121

Powered By Blogger

Sunday, 5 April 2015

കെ.എസ്‌.ആര്‍.ടി.സി. ബസും ഒട്ടോ റിക്ഷയും കൂട്ടിയിടിച്ച്‌ രണ്ട്‌ പേര്‍ക്ക്‌ പരിക്ക്‌











Story Dated: Monday, April 6, 2015 03:11


തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി. ബസും ഒട്ടോ റിക്ഷയും കൂട്ടിയിടിച്ച്‌ രണ്ട്‌ പേര്‍ക്ക്‌ പരിക്ക്‌. കാരിച്ചാരയില്‍ വച്ചായിരുന്നു അപകടം. പള്ളിപ്പുറം അപ്പോളോ കോളനി സ്വദേശി വിഷ്‌ണുവിനെ ഗരുതരമായി പരിക്കേറ്റ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.










from kerala news edited

via IFTTT

ആര്യനാട്‌ ശ്രീകണ്‌ഠന്‍ ശാസ്‌താവിന്റെ നടയില്‍ പുരുഷ ഭക്‌തന്മാരുടെ പൊങ്കാല











Story Dated: Monday, April 6, 2015 03:11


കാട്ടാക്കട: പ്രസിദ്ധമായ ആര്യനാട്‌ പുളിമൂട്ടില്‍ ശ്രീകണ്‌ഠ ക്ഷേത്രത്തില്‍ പുരുഷ ഭക്‌തന്മാര്‍ പൊങ്കാലയിട്ടു. പൈങ്കുനി ഉത്ര ഉത്സവത്തിന്റെ സമാപന ദിവസമായ ഇന്നലെ രാവിലെ 9മണിക്കാണ്‌ പുരുഷ പൊങ്കാലക്ക്‌ തുടക്കം കുറിച്ചത്‌. ക്ഷേത്രതന്ത്രി ശ്രീധരന്‍ പോറ്റി പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെയാണ്‌ 100 കണക്കിന്‌ ഭക്‌തന്മാരുടെ പൊങ്കാല ക്ഷേത്രസന്നിധിയില്‍ നടന്നത്‌. അഷ്‌ടമംഗല ദേവ പ്രശ്‌നവിധി ്രപകാരം പുരുഷ ഭക്‌തന്മാര്‍ക്ക്‌ പൊങ്കാല അര്‍പ്പിക്കാമെന്ന്‌ കണ്ടെത്തിയത്‌. പൊങ്കാലച്ചടങ്ങ്‌ വീക്ഷിക്കുന്നതിന്‌ വേണ്ടി നാനാതുറകളില്‍ നിന്നും ഭക്‌തജനങ്ങള്‍ എത്തിയിരുന്നു.










from kerala news edited

via IFTTT

ഘോഷയാത്രക്കിടെയിലെ സംഘര്‍ഷം ഇന്ന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും











Story Dated: Monday, April 6, 2015 03:11


ആറ്റിങ്ങല്‍: കോരാണി പുകയിലതോപ്പില്‍ ഉരുള്‍ ഘോഷയാത്രക്കിടെ പോലീസ്‌ കടന്നുകയറി ക്രിമിനല്‍ കേസിലെ പ്രതിയെ പിടികൂടിയ സംഭവവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും ആക്രമവും ഉണ്ടായ സംഭവത്തില്‍ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ് ഡിവൈ.എസ്‌.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്‌ ഇന്ന്‌ റൂറല്‍ എസ്‌.പി ക്ക്‌ സമര്‍പ്പിക്കും. പോലീസിന്റെ അനാവശ്യ ഇടപെടലാണ്‌ സംഘര്‍ഷത്തിനും ഉരുള്‍ ഘോഷയാത്ര ഒഴിവാക്കാനും കാരണമായതെന്ന്‌ നാട്ടുകാര്‍ മൊഴി നല്‍കി. സംഭവത്തില്‍ ചിറയിന്‍കീഴ്‌ എസ്‌.ഐ അടക്കം ആറുപോലീസുകാര്‍ക്ക്‌ പരുക്കേറ്റിരുന്നു. ചിറയിന്‍കീഴ്‌ വലിയകട ഒറ്റപ്ലാംമുക്ക്‌ സ്വദേശി ശരത്തി(25)നെയാണ്‌ ഉത്സവ സ്‌ഥലത്തു നിന്ന്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌.എന്നാല്‍ പിന്നീട്‌ പോലീസ്‌ എത്തി ഉത്സവത്തിന്‌ പോലീസ്‌ അനുമതിയുണ്ടോ എന്ന്‌ ചോദിച്ചു. തുടങ്ങിയ കാര്യങ്ങളാണ്‌ സംഘര്‍ഷത്തിനും കല്ലേറിനും ലാത്തിച്ചാര്‍ജിനും കാരണമായത്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ കോരാണിപുകയില തോപ്പില്‍ ഞായറാഴ്‌ച വൈകിട്ട്‌ സര്‍വകക്ഷിയോഗം ചേര്‍ന്നു.










