മുംബൈ: മൂന്നാമത്തെ ദിവസവും സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 17,000ന് മുകളിലെത്തി. ഒമിക്രോൺ ഭീഷണിയുണ്ടെങ്കിലും വർഷാവസാന റാലിയിൽ നിക്ഷേപകർ പ്രതീക്ഷ പ്രകടിപ്പിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. സെൻസെക്സ് 384.72 പോയന്റ് ഉയർന്ന് 57,315.28ലും നിഫ്റ്റി 117.10 പോയന്റ് നേട്ടത്തിൽ 17,072.60ലും വ്യാപാരം അവസാനിപ്പിച്ചു. പവർഗ്രിഡ് കോർപ്, ഐഒസി, ഒഎൻജിസി, ഐടിസി, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഡിവീസ് ലാബ്, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി. മെറ്റൽ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി....