121

Powered By Blogger

Monday, 22 March 2021

റിലയൻസ് കരാർ: ഫ്യൂച്ചര്‍ ഗ്രൂപ്പിന് ആശ്വാസമായി ഡല്‍ഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡൽഹി: ഫ്യൂച്ചർ റീട്ടെയിലിന് ആശ്വാസമായി ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ഫ്യൂച്ചർ റീട്ടെയിൽ-റിലയൻസ് കരാർ വിലക്കിക്കൊണ്ടുള്ള ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് സ്റ്റേചെയ്തത്. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചോദ്യംചെയ്ത് ഫ്യൂച്ചർ ഗ്രൂപ്പ് നൽകിയ അപ്പീലിലാണ് ജസ്റ്റിസ് ജസ്മീത് സിങ്, ജസ്റ്റിസ് ഡി.എൻ പ്ട്ടേൽ എന്നിവരടങ്ങിയ ബഞ്ചിന്റെ സ്റ്റേ. ഇതുമായി ബന്ധപ്പെട്ട് ആമസോണിന് നോട്ടീസയക്കാനും ഉത്തരവിട്ടു. കൂടുതൽ വാദംകേൾക്കാനായി ഹർജി ഏപ്രിൽ 30ലേക്ക് മാറ്റി. കിഷോർ ബിയാനി ഉൾപ്പടെയുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവും സ്റ്റേചെയ്തിട്ടുണ്ട്. ഫ്യൂച്ചർ ഗ്രൂപ്പ് റീട്ടെയിൽ-മൊത്തകച്ചവട ആസ്തികൾ റിലയൻസ് റീട്ടെയിലിന് 24,713 കോടി രൂപയ്ക്ക് വിൽക്കാൻ കരാറിലെത്തിയതോടെയാണ് ആമസോൺ എതിർപ്പുമായി രംഗത്തെത്തിയത്. സിംഗപ്പൂർ ആർബിട്രേഷൻ കോടതിയിൽനിന്ന് അവർ അനുകൂലഉത്തരവും നേടി. 2019ൽ ഫ്യച്ചർ കൂപ്പണിന്റെ 49ശതമാനം ഓഹരി ആമസോൺ 1,500കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. 2020 ഓഗസ്റ്റ് 29നാണ് റിലയൻസുമായി ഫ്യൂച്ചർഗ്രൂപ്പ് കരാറിലെത്തിയത്. ഇതാണ് ഫ്യൂച്ചർ ഗ്രൂപ്പും ആമസോണും തമ്മിലുള്ള നീണ്ട നിയമയുദ്ധത്തിലേയ്ക്കുനയിച്ചത്.

from money rss https://bit.ly/3cXoDZE
via IFTTT