതലുള്ള നിക്ഷേപത്തിനാണിത് ബാധകം. ഒറ്റത്തവണ, എസ്ഐപി, എസ്ടിപി, ഡിവിഡന്റ് റീഇൻവെസ്റ്റുമെന്റ് തുടങ്ങിയ രീതിയിലുള്ള നിക്ഷേപത്തിനെല്ലാം സ്റ്റാമ്പ് ഡ്യൂട്ടി നൽകണം. നിക്ഷേപ പിൻവലിക്കുമ്പോൾ നൽകേണ്ടതില്ല. ഓഹരി അധിഷ്ഠിത ഫണ്ടുകൾ, ഡെറ്റ് ഫണ്ടുകൾ എന്നിവയക്കെല്ലാം ഇത് ബാധകമാണ്. നിക്ഷേപിക്കുന്നതുകയുടെ 0.005ശതമാനമാണ് ഡ്യൂട്ടി ഈടാക്കുക. അതായത് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 5 രൂപയാണ് ഈയനത്തിൽ നൽകേണ്ടിവരിക. ഹ്രസ്വകാലത്തേയ്ക്ക് കൂടിയ തുക നിക്ഷേപം നടത്തുന്ന ഡെറ്റ് ഫണ്ട് നിക്ഷേപകരെയാണ് സ്റ്റാമ്പ് ഡ്യൂട്ടികാര്യമായി ബാധിക്കുക. ജനുവരിയിലാണ് ആദ്യം സ്റ്റാമ്പ് ഡ്യൂട്ടി ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഏപ്രിലിലേയ്ക്കും ജൂലായിലേയ്ക്കും നീട്ടിവെയ്ക്കുകയായിരുന്നു. Stamp duty on mutual funds to apply from 1 July

