ഇന്ത്യൻ സമ്പദ്വ്യവസ്ഥ 2022 സാമ്പത്തികവർഷം രണ്ടാംപാദ വളർച്ചാ നിരക്ക് 8.4 ശതമാനമെന്ന ആകർഷകമായ നിരക്ക് രേഖപ്പെടുത്തിയിരിക്കയാണ്. സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും സജീവമായതും കുത്തിവെപ്പ് വ്യാപകമായതും വീണ്ടെടുപ്പിനെ സഹായിച്ചു. വ്യത്യസ്ത സൂചികകളും വിരൽചൂണ്ടുന്നത് സമ്പദ്വ്യവസ്ഥ കോവിഡിനുമുമ്പുള്ള നിലവാരത്തിലേക്കുമടങ്ങുന്നു എന്ന വസ്തുതയിലേക്കാണ്. കുതിപ്പിന്റെ പാതയിൽ ജിഡിപിയുടെ 50 ശതമാനത്തിനു മുകളിൽവരുന്ന ഉപഭോഗ ഡിമാന്റാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി പരിഗണിക്കപ്പെടുന്നത്. സ്വകാര്യ അന്തിമ ഉപഭോഗ ചിലവു(പിഎഫ്സിഇ)കണക്കുകൾ പ്രകാരം 2022 സാമ്പത്തികവർഷം...