121

Powered By Blogger

Wednesday 12 June 2019

ടിസിഎസില്‍ ഒരുകോടിയിലേറെ ശമ്പളം വാങ്ങുന്നവരുടെ എണ്ണം 100 കടന്നു

ബെംഗളുരു: ടാറ്റ കൺസൾട്ടൻസി സർവീസിലെ 100 ലേറെ ജോലിക്കാർ കോടീശ്വരന്മാരായി. ഇവർക്ക് 2018-19 സാമ്പത്തിക വർഷത്തിൽ ശമ്പളയിനത്തിൽ ലഭിച്ചത് ഒരു കോടി രൂപയിലേറെ. 2016-17 സാമ്പത്തിക വർഷത്തിൽ ലഭിച്ച ശമ്പള പ്രകാരം 91 പേരായിരുന്നു കോടിപതികൾ. സിഇഒ രാജേഷ് ഗോപിനാഥ്, സിഒഒ എൻജി സുബ്രഹ്മണ്യൻ. ഇന്ത്യക്ക് പുറത്തു ജോലി ചെയ്യുന്ന ഉയർന്ന തസ്തികയിലുള്ള ജീവനക്കർ എന്നിവരെ ഉൾപ്പെടുത്താതെയാണിത്. ഇൻഫോസിസിലാണെങ്കിൽ 1.02 കോടിയിലേറെ ശമ്പളം നേടുന്നത് 60 ജീവനക്കാരാണ്. ടിസിഎസിന്റെ ശമ്പളം കമ്പനിയുടെ ഓഹരി വിഹിതം ഉൾപ്പെടുത്താതെയാണ് കണക്കാക്കിയിട്ടുള്ളത്. ടിസിഎസ് ലൈഫ് സയൻസ് ആന്റ് ഹെൽത്ത്കെയർ വിഭാഗം തലവനായ ദെബാഷിസ് ഘോഷിന്റെ ശമ്പളം 4.7 കോടിയിലേറെയാണ്. ടെക് നോളജി സർവീസിന്റെ തലവനായ കൃഷ്ണൻ രാമാനുജൻ 4.1 കോടി രൂപയാണ് ശമ്പളയിനത്തിൽ ലഭിച്ചത്. 100 TCS employees earn more than Rs 1 crore

from money rss http://bit.ly/31wBVpp
via IFTTT

ഒരു കിലോ മത്തിക്ക് 300 രൂപ അയിലയ്ക്ക് 340

പാലക്കാട്:നാടൻ ഹോട്ടലുകളിലും ഭക്ഷണമേശകളിലും സാധാരണക്കാരന്റെ ഇഷ്ടവിഭവമായിരുന്ന മത്തി ഇനി കുറച്ചുകാലത്തേക്ക് വിലയേറിയ വിഭവമാവും. ബുധനാഴ്ച പാലക്കാട്ട് ഒരു കിലോ മത്തിക്ക് വില 300 രൂപയായി. വില ഉയർന്നതോെട ഇരുചക്രവാഹനങ്ങളിൽ മത്തി വില്പനയ്ക്കെത്തിയില്ല. ഒരു കിലോ മത്തി വാങ്ങിയാൽ പതിനാലോ പതിനഞ്ചോ എണ്ണമാണ് കിട്ടുക. ഇത് പാചകം ചെയ്തുവരുമ്പോഴേക്കും സാധാരണ വിലയ്ക്ക് വിളമ്പാനാവില്ല. അതോടെ ഹോട്ടലുകളിലും ഉച്ചയൂണിന് മത്തിയും അയിലയും അപ്രത്യക്ഷമായി. ഇവയുൾപ്പെടെ പച്ചമീനുകൾക്കെല്ലാം വില കൂടിയതായി കച്ചവടക്കാർ പറഞ്ഞു. കഴിഞ്ഞ മാസം കിലോഗ്രാമിന് 160 രൂപയ്ക്ക് കിട്ടിയിരുന്ന മത്തിക്ക് ബുധനാഴ്ച 300 രൂപയായി. 180 രൂപയ്ക്ക് വിറ്റിരുന്ന അയിലയുടെ വില 380 രൂപവരെയായി. 120 രൂപമുതൽ 180 രൂപവരെ വിലയുണ്ടായിരുന്ന ചൂര ഇപ്പോൾ 280 രൂപയായി. ചെമ്പല്ലി 260 രൂപയ്ക്കാണ് വിൽക്കുന്നത്. നേരത്തെ 140 മുതൽ 180 രൂപവരെയായിരുന്നു വില. കടൽമീൻവരവ് കുറഞ്ഞതോടെ ജലാശയങ്ങളിലെ വളർത്തുമീനുകൾക്കും വില കൂടി. 130 രൂപയ്ക്ക് വിറ്റിരുന്ന കട്ലയുടെ വില 180 രൂപയായി. വാളമീൻ കിലോയ്ക്ക് 200 രൂപയായി. നേരത്തെ 120 രൂപയായിരുന്നു. തിലോപ്പിയയ്ക്ക് 200 രൂപയായി. നേരത്തെ കിലോയ്ക്ക് 140 രൂപയ്ക്കാണ് വിറ്റിരുന്നത്. കോഴിക്കോട്ടെ മീൻ മാർക്കറ്റുകളിൽനിന്നാണ് ജില്ലയിലേക്ക് കൂടുതൽ മീനുകൾ വരുന്നത്. ജില്ലയിലേക്കുള്ള മീൻവരവും പത്തിലൊന്നായി കുറഞ്ഞിരിക്കുകയാണ്. കടകളിൽ ഹോൾസെയിൽ വില്പനയ്ക്കായി 25 ലോഡ് മീൻ വന്നിരുന്നിടത്ത് ഇപ്പോൾ ഒന്നോ രണ്ടോ ലോഡ് മാത്രമാണ് വരുന്നത്. ട്രോളിങ് നിരോധനം മീൻവരവിനെ ബാധിച്ചതായി ഫിഷ് മർച്ചന്റ് അസോസിയേഷൻ അംഗം റഫീഖ് പറഞ്ഞു. Content Highlights:high price for fishes in kerala