from money rss https://bit.ly/2YHFMk9
via IFTTT

പാഠം 80: നിക്ഷേപം നടത്തേണ്ടത് പ്രായത്തിനനുസരിച്ച്, അതിനുള്ള വഴികളിതാ

പഠിച്ചിറങ്ങിയ ഉടനെ ഒരുസ്വകാര്യ സ്ഥാപനത്തിൽ മഹേഷിന് ജോലികിട്ടി. പ്രതിമാസം 35,000 രൂപയാണ് ശമ്പളം. ചെറുപ്പത്തിൽതന്നെ ഓഹരി നിക്ഷേപത്തെക്കുറിച്ചുംമറ്റും അറിഞ്ഞ മഹേഷ് മ്യൂച്വൽ ഫണ്ടിൽ എസ്ഐപിയായി നിക്ഷേപംതുടങ്ങാൻ മടിച്ചില്ല. ചെറുപ്പമായിരുന്നതിനാൽ ബാധ്യതകളില്ലാത്ത ജീവിതമായിരുന്നു മഹേഷിന്റേത്. പ്രതിമാസം ലഭിക്കുന്ന 35,000 രൂപയിൽനിന്ന് മുറിവാടകയും ഭക്ഷണചെലവും മറ്റുംകഴിച്ച് മിച്ചമുള്ള 20,000 രൂപ മാസത്തിന്റെ ആദ്യ ആഴ്ചയിൽതന്നെ നിക്ഷേപിക്കാൻ അയാൾ ശ്രദ്ധിച്ചു. മഹേഷിന്റെ ഉത്സാഹംകണ്ട സഹപ്രവർത്തകനായ ജോർജ് തോമസ് നിക്ഷേപ സാധ്യതകൾ മഹേഷിനോട് ചോദിച്ചറിഞ്ഞു. ജോർജിനപ്പോൾ പ്രായം 50കഴിഞ്ഞിരുന്നു. അതൊന്നും കണക്കിലെടുക്കാതെ അദ്ദേഹം ഓഹരിയിലും ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കാൻതുടങ്ങി, സാമ്പത്തികലക്ഷ്യങ്ങളൊന്നും നിശ്ചയിക്കാതെ. ബാധ്യതകളില്ലാത്ത മഹേഷ് ആദായം കൂടുതൽ ലഭിക്കുന്നതിന് റിസ്ക് കൂടിയ അഗ്രസീവ് പോർട്ട്ഫോളിയോ യാണ് സ്വീകരിച്ചിരുന്നത്. മൾട്ടിക്യാപുകളോടൊപ്പം മിഡ് ക്യാപ്, സ്മോൾ ക്യാപ് ഫണ്ടുകളിലും മഹേഷിന് നിക്ഷേപമുണ്ടായിരുന്നു. ജോർജ് തോമസ് ആവഴിതന്നെ തിരഞ്ഞെടുത്തു. കോവിഡ് വ്യാപനത്തെതുടർന്ന് ഓഹരി വിപണികൂപ്പുകുത്തിയപ്പോൾ ജോർജ് തോമസി പിടിച്ചുനിൽക്കാനായില്ല. അദ്ദേഹത്തിന്റെ പോർട്ട്ഫോളിയോയിലെ ചില ഫണ്ടുകൾ 30ശതമാനത്തിലേറെ നഷ്ടത്തിലായി. മൊത്തംമൂല്യത്തിലും വൻഇടിവുണ്ടായി. പരിഭവവുമായി അദ്ദേഹം മുന്നിലെത്തിയെങ്കിലും മഹേഷിന് കൈമലർത്താനെ കഴിഞ്ഞുള്ളൂ. ആരെയും അനുകരിക്കരുത് മറ്റുപലതിനെയുംപോലെ നിക്ഷേപത്തിന്റെകാര്യത്തിലും ആരെയും അനുകരിക്കാൻശ്രമിക്കരുത്. അതുനിങ്ങളെ അപകടത്തിലാക്കും. സാമ്പത്തിക ലക്ഷ്യങ്ങളും അവയുടെ കാലാവധിയും പ്രായവും കണക്കിലെടുത്തുള്ള നിക്ഷേപരീതിയാണ് സ്വീകരിക്കേണ്ടത്. വിവിധ പ്രായങ്ങിളുള്ളവർ നിക്ഷേപം തുടങ്ങമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ പരിശോധിക്കാം. 20കളിലാണെങ്കിൽ ബാധ്യതകൾ ഏറ്റവുംകുറഞ്ഞ കാലഘട്ടമായിരിക്കും ചെറുപ്പക്കാരുടേത്. 20തിനും 30നും ഇടയിലുള്ളപ്രായം സമ്പത്ത് പരമാവധിയുണ്ടാക്കാൻ യോജിച്ച സമയമാണ്. മറ്റുബാധ്യതകളില്ലെങ്കിൽ കുറച്ച് റിസ്ക് എടുത്ത് കൂടുതൽ ആദായംനേടാനുള്ള സാഹസികവഴികൾതേടാം. നിക്ഷേപത്തിന്റെ കാര്യത്തിൽ കൂടുതൽ ഉത്സാഹംകാണിക്കാൻ തയ്യാറാണെങ്കിൽ അഗ്രസീവ് രീതി സ്വീകരിക്കാം. അതായത് 80ശതമാനം തുകയും ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാം. അത്രതന്നെ റിസ്ക് എടുക്കാൻ താൽപര്യമില്ലെങ്കിൽ കൺസർവേറ്റീവ് നിക്ഷേപകനാകാം. ഓഹരി നിക്ഷേപ വിഹിതം 60ശതമാനത്തിലൊതുക്കാം. അഗ്രസീവ് രീതി സ്വീകരിക്കുന്നവർ നിക്ഷേപത്തിനായി മാറ്റിവെയ്ക്കുന്ന 80ശതമാനം തുകയിൽ 30ശതമാനവും മിഡ്ക്യാപ് ഫണ്ടുകളിൽ മുടക്കാം. ഏഴുമുതൽ പത്തുവർഷംവരെ എസ്ഐപി രീതിയിൽ നിക്ഷേപിക്കാൻ തയ്യാറായാൽ ഈഫണ്ടുകളിൽനിന്ന് 15ശതമാനം ആദായം നേടാൻ അത്ര ബുദ്ധിമുട്ടുണ്ടാകില്ല. ബാക്കിയുള്ള 50ശതമാനംതുക മൾട്ടിക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കാം. നികുതി ആനുകൂല്യംവേണ്ടവർ ടാക്സ് സേവിങ് ഫണ്ടുകളും തിരഞ്ഞെടുക്കാം. കൺസർവേറ്റീവ് നിക്ഷേപകരാകട്ടെ, ലാർജ് ക്യാപ്, അഗ്രസീവ് ഹൈബ്രിഡ്, ടാക്സ് സേവിങ് ഫണ്ടുകൾ എന്നിവ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുക. അഗ്രസീവ് നിക്ഷേപകർ 