from kerala news edited

via IFTTT

വിളവൂര്‍ക്കലില്‍ കുടിവെള്ളം മുടങ്ങിയിട്ട്‌ എട്ടുദിവസം; പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ റോഡുപരോധിച്ചു











Story Dated: Monday, April 6, 2015 03:11


മലയിന്‍കീഴ്‌: വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ 6 വാര്‍ഡുകളില്‍ തുടര്‍ച്ചയായി 8ദിവസം കുടിവെള്ളം മുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ വിളവൂര്‍ക്കല്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ലാലിയുടെ നേതൃത്വത്തില്‍ ഭരണ-പ്രതിപക്ഷാഗംങ്ങളും നൂറിലേറെ വരുന്ന നാട്ടുകാരും ചേര്‍ന്ന്‌ റോഡ്‌ ഉപരോധിച്ചു. ഇന്നലെ വൈകിട്ട്‌ ചൂഴാറ്റുകോട്ടയിലായിരുന്നു സംഭവം. ഉപരോധം മൂലം പാമാംകോട്‌-പാപ്പനംകോട്‌ റോഡില്‍ രണ്ടുമണിക്കൂറിലേറെ ഗതാഗതം താറുമാറായി. രണ്ടരമണിക്കൂറിലേറെ നീണ്ടുനിന്ന ഉപരോധവിവരമറിഞ്ഞ്‌ മലയിന്‍കീഴ്‌ എസ്‌.ഐ, വാട്ടര്‍അഥോറിറ്റി ഓഫീസര്‍ എന്നിവര്‍ സ്‌ഥലത്തെത്തി. കൂടിയാലോചനകള്‍ക്കു ശേഷം മണിക്കൂറുകള്‍ക്കകം പ്രശനം പരിഹരിക്കാമെന്ന്‌ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ്‌ ഉപരോധം പിന്‍വലിച്ചത്‌. ചൂഴാറ്റുകോട്ട വാളിയാട്ടുകോണത്തുള്ള അഡീഷണല്‍ ടാങ്കില്‍ നിന്നാണ്‌ കുണ്ടമണ്‍കടവ്‌, കുരിശുമുട്ടം, പുതുവീട്ടുമേലെ, പനങ്ങോട്‌, പേയാട്‌ വാര്‍ഡുകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ശുദ്ധജലമെത്തിക്കുന്നത്‌. ഇവിടെനിന്നും പ ുറപ്പെടുന്ന പൈപ്പുലൈനുകളില്‍ പൊട്ടലുള്ളതു കാരണം മലിനജലമാണ്‌ നാട്ടുകാര്‍ക്ക്‌ ലഭിച്ചിരുന്നത്‌. വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ പഞ്ചായത്തു സമിതിയുടെ അടിയന്തിരയോഗം ചേര്‍ന്ന്‌ യുദ്ധകാലാടിസ്‌ഥാനത്തില്‍ പൈപ്പുലൈനുകളിലെ അറ്റകുറ്റ പണികള്‍ ചെയ്‌തുനല്‍കി. 5 ദിവസം പിന്നിട്ടിട്ടും ശുദ്ധജലവിതരണം പുനസ്‌ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നം ഏറ്റെടുത്ത്‌ സി.പി.എം രാപ്പകല്‍ സമരം തുടങ്ങാനിരിക്കെയാണ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉപരോധ സമരവുമായി രംഗത്തു വന്നതെന്നതും ശ്രദ്ധേയമാണ്‌.










