അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറയുന്നു. രണ്ടാഴ്ചക്കിടെ ബാരലിന് 10ശതമാനത്തോളമാണ് വിലയിൽ ഇടിവുണ്ടായത്. ബാരലിന് ഈമാസം തുടക്കത്തിലുണ്ടായിരുന്ന 71 ഡോളറിൽനിന്ന് വില 64 ഡോളറായി കുറഞ്ഞു. യുറോപ്പിൽ വീണ്ടും കോവിഡ് വ്യാപന ഭീഷണി ഉയർന്നതോടെ പല നഗരങ്ങളിലും ഗതാഗത നിയന്ത്രണംവന്നേക്കുമെന്ന സൂചനമൂലം ഡിമാൻഡ് കുറഞ്ഞതാണ് എണ്ണവിലയെ ബാധിച്ചത്. വാക്സിൻ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതും യുഎസ് സമ്പദ്ഘടനയിൽ ഉണർവുണ്ടായതും അസംസ്കൃത എണ്ണവിലവർധിക്കാനിടയാക്കിയിരുന്നു....