20 ശതമാനവും കൺസർവേറ്റീവ് നിക്ഷേപകർ 40ശതമാനവുംതുക സ്ഥിര നിക്ഷേപ പദ്ധതകൾക്കായി മാറ്റിവെയ്ക്കുക. ബാങ്ക് നിക്ഷേപം, ലഘുസമ്പാദ്യ പദ്ധതികൾ, ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ, റിക്കറിങ് ഡെപ്പോസിറ്റ് എന്നിവയാണ് ഈവിഭാഗത്തിൽവരുന്ന പദ്ധതികൾ. റിട്ടയർമെന്റ്കാല ജീവിതം, സ്വന്തമായൊരുവീട്, വാഹനം, വിനോദയാത്ര തുടങ്ങിയവയായിരിക്കണം ഈകാലയളവിലെ നിക്ഷേപ ലക്ഷ്യങ്ങൾ. Equity: Mid cap & Small cap Fund 7Yr Return(%)* AUM(Cr)** Expense(%) Axis Midcap Fund 19.03 5,157 0.56% DSP Midcap Fund 19.10 6,498 1.00 SBI Small Cap Fund 23.26 3,374 0.92 *റിട്ടേൺ കണക്കാക്കിയ തിയതി ജൂൺ 30,2020. ആദായം ഫണ്ടുകളിലെ ഡയറക്ട് പ്ലാനിലേത്. **ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി. 30കളിൽ ഈകാലയളവിൽ ജോലിയിൽ സ്ഥിരതകൈവരിച്ചിട്ടുണ്ടാകാം. വിവാഹവും കുട്ടികളുംമൊക്കെയായുള്ള ജീവിതമായിരിക്കും 30കളിലേത്. അതുകൊണ്ടുതന്നെ നിക്ഷേപിക്കുന്നകാര്യത്തിൽ കരുതലോടെ നീങ്ങുക. അഗ്രസീവ് നിക്ഷേപകർ ഓഹരി വിഹിതം 80ശതമാനത്തിൽനിന്ന് 70 ആക്കികുറയ്ക്കുക. കൺസർവേറ്റീവ് നിക്ഷേപകരാകട്ടെ 60ശതമാനത്തിൽനിന്ന് 40ശതമാനവുമാക്കുക. ബാക്കിയുള്ള തുക നിക്ഷേപിക്കാൻ മുകളിൽ വ്യക്തമാക്കിയ ഡെറ്റ് സ്കീമുകൾ തിരഞ്ഞെടുക്കുക. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസംകൂടി ഈ കാലയളവിൽ പോർട്ട്ഫോളിയോയുടെ ഭാഗമാകണം. കുഞ്ഞ് ജനിച്ചയുടനെ ഇതിനായി നിക്ഷേപം തുടങ്ങിയാൽ ദീർഘകാലം മുന്നിലുള്ളതിനാൽ കൂട്ടുപലിശയുടെ ഗുണം സ്വന്തമാക്കാൻ കഴിയും. ഡെറ്റ് പദ്ധതികളിലെ നിക്ഷേപം ഹ്രസ്വകാലയളവിലെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി വിനിയോഗിക്കാം. എമർജൻസി ഫണ്ട്, വാഹനം, വനോദയാത്ര തുടങ്ങിയവ ഹ്രസ്വകാല നിക്ഷേപ പദ്ധതികളാണ്. Equity: Multi cap Fund 7Yr Return(%)* AUM(Cr)** Expense(%) SBI Focused Equity Fund 15.58 8,012 0.85 Axis Focused 25 Fund 15.20 9,428 0.65 DSP Equity Fund 14.05 3,110 1.00 Kotak Standard Multicap Fund 15.41 25,984 0.72 *റിട്ടേൺ കണക്കാക്കിയ തിയതി ജൂൺ 30,2020. ആദായം ഫണ്ടുകളിലെ ഡയറക്ട് പ്ലാനിലേത്. **ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി. 40കളിൽ ജീവിത ചെലവ് ഏറ്റവും ഉയരുന്നകാലഘട്ടമാണിത്. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വർധിച്ച ജീവിതചെലവ്, ഭവനവായ്പ തിരിച്ചടവ് തുടങ്ങി നിരവധികാര്യങ്ങൾ നിങ്ങളുടെ മുന്നിലുണ്ടാകും. കുട്ടികളുടെ വിവാഹവും അതിനുപിന്നാലെയെത്തും. അഗ്രസീവ് നിക്ഷേപകർ 30കളിൽ സ്വീകരിച്ച നിക്ഷേപരീതി പിന്തുടരുക. കൺസർവേറ്റീവ് നിക്ഷേപകരാകട്ടെ 10 മുതൽ 20ശതമാനംവരെ ഡെറ്റ് അലോക്കേഷൻ വർധിപ്പിക്കുക. 20കളിൽ നിക്ഷേപംതുടങ്ങിയിട്ടുണ്ടെങ്കിൽ സാമ്പത്തിക ലക്ഷ്യങ്ങൾ പലതും പൂർത്തീകരിക്കാനുള്ള സമയമെത്തിയെന്ന് മനസിലാക്കിനീങ്ങുക. പുതിയതായി നിക്ഷേപംതുടങ്ങുന്നവർ പരമാവധി സമ്പത്ത് സ്വരൂക്കൂട്ടാൻ ഈ കാലഘട്ടത്തിൽ ശ്രദ്ധിക്കണം. വരുമാനം വർധിക്കുന്നതിനനസുരിച്ച് വർഷാവർഷം എസ്ഐപി തുകയിൽ 10ശതമാനം വർധനവരുത്താൻ ശ്രദ്ധിക്കുക. Equity: Large cap, Large & Mid cap Fund 7Yr Return(%)* AUM(Cr)** Expense(%) Axis Bluechip Fund 13.79 13,003 0.44 Motilal Oswal Focused 25 Fund 13.90 1,122 0.91 Canara Robeco Emerging Equities Fund 21.95 4,778 0.77 *റിട്ടേൺ കണക്കാക്കിയ തിയതി ജൂൺ 30,2020. ആദായം ഫണ്ടുകളിലെ ഡയറക്ട് പ്ലാനിലേത്. **ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി. 50കളിൽ റിട്ടയർമെന്റ് കാലത്തേയ്ക്കുള്ള ഒരുചുവട് അടുത്തുകഴിഞ്ഞുവെന്ന് മനസിലാക്കുക. അതിനുപ്രാധാന്യംനൽകിയുള്ള നിക്ഷേപത്തിന് മുൻഗണന നൽകുക. അതുവരെ ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിങ്ങൾ നിക്ഷേപിച്ച തുക സുരക്ഷിത നിക്ഷേപ പദ്ധതികളിലേയ്ക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചുതുടങ്ങാം. റിട്ടയർമെന്റിന് ഇനിയും 10വർഷം ബാക്കിയുണ്ട്. റിസ്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഘട്ടംഘട്ടമായി ഓഹരി അധിഷ്ഠിത പദ്ധതികളിൽനിന്നുള്ള നിക്ഷേപം ഡെറ്റ് പദ്ധതികളിലേയ്ക്ക് മാറ്റാം. ശ്രദ്ധിക്കുക. ഒറ്റയടിക്ക് നിക്ഷേപംമുഴുവൻ പിൻവലിച്ച് ഡെറ്റിലേയ്ക്ക് മാറ്റരുത്. പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം ലഭിക്കുന്നതിന് റിട്ടയർമെന്റ് കഴിഞ്ഞാലും ചെറിയതോതിൽ ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപം നിലനിർത്തുന്നത് നല്ലതായിരിക്കും. ആവശ്യംവരുമ്പോൾ മുൻകൂട്ടി ഘട്ടംഘട്ടമായി അതിൽനിന്നും പണം പിൻവലിക്കുക. വിപണിയുടെ സാധ്യതകളും നിങ്ങൾക്ക് അതുവരെ ലഭിച്ച ആദായവും കണക്കിലെടുത്ത് ബാങ്ക് എഫ്ഡി, ഡെറ്റ് ഫണ്ട് എന്നിവകളിലേയ്ക്കാണ് ഘട്ടംഘട്ടമായി നിക്ഷേപം മാറ്റേണ്ടത്. അതായത്, 53 വയസ്സുള്ളപ്പോൾ ഓഹരി വിപണി മികച്ച നേട്ടത്തിലാണെന്നിരിക്കട്ടെ നിക്ഷേപം സുരക്ഷിത പദ്ധതികളിലേയ്ക്ക് മാറ്റിതുടങ്ങാം. 20കളിൽ തുടങ്ങിയ റിട്ടയർമെന്റ് നിക്ഷേപത്തിന്റെ ഏറ്റവുംനേട്ടം ലഭിക്കാൻപോകുന്ന സമയമാണതെന്ന് മനസിലാക്കുക. 25-ാമത്തെ വയസ്സിൽ 3000 രൂപവീതം പ്രതിമാസം എസ്ഐപിയായി നിക്ഷേപിച്ചാൽ 30വർഷം കഴിയുമ്പോൾ 55-ാമത്തെവയസ്സിൽ(12ശതമാനം വാർഷിക ആദായപ്രകാരം) ലഭിക്കുക 1.80 കോടി രൂപയാണ്. 15ശതമാനം ആദായമാണ് ലഭിച്ചതെങ്കിൽ 3.33 കോടിയായി നിക്ഷേപം വളർന്നിട്ടുണ്ടാകും. നിക്ഷേപിച്ചതുകയാകട്ടെ 26.46 ലക്ഷംരൂപമാത്രവും. എസ്ഐപിതുകയിൽ ഓരോവർഷവും 10ശതമാനംവർധനവരുത്തിയാണ് ഈ നേട്ടംകണക്കാക്കിയിരിക്കുന്നത്. Equity: ELSS (Tax Saving) Fund 7Yr Return(%)* AUM(Cr)** Expense(%) Aditya Birla Sun Life Tax Relief 96 15.80 9,177 0.94 Axis Long Term Equity Fund 17.17 19,127 0.93 DSP Tax Saver Fund 14.80 5,359 0.94 *റിട്ടേൺ കണക്കാക്കിയ തിയതി ജൂൺ 30,2020. ആദായം ഫണ്ടുകളിലെ ഡയറക്ട് പ്ലാനിലേത്. **ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി. Hybrid: Aggressive Hybrid Fund 7Yr Return(%)* AUM(Cr)** Expense(%) SBI Equity Hybrid Fund 14.17 28,583 1.03 Canara Robeco Equity Hybrid Fund 14.21 2,883 0.80 ICICI Pru Equity & Debt Reg 13.25 17,423 1.24 *റിട്ടേൺ കണക്കാക്കിയ തിയതി ജൂൺ 30,2020. ആദായം ഫണ്ടുകളിലെ ഡയറക്ട് പ്ലാനിലേത്. **ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി. feedbacks to; antonycdavis@gmail.com ശ്രദ്ധിക്കാൻ: ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം നഷ്ടസാധ്യതൾക്കുവിധേയമാണ്. വർഷത്തിലൊരിക്കലെങ്കിലും ഫണ്ടുകളുടെ പ്രകടനംവിലയിരുത്തി ഉചിതമായതീരുമാനമെടുക്കുക. ആവശ്യമെങ്കിൽ ഫണ്ടുകൾ സ്വിച്ച്ചെയ്യുന്നതിനോ മറ്റുഎഎംസികളുടെ ഫണ്ടുകളിലേയ്ക്കുമാറുന്നതിനോ മടിക്കരുത്. സ്ഥിരനിക്ഷേപ പദ്ധതികളുടെ വിശദാംശങ്ങളറിയാൻ മുമ്പത്തെ പാഠങ്ങൾ കാണുക.

from money rss https://bit.ly/2YHF1rs
via IFTTT

സെന്‍സെക്‌സില്‍ 180 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 180 പോയന്റ് നേട്ടത്തിൽ 35141ലും നിഫ്റ്റി 60 പോയന്റ് ഉയർന്ന് 10372ലുമെത്തി. ബിഎസ്ഇയിലെ 825 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 268 ഓഹരികൾ നഷ്ടത്തിലുമാണ്. 38 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, യുപിഎൽ, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൻടിപിസി, ബജാജ് ഫിനാൻസ്, അദാനി പോർട്സ്, എസ്ബിഐ, ഹീറോ മോട്ടോർകോർപ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടിസിഎസ്, സൺ ഫാർമ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ സൂചികകളിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. വൊഡാഫോൺ ഐഡിയ, ഒഎൻജിസി, സെയിൽ ഉൾപ്പടെ 596 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3ipbKts
via IFTTT

വിപണിയിൽ വിദേശ നിക്ഷേപം കൂടി, ജൂണില്‍ എത്തിയത് 21,600 കോടി രൂപ

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ നിക്ഷേപം ഉയരുന്നു. ജൂൺ ഒന്നു മുതൽ 26 വരെയുള്ള കണക്കു പ്രകാരം 21,600 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് വിപണിയിലേക്ക് ഒഴുകിയെത്തിയത്. സമ്പദ് വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്രസർക്കാർ സ്വീകരിച്ച ഉത്തേജക നടപടികളും റിസർവ് ബാങ്കിൻറെ നയതീരുമാനങ്ങളും ലോക്ഡൗണിനിടയിലും വിപണിയുടെ പ്രവർത്തനം സാവധാനം സാധാരണ നിലയിലേക്കു വരുന്നതുമെല്ലാം ഇന്ത്യൻ വിപണിയിൽ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇതാണ് കൂടുതൽ വിദേശനിക്ഷേപം എത്താൻ വഴിയൊരുക്കിയതും. 2020-ൽ ഒരു മാസം ഉണ്ടാകുന്ന ഏറ്റവും ഉയർന്ന വിദേശനിക്ഷേപവും ജൂണിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മേയിൽ 12,000 കോടിയിലധികം ഇത്തരത്തിൽ എത്തിയിരുന്നു. അതേസമയം, മാർച്ച് , ഏപ്രിൽ മാസങ്ങളിലായി ഇവർ വിറ്റൊഴിവാക്കിയത് 63,500 കോടിയുടെ നിക്ഷേപമാണ്. വിദേശനിക്ഷേപം കൂടുതൽ വന്നതോടെ ജൂണിൽ ഓഹരി സൂചികകൾ എട്ടു ശതമാനത്തിനടുത്ത് വർധന രേഖപ്പെടുത്തിയിട്ടുണ്ട്. നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിൻറെ (എൻ.എസ്.ഡി.എൽ) കണക്കു പ്രകാരം സാന്പത്തിക സേവന കന്പനികളിലാണ് ഇത്തവണ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഏകദേശം 11,800 കോടിയിലധികം രൂപ ഈ രംഗത്ത് നിക്ഷേപിക്കപ്പെട്ടു. അതേസമയം, ടെലികോം സേവന കന്പനികളിൽ വിൽപ്പന തുടരുകയാണ്. ജൂൺ 15 വരെ 4,200 കോടിയുടെ നിക്ഷേപമാണ് ഇവർ പിൻവലിച്ചത്. വരും മാസങ്ങളിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ സാന്നിധ്യം ഇന്ത്യൻ വിപണിയിൽ കൂടുതലുണ്ടാകുമെന്നാണ് ഈ രംഗത്തുള്ളവർ നൽകുന്ന സൂചന.