from kerala news edited

via IFTTT

കിളിമാനൂരില്‍ ലാന്‍ഡ്‌ ഫോണുകള്‍ മിക്കതും നിശ്‌ചലം











Story Dated: Monday, April 6, 2015 03:11


കിളിമാനൂര്‍: കിളിമാനൂര്‍ ടെലിഫോണ്‍ എക്‌സ്ചേഞ്ച്‌ പരിധിയിലുള്ള ലാന്‍ഡ്‌ ഫോണുകള്‍ മിക്കവയും പ്രവര്‍ത്തന രഹിതം. പരാതിപ്പെടാന്‍ എക്‌സ്ചേഞ്ചിലെ ഫോണുകളില്‍ വിളിച്ചാല്‍ പതിനൊന്നിന്‌ നോക്കാം. ആളെ അയയ്‌ക്കാം എന്നീ മറുപടികളാണ്‌ കിട്ടുന്നത്‌. എന്നാല്‍ ദിവസങ്ങളും ആഴ്‌ചകളും കഴിഞ്ഞാലും ആരും തിരിഞ്ഞു നോക്കാറില്ല.


വെഞ്ഞാറമൂട്‌ എസ്‌.ഡി.ഇ.യുടെ കീഴിലുള്ള കിളിമാനൂര്‍ എക്‌സ്ചേഞ്ച്‌ ഒരു നാഥനില്ലാക്കളരിയാണെന്നാണ്‌ പരാതി. ഇവിടെ എക്‌സ്ചേഞ്ചിന്റെ പ്രവര്‍ത്തനത്തിന്‌ മേല്‍നോട്ടം വഹിക്കേണ്ട ജെ.ടി.ഒ. ഇല്ലാതായിട്ട്‌ വളരെ നാളായി.


ബ്രോഡ്‌ബ്രാന്‍ഡ്‌ കണക്ഷന്‍ എടുത്തിട്ടുള്ളവര്‍ക്ക്‌ നെറ്റ്‌ 3 ജി കണക്ഷന്‍ ദിവസങ്ങളോളം കിട്ടാറില്ല. അത്‌ പരാതിപ്പെട്ടാല്‍ യഥാസമയം പരിഹരിക്കപ്പെടുന്നില്ല. 2ജി, 3 ജി ടവറുകള്‍ മിക്കപ്പോഴും പ്രവര്‍ത്തിക്കാറില്ല. 3 ജി മൊബൈല്‍ കണക്ഷനുള്ളവര്‍ക്ക്‌ നെറ്റ്‌ മിക്കപ്പോഴും കിട്ടാറില്ല. 2ജി, 3 ജി. പ്രീപെയ്‌ഡ് പ്ലാനുകളും പോസ്‌റ്റ് പെയ്‌ഡ് പ്ലാനുകളും എടുത്തിട്ടുള്ളവര്‍ നെറ്റ്‌ കിട്ടാതെ വിഷമിക്കുന്നതിന്‌ ഈ എക്‌സ്ചേഞ്ചിന്റെ കീഴില്‍ പരിഹാരമില്ല. നൂറുകണക്കിന്‌ ലാന്‍ഡ്‌ ഫോണുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. അവര്‍ സ്വകാര്യ ഫോണ്‍ കമ്പനികളെ ആശ്രയിക്കാന്‍ പോവുകയാണ്‌.


198 ലും 2671234 നമ്പരിലും പരാതി എക്‌സ്ചേഞ്ചില്‍ നല്‍കിയാല്‍ ആരുംതിരിഞ്ഞു നോക്കാറില്ല. പെന്‍ഷന്‍ പറ്റി പിരിഞ്ഞ ലൈന്‍മാര്‍ക്ക്‌ പകരം വേറെ ജീവനക്കാരനെ നിയമിച്ചിട്ടില്ല. അതുകാരണമാണ്‌ അറ്റകുറ്റപ്പണി യഥാസമയം നടക്കാത്തത്‌.നെറ്റ്‌ 3 ജി. കണക്ഷന്‍ നേരെ കിട്ടാത്തതു കൊണ്ട്‌ ബ്രോഡ്‌ ബ്രാന്‍ഡ്‌ കണക്ഷന്‍ എടുക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്‌.


