121

Powered By Blogger

Monday, 22 March 2021

ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപം 74ശതമാനം: ബില്ല് ലോക്‌സഭയും പാസാക്കി

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടെ ഇൻഷുറൻസ് ഭേദഗതി ബില്ല് പാർലമെന്റും പാസാക്കി. രാജ്യത്തെ ഇൻഷുറൻസ് കമ്പനികളിലെ വിദേശ നിക്ഷേപം നിലവിലുള്ള 49ശതമാനത്തിൽനിന്ന് 74ശതമാനമായി ഉയർത്തുന്നതാണ് ബില്ല്. ബില്ലിലെ വ്യവസ്ഥയനുസരിച്ച് ബോർഡിലെ ഭൂരിഭാഗം ഡയറക്ടർമാരും മാനേജുമെന്റ് വിദഗ്ധരും ഇന്ത്യക്കാർതന്നെയായിരിക്കും. അതിനുപുറമെ, ലാഭത്തിന്റെ നിശ്ചിത ശതമാനം പൊതുകരുതൽധനമായി നിലനിർത്തുകയുംവേണമെന്ന് ബില്ലിൽ വ്യക്തമാക്കുന്നുണ്ട്. മാർച്ച് 18ന് രാജ്യസഭയും ബില്ല് പാസാക്കിയിരുന്നു. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച 2021-22 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് ധനമന്ത്രി നിർമല സീതാരാമൻ വിദേശ നിക്ഷേപ പരിധി 74ശതമാനമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചത്. 2015ലാണ് ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപ പരിധി 26ൽനിന്ന് 49ശതമാനമായി ഉയർത്തിയത്. Lok Sabha passes Insurance Amendment Bill 2021, FDI raised to 74%

from money rss https://bit.ly/3lKDR8n
via IFTTT