121

Powered By Blogger

Monday, 29 June 2020

പാഠം 80: നിക്ഷേപം നടത്തേണ്ടത് പ്രായത്തിനനുസരിച്ച്, അതിനുള്ള വഴികളിതാ

പഠിച്ചിറങ്ങിയ ഉടനെ ഒരുസ്വകാര്യ സ്ഥാപനത്തിൽ മഹേഷിന് ജോലികിട്ടി. പ്രതിമാസം 35,000 രൂപയാണ് ശമ്പളം. ചെറുപ്പത്തിൽതന്നെ ഓഹരി നിക്ഷേപത്തെക്കുറിച്ചുംമറ്റും അറിഞ്ഞ മഹേഷ് മ്യൂച്വൽ ഫണ്ടിൽ എസ്ഐപിയായി നിക്ഷേപംതുടങ്ങാൻ മടിച്ചില്ല. ചെറുപ്പമായിരുന്നതിനാൽ ബാധ്യതകളില്ലാത്ത ജീവിതമായിരുന്നു മഹേഷിന്റേത്. പ്രതിമാസം ലഭിക്കുന്ന 35,000 രൂപയിൽനിന്ന് മുറിവാടകയും ഭക്ഷണചെലവും മറ്റുംകഴിച്ച് മിച്ചമുള്ള 20,000 രൂപ മാസത്തിന്റെ ആദ്യ ആഴ്ചയിൽതന്നെ നിക്ഷേപിക്കാൻ അയാൾ ശ്രദ്ധിച്ചു. മഹേഷിന്റെ ഉത്സാഹംകണ്ട സഹപ്രവർത്തകനായ ജോർജ് തോമസ് നിക്ഷേപ സാധ്യതകൾ മഹേഷിനോട് ചോദിച്ചറിഞ്ഞു. ജോർജിനപ്പോൾ പ്രായം 50കഴിഞ്ഞിരുന്നു. അതൊന്നും കണക്കിലെടുക്കാതെ അദ്ദേഹം ഓഹരിയിലും ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കാൻതുടങ്ങി, സാമ്പത്തികലക്ഷ്യങ്ങളൊന്നും നിശ്ചയിക്കാതെ. ബാധ്യതകളില്ലാത്ത മഹേഷ് ആദായം കൂടുതൽ ലഭിക്കുന്നതിന് റിസ്ക് കൂടിയ അഗ്രസീവ് പോർട്ട്ഫോളിയോ യാണ് സ്വീകരിച്ചിരുന്നത്. മൾട്ടിക്യാപുകളോടൊപ്പം മിഡ് ക്യാപ്, സ്മോൾ ക്യാപ് ഫണ്ടുകളിലും മഹേഷിന് നിക്ഷേപമുണ്ടായിരുന്നു. ജോർജ് തോമസ് ആവഴിതന്നെ തിരഞ്ഞെടുത്തു. കോവിഡ് വ്യാപനത്തെതുടർന്ന് ഓഹരി വിപണികൂപ്പുകുത്തിയപ്പോൾ ജോർജ് തോമസി പിടിച്ചുനിൽക്കാനായില്ല. അദ്ദേഹത്തിന്റെ പോർട്ട്ഫോളിയോയിലെ ചില ഫണ്ടുകൾ 30ശതമാനത്തിലേറെ നഷ്ടത്തിലായി. മൊത്തംമൂല്യത്തിലും വൻഇടിവുണ്ടായി. പരിഭവവുമായി അദ്ദേഹം മുന്നിലെത്തിയെങ്കിലും മഹേഷിന് കൈമലർത്താനെ കഴിഞ്ഞുള്ളൂ. ആരെയും അനുകരിക്കരുത് മറ്റുപലതിനെയുംപോലെ നിക്ഷേപത്തിന്റെകാര്യത്തിലും ആരെയും അനുകരിക്കാൻശ്രമിക്കരുത്. അതുനിങ്ങളെ അപകടത്തിലാക്കും. സാമ്പത്തിക ലക്ഷ്യങ്ങളും അവയുടെ കാലാവധിയും പ്രായവും കണക്കിലെടുത്തുള്ള നിക്ഷേപരീതിയാണ് സ്വീകരിക്കേണ്ടത്. വിവിധ പ്രായങ്ങിളുള്ളവർ നിക്ഷേപം തുടങ്ങമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ പരിശോധിക്കാം. 20കളിലാണെങ്കിൽ ബാധ്യതകൾ ഏറ്റവുംകുറഞ്ഞ കാലഘട്ടമായിരിക്കും ചെറുപ്പക്കാരുടേത്. 20തിനും 30നും ഇടയിലുള്ളപ്രായം സമ്പത്ത് പരമാവധിയുണ്ടാക്കാൻ യോജിച്ച സമയമാണ്. മറ്റുബാധ്യതകളില്ലെങ്കിൽ കുറച്ച് റിസ്ക് എടുത്ത് കൂടുതൽ ആദായംനേടാനുള്ള സാഹസികവഴികൾതേടാം. നിക്ഷേപത്തിന്റെ കാര്യത്തിൽ കൂടുതൽ ഉത്സാഹംകാണിക്കാൻ തയ്യാറാണെങ്കിൽ അഗ്രസീവ് രീതി സ്വീകരിക്കാം. അതായത് 80ശതമാനം തുകയും ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാം. അത്രതന്നെ റിസ്ക് എടുക്കാൻ താൽപര്യമില്ലെങ്കിൽ കൺസർവേറ്റീവ് നിക്ഷേപകനാകാം. ഓഹരി നിക്ഷേപ വിഹിതം 60ശതമാനത്തിലൊതുക്കാം. അഗ്രസീവ് രീതി സ്വീകരിക്കുന്നവർ നിക്ഷേപത്തിനായി മാറ്റിവെയ്ക്കുന്ന 80ശതമാനം തുകയിൽ 30ശതമാനവും മിഡ്ക്യാപ് ഫണ്ടുകളിൽ മുടക്കാം. ഏഴുമുതൽ പത്തുവർഷംവരെ എസ്ഐപി രീതിയിൽ നിക്ഷേപിക്കാൻ തയ്യാറായാൽ ഈഫണ്ടുകളിൽനിന്ന് 15ശതമാനം ആദായം നേടാൻ അത്ര ബുദ്ധിമുട്ടുണ്ടാകില്ല. ബാക്കിയുള്ള 50ശതമാനംതുക മൾട്ടിക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കാം. നികുതി ആനുകൂല്യംവേണ്ടവർ ടാക്സ് സേവിങ് ഫണ്ടുകളും തിരഞ്ഞെടുക്കാം. കൺസർവേറ്റീവ് നിക്ഷേപകരാകട്ടെ, ലാർജ് ക്യാപ്, അഗ്രസീവ് ഹൈബ്രിഡ്, ടാക്സ് സേവിങ് ഫണ്ടുകൾ എന്നിവ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുക. അഗ്രസീവ് നിക്ഷേപകർ 20 ശതമാനവും കൺസർവേറ്റീവ് നിക്ഷേപകർ 40ശതമാനവുംതുക സ്ഥിര നിക്ഷേപ പദ്ധതകൾക്കായി മാറ്റിവെയ്ക്കുക. ബാങ്ക് നിക്ഷേപം, ലഘുസമ്പാദ്യ പദ്ധതികൾ, ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ, റിക്കറിങ് ഡെപ്പോസിറ്റ് എന്നിവയാണ് ഈവിഭാഗത്തിൽവരുന്ന പദ്ധതികൾ. റിട്ടയർമെന്റ്കാല ജീവിതം, സ്വന്തമായൊരുവീട്, വാഹനം, വിനോദയാത്ര തുടങ്ങിയവയായിരിക്കണം ഈകാലയളവിലെ നിക്ഷേപ ലക്ഷ്യങ്ങൾ. Equity: Mid cap & Small cap Fund 7Yr Return(%)* AUM(Cr)** Expense(%) Axis Midcap Fund 19.03 5,157 0.56% DSP Midcap Fund 19.10 6,498 1.00 SBI Small Cap Fund 23.26 3,374 0.92 *റിട്ടേൺ കണക്കാക്കിയ തിയതി ജൂൺ 30,2020. ആദായം ഫണ്ടുകളിലെ ഡയറക്ട് പ്ലാനിലേത്. **ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി. 30കളിൽ ഈകാലയളവിൽ ജോലിയിൽ സ്ഥിരതകൈവരിച്ചിട്ടുണ്ടാകാം. വിവാഹവും കുട്ടികളുംമൊക്കെയായുള്ള ജീവിതമായിരിക്കും 30കളിലേത്. അതുകൊണ്ടുതന്നെ നിക്ഷേപിക്കുന്നകാര്യത്തിൽ കരുതലോടെ നീങ്ങുക. അഗ്രസീവ് നിക്ഷേപകർ ഓഹരി വിഹിതം 80ശതമാനത്തിൽനിന്ന് 70 ആക്കികുറയ്ക്കുക. കൺസർവേറ്റീവ് നിക്ഷേപകരാകട്ടെ 60ശതമാനത്തിൽനിന്ന് 40ശതമാനവുമാക്കുക. ബാക്കിയുള്ള തുക നിക്ഷേപിക്കാൻ മുകളിൽ വ്യക്തമാക്കിയ ഡെറ്റ് സ്കീമുകൾ തിരഞ്ഞെടുക്കുക. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസംകൂടി ഈ കാലയളവിൽ പോർട്ട്ഫോളിയോയുടെ ഭാഗമാകണം. കുഞ്ഞ് ജനിച്ചയുടനെ ഇതിനായി നിക്ഷേപം തുടങ്ങിയാൽ ദീർഘകാലം മുന്നിലുള്ളതിനാൽ കൂട്ടുപലിശയുടെ ഗുണം സ്വന്തമാക്കാൻ കഴിയും. ഡെറ്റ് പദ്ധതികളിലെ നിക്ഷേപം ഹ്രസ്വകാലയളവിലെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി വിനിയോഗിക്കാം. എമർജൻസി ഫണ്ട്, വാഹനം, വനോദയാത്ര തുടങ്ങിയവ ഹ്രസ്വകാല നിക്ഷേപ പദ്ധതികളാണ്. Equity: Multi cap Fund 7Yr Return(%)* AUM(Cr)** Expense(%) SBI Focused Equity Fund 15.58 8,012 0.85 Axis Focused 25 Fund 15.20 9,428 0.65 DSP Equity Fund 14.05 3,110 1.00 Kotak Standard Multicap Fund 15.41 25,984 0.72 *റിട്ടേൺ കണക്കാക്കിയ തിയതി ജൂൺ 30,2020. ആദായം ഫണ്ടുകളിലെ ഡയറക്ട് പ്ലാനിലേത്. **ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി. 40കളിൽ ജീവിത ചെലവ് ഏറ്റവും ഉയരുന്നകാലഘട്ടമാണിത്. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വർധിച്ച ജീവിതചെലവ്, ഭവനവായ്പ തിരിച്ചടവ് തുടങ്ങി നിരവധികാര്യങ്ങൾ നിങ്ങളുടെ മുന്നിലുണ്ടാകും. കുട്ടികളുടെ വിവാഹവും അതിനുപിന്നാലെയെത്തും. അഗ്രസീവ് നിക്ഷേപകർ 30കളിൽ സ്വീകരിച്ച നിക്ഷേപരീതി പിന്തുടരുക. കൺസർവേറ്റീവ് നിക്ഷേപകരാകട്ടെ 10 മുതൽ 20ശതമാനംവരെ ഡെറ്റ് അലോക്കേഷൻ വർധിപ്പിക്കുക. 20കളിൽ നിക്ഷേപംതുടങ്ങിയിട്ടുണ്ടെങ്കിൽ സാമ്പത്തിക ലക്ഷ്യങ്ങൾ പലതും പൂർത്തീകരിക്കാനുള്ള സമയമെത്തിയെന്ന് മനസിലാക്കിനീങ്ങുക. പുതിയതായി നിക്ഷേപംതുടങ്ങുന്നവർ പരമാവധി സമ്പത്ത് സ്വരൂക്കൂട്ടാൻ ഈ കാലഘട്ടത്തിൽ ശ്രദ്ധിക്കണം. വരുമാനം വർധിക്കുന്നതിനനസുരിച്ച് വർഷാവർഷം എസ്ഐപി തുകയിൽ 10ശതമാനം വർധനവരുത്താൻ ശ്രദ്ധിക്കുക. Equity: Large cap, Large & Mid cap Fund 7Yr Return(%)* AUM(Cr)** Expense(%) Axis Bluechip Fund 13.79 13,003 0.44 Motilal Oswal Focused 25 Fund 13.90 1,122 0.91 Canara Robeco Emerging Equities Fund 21.95 4,778 0.77 *റിട്ടേൺ കണക്കാക്കിയ തിയതി ജൂൺ 30,2020. ആദായം ഫണ്ടുകളിലെ ഡയറക്ട് പ്ലാനിലേത്. **ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി. 50കളിൽ റിട്ടയർമെന്റ് കാലത്തേയ്ക്കുള്ള ഒരുചുവട് അടുത്തുകഴിഞ്ഞുവെന്ന് മനസിലാക്കുക. അതിനുപ്രാധാന്യംനൽകിയുള്ള നിക്ഷേപത്തിന് മുൻഗണന നൽകുക. അതുവരെ ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിങ്ങൾ നിക്ഷേപിച്ച തുക സുരക്ഷിത നിക്ഷേപ പദ്ധതികളിലേയ്ക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചുതുടങ്ങാം. റിട്ടയർമെന്റിന് ഇനിയും 10വർഷം ബാക്കിയുണ്ട്. റിസ്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഘട്ടംഘട്ടമായി ഓഹരി അധിഷ്ഠിത പദ്ധതികളിൽനിന്നുള്ള നിക്ഷേപം ഡെറ്റ് പദ്ധതികളിലേയ്ക്ക് മാറ്റാം. ശ്രദ്ധിക്കുക. ഒറ്റയടിക്ക് നിക്ഷേപംമുഴുവൻ പിൻവലിച്ച് ഡെറ്റിലേയ്ക്ക് മാറ്റരുത്. പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം ലഭിക്കുന്നതിന് റിട്ടയർമെന്റ് കഴിഞ്ഞാലും ചെറിയതോതിൽ ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപം നിലനിർത്തുന്നത് നല്ലതായിരിക്കും. ആവശ്യംവരുമ്പോൾ മുൻകൂട്ടി ഘട്ടംഘട്ടമായി അതിൽനിന്നും പണം പിൻവലിക്കുക. വിപണിയുടെ സാധ്യതകളും നിങ്ങൾക്ക് അതുവരെ ലഭിച്ച ആദായവും കണക്കിലെടുത്ത് ബാങ്ക് എഫ്ഡി, ഡെറ്റ് ഫണ്ട് എന്നിവകളിലേയ്ക്കാണ് ഘട്ടംഘട്ടമായി നിക്ഷേപം മാറ്റേണ്ടത്. അതായത്, 53 വയസ്സുള്ളപ്പോൾ ഓഹരി വിപണി മികച്ച നേട്ടത്തിലാണെന്നിരിക്കട്ടെ നിക്ഷേപം സുരക്ഷിത പദ്ധതികളിലേയ്ക്ക് മാറ്റിതുടങ്ങാം. 20കളിൽ തുടങ്ങിയ റിട്ടയർമെന്റ് നിക്ഷേപത്തിന്റെ ഏറ്റവുംനേട്ടം ലഭിക്കാൻപോകുന്ന സമയമാണതെന്ന് മനസിലാക്കുക. 25-ാമത്തെ വയസ്സിൽ 3000 രൂപവീതം പ്രതിമാസം എസ്ഐപിയായി നിക്ഷേപിച്ചാൽ 30വർഷം കഴിയുമ്പോൾ 55-ാമത്തെവയസ്സിൽ(12ശതമാനം വാർഷിക ആദായപ്രകാരം) ലഭിക്കുക 1.80 കോടി രൂപയാണ്. 15ശതമാനം ആദായമാണ് ലഭിച്ചതെങ്കിൽ 3.33 കോടിയായി നിക്ഷേപം വളർന്നിട്ടുണ്ടാകും. നിക്ഷേപിച്ചതുകയാകട്ടെ 26.46 ലക്ഷംരൂപമാത്രവും. എസ്ഐപിതുകയിൽ ഓരോവർഷവും 10ശതമാനംവർധനവരുത്തിയാണ് ഈ നേട്ടംകണക്കാക്കിയിരിക്കുന്നത്. Equity: ELSS (Tax Saving) Fund 7Yr Return(%)* AUM(Cr)** Expense(%) Aditya Birla Sun Life Tax Relief 96 15.80 9,177 0.94 Axis Long Term Equity Fund 17.17 19,127 0.93 DSP Tax Saver Fund 14.80 5,359 0.94 *റിട്ടേൺ കണക്കാക്കിയ തിയതി ജൂൺ 30,2020. ആദായം ഫണ്ടുകളിലെ ഡയറക്ട് പ്ലാനിലേത്. **ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി. Hybrid: Aggressive Hybrid Fund 7Yr Return(%)* AUM(Cr)** Expense(%) SBI Equity Hybrid Fund 14.17 28,583 1.03 Canara Robeco Equity Hybrid Fund 14.21 2,883 0.80 ICICI Pru Equity & Debt Reg 13.25 17,423 1.24 *റിട്ടേൺ കണക്കാക്കിയ തിയതി ജൂൺ 30,2020. ആദായം ഫണ്ടുകളിലെ ഡയറക്ട് പ്ലാനിലേത്. **ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി. feedbacks to; antonycdavis@gmail.com ശ്രദ്ധിക്കാൻ: ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം നഷ്ടസാധ്യതൾക്കുവിധേയമാണ്. വർഷത്തിലൊരിക്കലെങ്കിലും ഫണ്ടുകളുടെ പ്രകടനംവിലയിരുത്തി ഉചിതമായതീരുമാനമെടുക്കുക. ആവശ്യമെങ്കിൽ ഫണ്ടുകൾ സ്വിച്ച്ചെയ്യുന്നതിനോ മറ്റുഎഎംസികളുടെ ഫണ്ടുകളിലേയ്ക്കുമാറുന്നതിനോ മടിക്കരുത്. സ്ഥിരനിക്ഷേപ പദ്ധതികളുടെ വിശദാംശങ്ങളറിയാൻ മുമ്പത്തെ പാഠങ്ങൾ കാണുക.

from money rss https://bit.ly/2YHF1rs
via IFTTT