സ്വകാര്യ മേഖലയിലുള്ള നെറ്റ്‌ സമ്പ്രദായം താമസിയാതെ ഇവിടെ കിട്ടഡിത്തുടങ്ങും. അതോടെ ബ്രോഡ്‌ ബ്രാന്‍ഡ്‌ കണക്ഷന്‍ കാര്‍ ബി.എസ്‌.എന്‍.എല്‍്‌ ഉപേക്ഷിക്കും. ബി.എസ്‌.എന്‍.എല്‍. ചില അദാലത്തുകള്‍ നടത്തുന്നതും വെറും പ്രഹസനമായിട്ടുണ്ട്‌. മടവൂര്‍, നഗരൂര്‍, പോങ്ങനാട്‌ എക്‌സ്ചേഞ്ചില്‍ സ്‌ഥിതിയും വ്യത്യസ്‌തമല്ല.










from kerala news edited

via IFTTT

Saturday, 4 April 2015

തെങ്ങ്‌ കടപുഴകി വീണു വീട്‌ തകര്‍ന്നു











Story Dated: Sunday, April 5, 2015 02:03


ചേരപ്പള്ളി: വീട്ടു മുറ്റത്തു നിന്ന തെങ്ങ്‌ കടപുഴകി വീണു വീടു തകര്‍ന്നു. പൊട്ടന്‍ചിറ ബി.എസ്‌. ഭവനില്‍ ജി. ശശിയുടെ വീടാണ്‌ ശക്‌തമായ മഴയില്‍ തകര്‍ന്നത്‌. മുറ്റത്ത്‌ കിടന്ന ഹീഹോഹോണ്ട ബൈക്കിന്റെയും ഒരു ആക്‌ടീവ്‌ സ്‌കൂട്ടറിന്റെയും മുന്‍ഭാഗം നിശേഷം തകര്‍ന്നു. സമീപത്തു കിടന്ന കാറിന്‌ യാതൊരു കുഴപ്പവുമില്ല. വീട്ടിലുണ്ടായിരുന്ന ശശിയുടെ ഭാര്യ ബിന്ദുവം മകള്‍ അനുശ്രീയും ശശിയുടെ സഹോദരിപുത്രി അദൈ്വതും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതുസംബന്ധിച്ച്‌ ശശി ആര്യനാട്‌ വില്ലേജ്‌ ഓഫീസില്‍ പരാതി നല്‍കി.










from kerala news edited

via IFTTT

കഞ്ചാവ്‌ വില്‍പനക്കാരന്‍ കസ്‌റ്റഡിയില്‍











Story Dated: Sunday, April 5, 2015 02:03


ആറ്റിങ്ങല്‍: കഞ്ചാവ്‌ മൊത്തക്കച്ചവടക്കാരനെ ആറ്റിങ്ങല്‍ എക്‌സൈസ്‌ സംഘം കസ്‌റ്റഡിയിലെടുത്തു. ആറ്റിങ്ങല്‍ കരിച്ചായില്‍ ആതിര ഭവനത്തില്‍ പ്രസന്നന്‍(40) ആണ്‌ പിടിയിലായത്‌. ഇയാളുടെ പക്കല്‍ നിന്നും മൂന്നുകിലോ കഞ്ചാവ്‌ പിടിച്ചെടുത്തു. ചിറയിന്‍കീഴ്‌ താലൂക്കിലെ കഞ്ചാവ്‌ മൊത്തക്കച്ചവടക്കാരനാണ്‌ പ്രസന്നന്‍. ഇയാളുടെ ഭാര്യയുടെ തൊട്ടില്ലിലെ വീട്ടിലാണ്‌ കഞ്ചാവ്‌ സൂക്ഷിച്ചിരുന്നത്‌. എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ബിനുവിന്റെ നേതുത്വത്തിലുള്ള സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.










