രാജ്യത്തെ ഓൺലൈൻ ഷോപ്പിങ് മേഖലയിൽ മറ്റൊരു വൻകിട ഏറ്റെടുക്കൽകൂടി ഉടനെ യാഥാർത്ഥ്യമായേക്കും. 9,600 കോടി രൂപ മുടക്കി ടാറ്റ ഗ്രൂപ്പ് ബിഗ് ബാസ്കറ്റിനെയാണ് ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഏറ്റെടുക്കൽ യാഥാർഥ്യമായാൽ ബിഗ്ബാസ്ക്കറ്റിന്റെ 80ശതമാനം ഓഹരികളും ടാറ്റ ഗ്രൂപ്പിന് ലഭിക്കും. അഞ്ചുമാസം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ കരാർ സംബന്ധിച്ച് ധാരണയായതായാണ് റിപ്പോർട്ടുകൾ. ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ആലിബാബയുൾപ്പടെ വൻനിരതന്നെ ബിഗ്ബാസ്കറ്റിൽ നിക്ഷേപകരായുണ്ട്. ആലിബാബയുടേ(29ശതമാനം)തുൾപ്പെടുയുള്ള ഓഹരികൾ ടാറ്റ ഗ്രൂപ്പ് വാങ്ങിയേക്കും. അബരാജ് ഗ്രൂപ്പ്(16ശതമാനം), ആക്സന്റ് കാപിറ്റൽ(9ശതമാനം), മിറ അസെറ്റ് നെവർ ഏഷ്യ(5ശതമാനം)എന്നിങ്ങനെയാണ് മറ്റ് നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം. പ്രാദേശിക ഓൺലൈൻ പലചരക്ക് വിപണന സ്ഥാപനമായ ബിഗ്ബാസ്കറ്റിന് 1.6 ബില്യൺ ഡോളറാണ്(ഏകദേശം 11,800 കോടി രൂപ)മൂല്യം കണക്കാക്കിയിട്ടുള്ളത്. 14,750 കോടി രൂപയുടെ രാജ്യത്തെ ഒൺലൈൻ ഗ്രോസറി വില്പനയിൽ 50ശതമാനം വിഹിതവും ബിഗ് ബാസ്കറ്റിനാണ്. Tata nears deal to buy BigBasket for $1.3 bn
from money rss https://bit.ly/3muDq1B
via IFTTT
from money rss https://bit.ly/3muDq1B
via IFTTT