from money rss https://bit.ly/38jNAMb
via IFTTT

സെന്‍സെക്‌സ് 210 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 209.75 പോയന്റ് നഷ്ടത്തിൽ 34,961.52ലും നിഫ്റ്റി 70.60 പോയന്റ് താഴ്ന്ന് 10312.4ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1135 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1597 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 136 ഓഹരികൾക്ക് മാറ്റമില്ല. കോൾ ഇന്ത്യ, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബ്രിട്ടാനിയ, സിപ്ല, എംആൻഡ്എം തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. എഫ്എംസിജി ഒഴികെയുള്ള ഓഹരികൾ നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംതാഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. കോവിഡ് വ്യാപനവും ആഗോളകാരണങ്ങളുമാണ് വിപണിയെ ബാധിച്ചത്. Sensex slips 210 pts amid weak global cues

from money rss https://bit.ly/2ZnqGQ9
via IFTTT

ഒരു ടിബി ശേഷിയുള്ള യുഎസ്ബി ടൈപ്പ്-സി പെന്‍ഡ്രൈവ് ഇന്ത്യയില്‍ പുറത്തിറക്കി

ഒരു ടെറാബൈറ്റ് (ടിബി) സ്റ്റോറേജ് ശേഷിയുള്ള യുഎസ്ബി ടൈപ്പ് സി-സ്മാർട്ട്ഫോൺ പെൻഡ്രൈവ് വെസ്റ്റേൺ ഡിജിറ്റൽ ഇന്ത്യയിൽ പുറത്തിറക്കി. സെക്കൻഡിൽ 150 എംബിവരെ വേഗമുള്ളവയാണ് പുതിയ പെൻഡ്രൈവ്. 13,259 രൂപയാണ് വില. സ്മാർട്ട്ഫോൺ, ടാബ്, ലാപ്ടോപ്, ഡെസ്ക് ടോപ്പ് എന്നിവയുമായി പരസ്പരം ഡാറ്റകൈമാറാൻ ശേഷിയുള്ളവയാണ് പുതിയ പെൻഡ്രൈവ്. അതിവേഗ ഡാറ്റ കൈമാറ്റത്തിന്ശേഷിയുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ടുള്ളവയാണ് ഇപ്പോൾ ഇറങ്ങുന്ന 40ശതമാനം സ്മാർട്ട്ഫോണുകളിലുമുള്ളത്. സാൻഡിസ്ക് മെമ്മറി സോൺ ആപ്പ് പ്രീലോഡ് ചെയ്തിട്ടുള്ളതാണ് പെൻഡ്രൈവ്. ഒരുതവണ ഇൻസ്റ്റാൾ ചെയ്താൽ വിവിധ ഡിവൈസുകൾ താനെതിരിച്ചറിയാൻ പെൻഡ്രൈവിനാകും. ഫോട്ടോ, വീഡിയോ, കോൺടാക്സ്, സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയവയുടെ ബായ്ക്കപ്പിന് ഇത് സാഹയിക്കുമെന്ന് കമ്പനിപറയുന്നു. ജൂലായ് നാലുമുതൽ ആമസോണിൽ പെൻഡ്രൈവ് ലഭ്യമാകും.

from money rss https://bit.ly/3g0DFOi
via IFTTT

230 ട്രെയിനുകളില്‍ തത്കാല്‍ റിസര്‍വേഷന്‍ ആരംഭിച്ചു

നിലവിൽ സർവീസ് നടത്തുന്ന 230 സ്പെഷൽ ട്രെയിനുകളിലേയ്ക്കുള്ള തൽക്കാൽ റിസർവേഷൻ റെയിൽവെ തുടങ്ങി. ജൂൺ 30മുതലുള്ള യാത്രകൾക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക. തൽക്കാൽ ബുക്കിങിന് നേരത്തെയുണ്ടായിരുന്ന രീതിതന്നെയാകും തുടരുക. യാത്രയ്ക്ക് ഒരുദിവസംമുമ്പാണ് ടിക്കറ്റ്ബുക്ക് ചെയ്യാനാകുക. എസി കോച്ചിലേയ്ക്ക് രാവിലെ 10നും സ്ലീപ്പർ ക്ലാസിലേയ്ക്ക് 11മണിക്കുമാണ് ബുക്കിങ് ആരംഭിക്കുക. ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവവഴി ബുക്ക്ചെയ്യാം. സാധാരണ റിസർവേഷൻ ടിക്കറ്റുകൾ 120 ദിവസംമുമ്പുവരെ ബുക്ക്ചെയ്യാമെന്നും റെയിൽവെ വ്യക്തമക്കി. 30 പ്രത്യേക രാജധാനി ട്രെയിനുകൾക്കും 200 പ്രത്യേക മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കും ഇത് ബാധകമാണ്. Important 👇 Tatkal Booking will commence from 29/06/2020 in all Special Trains (starting with 0 numbers) for journey commencing from 30/06/2020 onwards.@Central_Railway — Shivaji M Sutar (@ShivajiIRTS) June 28, 2020