from kerala news edited

via IFTTT

ആമയിഴഞ്ചാന്‍ തോട്ടിലെ അശാസ്‌ത്രീയ ഓട നിര്‍മ്മാണം: പ്രതിഷേധവുമായി നാട്ടുകാര്‍











Story Dated: Sunday, April 5, 2015 02:03


തിരുവനന്തപുരം: ചെങ്കല്‍ച്ചുള മുതല്‍ തമ്പാനൂര്‍വരെ ആമയിഴഞ്ചാന്‍ തോടിലെ അശാസ്‌ത്രീയ ഓട നിര്‍മ്മാണത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്‌. മഴ പെയ്‌താല്‍ തോടിന്റെ സമീപത്തുള്ള 5000 വീടുകള്‍ മലിന ജലത്തിനടിയിലാകുമെന്നതാണ്‌ പ്രതിഷേധത്തിന്‌ കാരണം. മഴക്കാലത്തുണ്ടാകുന്ന തമ്പാനൂരിലെ വലിയ വെള്ളക്കെട്ടിനും കാരണം ഈ ഓട തന്നെ. തോടിന്റെ പുനരുദ്ധാരണത്തിനായി ഓടയുടെ ഒഴുക്കുതടഞ്ഞതിനെതുടര്‍ന്നാണ്‌ പ്രശ്‌നം രൂക്ഷമായത്‌.


കഴിഞ്ഞമഴയില്‍ തോടിന്റെ ഇരുകരയും നിറഞ്ഞുകവിഞ്ഞു. തോടിലെ മാലിന്യം കോരിമാറ്റാത്തതിനാല്‍ തമ്പാനൂര്‍ മുഴുവന്‍ മലിനജലത്തിനടിയിലായി. നഗരത്തിലെ അനധികൃത കശാപ്പുശാലകള്‍ ഇറച്ചി മാലിന്യം കൊണ്ടുതള്ളുന്നതും ഇവിടെ തന്നെ. ഡ്രെയ്‌നേജ്‌ മാലിന്യം കൂടി ഓടയില്‍ ഒഴിക്കിവിടുന്നതോടെ മഴക്കാലത്ത്‌ നുരക്കുന്ന പുഴുക്കള്‍കൊണ്ടുനിറയും. ഇത്‌ വീടുകള്‍ക്കുള്ളിലേക്ക്‌ വ്യാപിക്കുന്നതും നിത്യസംഭവമാണ്‌. പരിസരവാസികളെ ബാധിക്കുന്ന സാംക്രമിക രോഗങ്ങള്‍ക്ക്‌ മുഖ്യകാരണം ഓടയിലെ മാലിന്യമാണെന്ന്‌ ആരോഗ്യവിദഗ്‌ദരും പറയുന്നു.


ആമയിഴഞ്ചാന്‍ തോടിന്റെ ശുദ്ധീകരണത്തിനും തമ്പാനൂര്‍, പഴവങ്ങാടി തുടങ്ങിയ പ്രദേശത്തെ വെള്ളക്കെട്ടു തടയാനുമായി 34 കോടി രൂപ അനുവദിച്ചെന്നാണ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്‌. ഇതുകൂടാതെ രാജാജി നഗറിലെ ഡ്രെയ്‌നേജ്‌ സംവിധാനത്തിനായി രണ്ടുകോടി രുപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇവയൊന്നും നടപ്പിലായില്ലെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. പ്രശ്‌നപരിഹാരത്തിനായി പലതവണ അധികാരികളെ സമീപിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ചെങ്കല്‍ച്ചൂള, തോപ്പ്‌, തമ്പാനൂര്‍ പ്രദേശത്തെ താമസക്കാരുടെ പരാതിയില്‍ കൗണ്‍സിലര്‍ ഇടപെടുന്നില്ലെന്നും പറയുന്നു. അഴുകി ദുര്‍ഗന്ധം വമിക്കുന്ന ഇറച്ചിമാലിന്യം കോരിമാറ്റാന്‍ കൗണ്‍സിലറോട്‌ ആവശ്യപ്പെട്ടിട്ടും തയ്യാറായിട്ടില്ല.


