മുംബൈ: രാജ്യത്ത് 10 ലക്ഷം കോടി രൂപ വിപണിമൂല്യം നേടുന്ന ആദ്യത്തെ കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ്. വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിലാണ് ഈ നേട്ടം റിലയൻസ് സ്വന്തമാക്കിയത്. കമ്പനിയുടെ ഓഹരി വില 1,581.60 രൂപയായി ഉയർന്നു. ഇതോടെ ഈവർഷംമാത്രം റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില കുതിച്ചത് 40 ശതമാനമാണ്. എണ്ണശുദ്ധീകരണ വ്യവസായത്തിൽനിന്നുള്ള ലാഭം, ടെലികോം താരിഫ് വർധിപ്പിക്കാനുള്ള തീരുമാനം തുടങ്ങിയവയാണ് കമ്പനിയ്ക്ക് ഗുണകരമായത്. റിലയൻസ് ജിയോ അടുത്തമാസം താരിഫ് ഉയർത്തുമെന്ന്...