from money rss http://bit.ly/2RcSCSj
via IFTTT

സെന്‍സെക്‌സില്‍ 93 പോയന്റ് നഷ്ടം

മുംബൈ: ഓഹരി വിപണിയിൽ വില്പന സമ്മർദം തുടരുന്നു. സെൻസെക്സ് 93 പോയന്റ് താഴ്ന്ന് 39664ലിലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തിൽ 11875ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 838 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 517 ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, ലോഹം, ഇൻഫ്ര, എഫ്എംസിജി, ബാങ്ക്, വാഹനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിൽ. ഡിഎച്ച്എഫ്എൽ, ജെറ്റ് എയർവെയ്സ്, ഇന്ത്യബുൾസ് ഹൗസിങ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, യെസ് ബാങ്ക്, സീ എന്റർടെയ്ൻമെന്റ്, ടിസിഎസ്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ഗ്രാസിം, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ബിപിസിഎൽ, ഐഒസി, എച്ച്പിസിഎൽ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

from money rss http://bit.ly/2X3uIhp
via IFTTT

വിലക്കയറ്റം ഏഴു മാസത്തെ ഉയരത്തിൽ

കൊച്ചി:രാജ്യത്ത് വീണ്ടും വിലക്കയറ്റത്തിന്റെ സൂചനകൾ നൽകി റീട്ടെയിൽ പണപ്പെരുപ്പം ഏഴു മാസത്തെ ഉയരത്തിൽ. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ വിലസൂചിക മേയ് മാസത്തിൽ 3.05 ശതമാനമായാണ് ഉയർന്നത്. ഭക്ഷ്യോത്പന്നങ്ങളുടെ വില ഉയർന്നതാണ് വിലക്കയറ്റത്തിന് വഴിവച്ചത്. ഏപ്രിലിലെ പണപ്പെരുപ്പം 2.92 ശതമാനത്തിൽനിന്ന് 2.99 ശതമാനമായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുതുക്കി നിശ്ചയിച്ചു. 2018 മേയ് മാസത്തിൽ 4.87 ശതമാനമായിരുന്നു റീട്ടെയിൽ പണപ്പെരുപ്പം. 2018 ഒക്ടോബറിൽ രേഖപ്പെടുത്തിയ 3.38 ശതമാനത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോഴത്തേത്. 2019 മേയ് മാസത്തിലെ കണക്കനുസരിച്ച് ഭക്ഷ്യോത്പന്നങ്ങൾക്ക് 1.83 ശതമാനം വർധനയുണ്ടായി. ഏപ്രിലിൽ ഇത് 1.1 ശതമാനമായിരുന്നു. റിസർവ് ബാങ്ക് വായ്പാനിരക്ക് നിശ്ചയിക്കാൻ ഇപ്പോൾ റീട്ടെയിൽ പണപ്പെരുപ്പത്തെയാണ് മാനദണ്ഡമാക്കുന്നത്. കഴിഞ്ഞ മൂന്ന് നയ അവലോകനങ്ങളിൽ ആർ.ബി.ഐ. റിപോ നിരക്ക് കാൽ ശതമാനം വീതം കുറച്ചിരുന്നു. എന്നാൽ, പണപ്പെരുപ്പം വീണ്ടും കൂടിയാൽ നിരക്ക് ഉയർത്താൻ ആർ.ബി.ഐ. നിർബന്ധിതമാകും.

