121

Powered By Blogger

Wednesday, 27 November 2019

വാഹന ഇന്‍ഷുറന്‍സ് പ്രീമിയം നിശ്ചയിക്കുക ഡ്രൈവിങ് ശീലം അടിസ്ഥാനമാക്കി

ഇനിമുതൽ വാഹന ഇൻഷുറൻസ് പ്രീമിയം നൽകേണ്ടിവരിക നിങ്ങളുടെ ഡ്രൈവിങ് ശീലം അടിസ്ഥാനമാക്കി. ഇതുസംബന്ധിച്ച കരട് നിർദേശം ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ) സർക്കാരിന് സമർപ്പിച്ചു. വാഹനത്തിൽ ഘടിപ്പിക്കുന്ന ജിപിഎസ് ഉപയോഗിച്ചായിരിക്കും വാഹനമോടിക്കുന്ന ശീലം നിരീക്ഷിക്കുക. അതനുസരിച്ചായിരിക്കും നിങ്ങൾ ഇൻഷുറൻസ് പ്രീമിയവും അടയ്ക്കേണ്ടിവരിക. ഇൻഷുറൻസ് ഇൻഫോർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യ(ഐഐബിഐ)ആയിരിക്കും ഡാറ്റ ശേഖരിക്കുക. ഇൻഷുറൻസ് കമ്പനികൾക്ക് ഈ വിവരങ്ങൾ പരിശോധിക്കാൻ അവസരമുണ്ടാകും. ഇതുപ്രകാരം ഓരോരുത്തരുടെയും ശീലത്തിനനുസരിച്ച് വ്യത്യസ്തമായ പ്രീമിയമാകും അടയ്ക്കേണ്ടിവരിക. വാഹനത്തിന്റെ ഉപയോഗം, മൊത്തം യാത്രചെയ്ത കിലോമീറ്റർ, നിങ്ങളുടെ ഡ്രൈവിങ് ശീലം എന്നിവയാണ് പ്രീമിയം നിശ്ചയിക്കാൻ പരിഗണിക്കുക. ഗുണകരമോ? ഐഡിവി(ഇൻഷ്വേഡ് ഡിക്ലയേഡ് വാല്യു)അനുസരിച്ചാണ് നിലവിൽ മോട്ടോർ വാഹന പോളിസികളുടെ വില നിശ്ചയിക്കുന്നത്. വാഹനം, അതിന്റെ മോഡൽ, എൻജിൻ ശേഷി, പ്രദേശം എന്നിവയും ഇതിനായി കണക്കിലെടുക്കുന്നു. ടെലിമാറ്റിക്സ് സംവിധാനം നിലവിൽവരുന്നതോടെ വാഹനം, അതിന്റെ വില, എൻജിൻശേഷി ഇതൊന്നും പരിഗണിക്കില്ല. ഡ്രൈവിങ് ശീലവും മറ്റുംമാത്രമായിരിക്കും പരിഗണിക്കുക. അതുകൊണ്ടുതന്നെ കുറഞ്ഞ പ്രീമിയം അടച്ചാൽ മതിയെന്നാണ് വിദഗ്ധർ പറയുന്നത്. വാഹനം ട്രാക്ക് ചെയ്യുന്നതിനും റോഡരികിലെ സഹായം ലഭിക്കുന്നതിനും ഇത് സഹായിക്കുകയുംചെയ്യും. Driving habits could determine your motor insurance premium

from money rss http://bit.ly/33mjT91
via IFTTT