from money rss https://bit.ly/2YFuflt
via IFTTT

എയര്‍ ഇന്ത്യ വില്പന: താല്‍പര്യപത്രം നല്‍കാനുള്ള തിയതി മൂന്നാമതും നീട്ടി

എയർ ഇന്ത്യയുടെ വില്പനയ്ക്കുള്ള താൽപര്യപത്രം സമർപ്പിക്കുന്നതിനുള്ള അവസാന തിയതി മൂന്നാമതും നീട്ടി. രണ്ടുമാസത്തേയ്ക്കൂകൂടിയാണ് സമയം അനുവദിച്ചത്. ഇതുപ്രകാരം ഓഗസ്റ്റ് 31ആണ് അവസാന തിയതി. മാർച്ച് 17ആയിരുന്നു താൽപര്യപത്രം നൽകേണ്ട അവസാനതിയതിയായി ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീടത് ഏപ്രിൽ 30ലേയ്ക്കും ജൂൺ 30ലേയ്ക്കും രണ്ടുതവണയായി നീട്ടി. കോവിഡിനെതുടർന്നുള്ള ലോക്ക്ഡൗൺ നീണ്ടതിനാൽ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിലായതിനാലാണ് ഇത്തവണ തിയതി വീണ്ടും നീട്ടിയത്. യോഗ്യരായ നിക്ഷേപകർക്ക്(ക്യുഐബി) താത്പര്യപത്രം നൽകാൻ സെപ്റ്റംബർ 14വരെ സമയമുണ്ട്.

from money rss https://bit.ly/3ia8xO9
via IFTTT

Prithviraj Sukumaran's Vaariyamkunnan: Budget Of The Project Is Revealed!

Prithviraj Sukumaran's Vaariyamkunnan: Budget Of The Project Is Revealed!
Prithviraj Sukumaran, the talented actor is joining hands with popular filmmaker Aashiq Abu for the first time in his career, for the upcoming project Vaariyamkunnan. The movie, which revolves around the Malabar Mappila Lahala of 1921, has been making headlines recently