from money rss http://bit.ly/2ICCjdw
via IFTTT

വായ്പ തിരിച്ചടയ്‌ക്കേണ്ട; പ്രതിമാസ വാടകയില്‍ ഇനി പുതിയ കാറ് നിങ്ങള്‍ക്ക് സ്വന്തമാക്കാം

ന്യൂഡൽഹി: നിങ്ങൾക്കിഷ്ടപ്പെട്ട കാറ് സ്വന്തമാക്കാൻ ഇനി വൻതുക മുടക്കേണ്ടതില്ല. ബാങ്ക് ലോൺ എടുക്കേണ്ട. പുതിയ കാറിനുവേണ്ട കാലാകാലങ്ങളിലെ സർവീസ് നടത്താൻ പാടുപെടെകുയും വേണ്ട. അതിന് പണം ചെലവാകുകയുമില്ല. കാർ കമ്പനിയുമായി ഒരു കരാറിലെത്തിയാൽമതി. ഹ്യൂണ്ടായ്, മഹീന്ദ്ര, സ്കോഡ, ഫിയറ്റ് തുടങ്ങിയ കാർ കമ്പനികളാണ് പുതിയ രീതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഹ്യൂണ്ടായിയുടെ ജനപ്രിയ മോഡലായ ക്രേറ്റ നിങ്ങൾക്ക് വേണോ? അഞ്ചുവർഷത്തേയ്ക്ക് ജിഎസ്ടി അടക്കം 17,642 രൂപ പ്രതിമാസം നൽകിയാൽമതി. നിങ്ങൾ ബാങ്ക് വായ്പയെടുക്കുകയാണെങ്കിൽ പ്രതിമാസം ഇഎംഐ ആയി അഞ്ചുവർഷത്തേയ്ക്ക് 18901 രൂപയെങ്കിലും അടയ്ക്കേണ്ടിവരും. കാറുകൾക്കുപുറമെ ഇരുചക്ര വാഹനമേഖലയും ഇത്തരത്തിൽ ലീസിന് വാഹനങ്ങൾ നൽകാൻ തുടങ്ങിയിട്ടുണ്ട്. പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഏതർ എനർജി ബാറ്ററിയിൽ ഓടുന്ന പ്രീമിയം ബൈക്കായ ഏതർ 450 ഉം ഇങ്ങനെ ലഭിക്കും. പ്രതിമാസം 2,500 രൂപ മുടക്കിയാൽ മതി. നടപ്പ് സാമ്പത്തിക വർഷം ആദ്യ രണ്ടുമാസങ്ങളിൽ വാഹന വില്പന 19 ശതമാനം ഇടിഞ്ഞതിനെതുടർന്നാണ് പുതിയ രീതിയിലുള്ള കരാർ രീതി അവതരിപ്പിക്കാൻ കമ്പനികൾ നിർബന്ധിതരായത്. വരും മാസങ്ങളിലും വില്പന കുറയാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ തീരുമാനം. രാജ്യത്തെ പുതുതലമുറയിൽ ഭൂരിഭാഗംപേരും ഇടയ്ക്കിടെ പുതിയ മോഡലുകൾ സ്വന്തമാക്കാൻ താൽപര്യപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ ലീസിന് കാറെടുക്കാൻ നിരവധിപേർ തയ്യാറാകുമെന്നാണ് കരുതുന്നത്. ശമ്പള വരുമാനക്കാർ, ചെറുകിട ബിസിനസുകാർ, കോർപ്പറേറ്റ്-പൊതുമേഖ സ്ഥാപനങ്ങൾ എന്നിവരെ ലക്ഷ്യമിട്ടാണ് കമ്പനികളുടെ പുതിയ നീക്കം.

from money rss http://bit.ly/2IztIbv
via IFTTT