121

Powered By Blogger

Wednesday, 12 June 2019

വിലക്കയറ്റം ഏഴു മാസത്തെ ഉയരത്തിൽ

കൊച്ചി:രാജ്യത്ത് വീണ്ടും വിലക്കയറ്റത്തിന്റെ സൂചനകൾ നൽകി റീട്ടെയിൽ പണപ്പെരുപ്പം ഏഴു മാസത്തെ ഉയരത്തിൽ. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ വിലസൂചിക മേയ് മാസത്തിൽ 3.05 ശതമാനമായാണ് ഉയർന്നത്. ഭക്ഷ്യോത്പന്നങ്ങളുടെ വില ഉയർന്നതാണ് വിലക്കയറ്റത്തിന് വഴിവച്ചത്. ഏപ്രിലിലെ പണപ്പെരുപ്പം 2.92 ശതമാനത്തിൽനിന്ന് 2.99 ശതമാനമായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുതുക്കി നിശ്ചയിച്ചു. 2018 മേയ് മാസത്തിൽ 4.87 ശതമാനമായിരുന്നു റീട്ടെയിൽ പണപ്പെരുപ്പം. 2018 ഒക്ടോബറിൽ രേഖപ്പെടുത്തിയ 3.38 ശതമാനത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോഴത്തേത്. 2019 മേയ് മാസത്തിലെ കണക്കനുസരിച്ച് ഭക്ഷ്യോത്പന്നങ്ങൾക്ക് 1.83 ശതമാനം വർധനയുണ്ടായി. ഏപ്രിലിൽ ഇത് 1.1 ശതമാനമായിരുന്നു. റിസർവ് ബാങ്ക് വായ്പാനിരക്ക് നിശ്ചയിക്കാൻ ഇപ്പോൾ റീട്ടെയിൽ പണപ്പെരുപ്പത്തെയാണ് മാനദണ്ഡമാക്കുന്നത്. കഴിഞ്ഞ മൂന്ന് നയ അവലോകനങ്ങളിൽ ആർ.ബി.ഐ. റിപോ നിരക്ക് കാൽ ശതമാനം വീതം കുറച്ചിരുന്നു. എന്നാൽ, പണപ്പെരുപ്പം വീണ്ടും കൂടിയാൽ നിരക്ക് ഉയർത്താൻ ആർ.ബി.ഐ. നിർബന്ധിതമാകും.

from money rss http://bit.ly/2ICCjdw
via IFTTT