* This article was originally published here

നിക്ഷേപ പലിശകുറയുമ്പോള്‍ പരമാവധി ആദായംനേടാനുള്ള വഴികള്‍

ഏതാനും മാസംമുമ്പ് അമേരിക്കൻ കേന്ദ്രബാങ്ക് പലിശ നിരക്ക് പൂജ്യം ശതമാനത്തിനടുത്തായി കുറച്ചനടപടിയെ പിന്തുണച്ചവരും എതിർത്തവരുമുണ്ട്. മാന്ദ്യംനേരിടുന്ന സമ്പദ്വ്യവസ്ഥയെ സഹായിക്കാനുള്ള നടപടിയായാണ് ചിലർ ഇതിനെകണ്ടത്. എന്നാൽ യുഎസ് സമ്പദ്വ്യവസ്ഥയിലെ മിച്ചംപിടിക്കുന്നവരെ സംബന്ധിച്ചേടത്തോളം നിരക്ക് ഇത്രയുംകുറഞ്ഞത് ശിക്ഷയായി കണ്ടവരുമുണ്ട്. രാജ്യത്തെ പലിശനിരക്ക് പൂജ്യത്തിനടുത്തല്ലെങ്കിലും ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. സാമ്പത്തിക വേഗക്കുറവും കോവിഡ്-19 ഉണ്ടാക്കിയ പ്രതിസന്ധിയും തുടർച്ചയായി പലിശകുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചു. വിപണിയിൽ പണംഎത്തിക്കുന്നതിന് വായ്പ കൂടുതൽ എളുപ്പമാക്കാൻ ആർബിഐ പലിശനിരക്കു കുറയ്ക്കുകമാത്രമല്ല, എൽടിആർഒ പോലുള്ള ദീർഘകാല പലിശ സംവിധാനങ്ങൾ നടപ്പാക്കുകയും ചെയ്തു. പലിശനിരക്കു കുറച്ചുകൊണ്ട് വിപണിയിൽ കൂടുതൽ പണം എത്തിക്കുമ്പോൾ ഉപഭോഗവും നിക്ഷേപവും വർധിക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയുംചെയ്യും. സമ്പദ്ഘടനയിൽ കോവിഡ്-19 കൊണ്ടുവന്ന തകരാറുകൾ കാരണം പലിശകുറയ്ക്കലിന്റെ ചക്രം റിസർവ് ബാങ്ക് തുടരാനാണ് സാധ്യത. ഈപരിപാടിയിൽ ഏറ്റവും കൂടുതൽ പരിക്കേൽക്കുക മിച്ചം പിടിക്കാൻ ശ്രമിക്കുന്നവർക്കാണ്. സാമ്പത്തിക വേഗക്കുറവിന്റെ കാലത്ത് അപകടം ഒഴിവാക്കുക എന്നതിനാണ് ബാങ്കിംഗ് മേഖല മുഖ്യപരിഗണനനൽകുക. ബാങ്കുകൾ വായ്പനൽകുന്നത് കുറയാൻ ഇതിടയാക്കും. മൊത്ത പലിശവരുമാനം നിലനിർത്തുന്നതിന് ബാങ്കുകൾ നിക്ഷേപ നിരക്കുകൾ ഗണ്യമായി കുറയ്ക്കുകയാണു ചെയ്യുന്നത്. മൊത്തപലിശ വരുമാനം എന്നാൽ പലിശ ലഭിക്കുന്ന ആസ്തികളിലൂടെ ലഭിക്കുന്ന വരുമാനത്തിൽനിന്ന് നിക്ഷേപ ബാധ്യതാ സേവനത്തിന്റെ ചെലവു കഴിച്ചുള്ള തുകയാണ്. വായ്പകളിലൂടെ ലഭിക്കുന്ന വരുമാനം കുറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ നിക്ഷേപ ബാധ്യതാ സേവന ചെലവുകളും കുറയ്ക്കാനുള്ള ശ്രമത്തിലാണ് ബാങ്കുകൾ. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലെ മൊത്തം സമ്പാദ്യത്തിന്റെ 60 ശതമാനവും സംഭാവന ചെയ്യുന്നത് രാജ്യത്തെ കുടുംബങ്ങളാണ്. ഇന്ത്യൻ കുടംബങ്ങളുടെ മൊത്തം ധനആസ്തിയുടെ ഘടന പരിശോധിച്ചാൽ കറൻസിയും ബാങ്ക് അക്കൗണ്ട് നിക്ഷേപങ്ങളും 66 ശതമാനംവരും. ഇൻഷുറൻസ് ഫണ്ടുകളും മ്യൂച്വൽ ഫണ്ടുകളുമാണ് തൊട്ടുപിന്നിൽ. അതിനാൽ നിക്ഷേപ പലിശ നിരക്ക് കുറയ്ക്കുന്നത് മിച്ചംപിടിക്കുന്നവരെ കാര്യമായി ബാധിക്കും. സമ്പാദ്യശീലമുള്ളവരെ കുഴപ്പത്തിലാക്കിക്കൊണ്ട് പലിശ നിരക്കുകൾ ഇനിയും കുറയ്ക്കാനിരിക്കയാണ്. ഇന്ത്യൻ കുടംബങ്ങളുടെ മൊത്തം ധനആസ്തി 2018 സാമ്പത്തിക വർഷം മൊത്ത അഭ്യന്തരഉൽപാദനത്തിന്റെ 12 ശതമാനമായിരുന്നത് 2020 സാമ്പത്തിക വർഷം 10.6 ശതമാനമായി കുറഞ്ഞു. തൊഴിൽ നഷ്ടങ്ങളും ശമ്പളം കുറയ്ക്കലുംമറ്റും രൂക്ഷമായ ഇന്നത്തെ അനിശ്ചിത സാമ്പത്തിക പരിസ്തിതിയിൽ ആളുകൾ ചെലവുകുറച്ച് മിച്ചംപിടിക്കാനാണ് ശ്രമിക്കുക. എന്നാൽ 2021 സാമ്പത്തികവർഷം ഇന്ത്യൻ കുടുംബങ്ങൾക്ക് ഇത് കൂടുതൽ സാമ്പത്തിക ആസ്തി ഉണ്ടാക്കിക്കൊള്ളണമെന്നില്ല. റിസർവ് ബാങ്കിന്റെ ഒരു പ്രസിദ്ധീകരണത്തിൽ ഈയിടെ പറഞ്ഞതു പോലെ അടച്ചിടൽ മൂലം ഉപഭോഗത്തിൽ കുത്തനെ ഉണ്ടായ കുറവുകാരണം 2021 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യൻ കുടുംബങ്ങളുടെ മൊത്തം സാമ്പത്തിക ആസ്തിയിൽ ക്ഷതംസംഭവിക്കാം. സാമ്പത്തിക പ്രവർത്തനങ്ങൾ പൂർസ്ഥിതിയിലാകാൻ എടുക്കുന്ന കാലതാമസം തുടർന്നുള്ള പാദങ്ങളിൽ കുടുംബങ്ങളുടെ സാമ്പത്തിക നീക്കിയിരിപ്പുകളെ ഇല്ലാതാക്കികക്കളയും എന്നഭയവും ഇല്ലാതില്ല. ബാങ്കുനിക്ഷേപങ്ങളുടെ ആകർഷണീയത നഷ്ടപ്പെട്ടതോടെ കൂടുതൽ ലാഭംനൽകുന്ന മറ്റുഉപാധികളിലേക്ക് ഇന്ത്യൻ കുടംബങ്ങൾ കണ്ണയക്കേണ്ടിയിരിക്കുന്നു. കൂടുതൽ സമ്പാദിക്കുകയും വരുമാനം കുറയുകയുംചെയ്യുന്ന അവസ്ഥ പ്രായോഗികമല്ല. നല്ലനിലവാരമുള്ള ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ, നന്നായി പ്രവർത്തിക്കുന്ന ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ എൻസി ഡികൾ, മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക പദ്ധതികൾ, സർക്കാർ ബോണ്ടുകൾ, ചെറുകിട നിക്ഷേപങ്ങൾ എന്നിവയിൽ നിക്ഷേപിക്കാനാണ് കുടുംബങ്ങൾ ശ്രദ്ധിക്കേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ധനകാര്യ വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/31pJMHL
via IFTTT