കഴിഞ്ഞ ദിവസം തമ്പാനൂര്‍ വാര്‍ഡ്‌ കൗണ്‍സിലര്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാരത്തിനായി പ്രദേശത്ത്‌ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. ഇത്‌ പ്രഹസനസമരമാണെന്നാണ്‌ സി.പി.എം ആരോപിക്കുന്നത്‌. കഴിഞ്ഞ നാലുവര്‍ഷമായി സംഭവസ്‌ഥലത്ത്‌ തിരിഞ്ഞുനോക്കാത്ത ആളാണ്‌ വാര്‍ഡ്‌ കൗണ്‍സിലറെന്ന്‌ സി.പി.എം ലോക്കല്‍കമ്മിറ്റി സെക്രട്ടറി രാജേഷ്‌ പറഞ്ഞു. തോടിന്റെ സമീപപ്രദേശം കൈയേറുന്ന വമ്പന്‍മാര്‍ക്കുവേണ്ടിയാണ്‌ ചിലര്‍ സമരം നടത്തുന്നതെന്നും ആക്ഷേപമുണ്ട്‌. അനധികൃത കൈയേറ്റം തടയണമെന്നപേരില്‍ പോസ്‌റ്റര്‍പ്രചരണം നടത്തിയ ചിലര്‍ ഇതിന്റെ മറവില്‍ പണപ്പിരിവ്‌ നടത്തിയതായും ആക്ഷേപമുണ്ട്‌. പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന്‌ പരിഹാരം കണ്ടെത്താനാകാത്ത കൗണ്‍സിലര്‍ക്കെതിരെ സമരത്തിനൊരുങ്ങുകയാണ്‌ നാട്ടുകാര്‍.










from kerala news edited

via IFTTT

പോലീസിനെ കണ്ട്‌ വിരണ്ടോടിയ പ്രതിക്ക്‌ കെട്ടിടത്തില്‍ നിന്നു വീണ്‌ പരിക്ക്‌











Story Dated: Sunday, April 5, 2015 02:03


തിരുവന്തപുരം: അറസ്‌റ്റുചെയ്യാനെത്തിയ പോലീസിനെ കണ്ടു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിക്ക്‌ കെട്ടിടത്തില്‍ നിന്നുവീണ്‌ പരിക്ക്‌. ചെങ്കല്‍ച്ചൂള സ്വദേശി ബ്രേക്ക്‌ ബൈജു(40)വിന്റെ കയ്യും കാലുമാണ്‌ ഒടിഞ്ഞത്‌. വെള്ളിയാഴ്‌ച രാവിലെ ആറരയോടെ ചെങ്കല്‍ച്ചൂള കോളനിയിലായിരുന്നു സംഭവം. ഇയാള്‍ ചെങ്കല്‍ച്ചൂളയില്‍ ഉണ്ടെന്നറിഞ്ഞ്‌ കന്റോണ്‍മെന്റ്‌ എസ്‌.ഐയും സംഘവും കോളനിയിലെത്തി.


പൊലീസിനെക്കണ്ടു ബൈജു രക്ഷപ്പെടാനായി ഓടി ഫ്‌ളാറ്റിന്റെ രണ്ടാംനിലയില്‍ കയറുകയായരുന്നു. എസ്‌.ഐയടക്കമുള്ള പോലീസ്‌ സംഘം ഇയാളുടെ പിന്നാലെ ഓടി. മുകളിലെത്തിയ ഇയാളെ പൊലീസ്‌ കീഴ്‌പെടുത്താനുള്ള ശ്രമം നടത്തി. തന്നെ വളഞ്ഞവരെ തള്ളിമാറ്റി ബൈജു താഴേക്ക്‌ ചാടിയെന്നാണ്‌ പോലീസ്‌ പറയുന്നത്‌. എന്നാല്‍ പോലീസുമായുള്ള മല്‍പിടിത്തത്തിനിടയില്‍ ഇയാള്‍ തെറിച്ചു താഴേക്ക്‌ വീണതെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. വീഴ്‌ചയില്‍ കൈ ഒടിഞ്ഞു. കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്‌. ഉടന്‍ ജനറല്‍ ആശുപത്രിയിലും പിന്നീടു മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും കൊണ്ടുപോയി. അടുത്തയാഴ്‌ച ഇയാളെ ശസ്‌ത്രക്രിയയ്‌ക്കു വിധേയമാക്കണമെന്നു ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചു.


പ്രാഥമികശുശ്രൂഷ നല്‍കിയശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. ബൈജു അടിപിടിക്കേസിലും ഒരു കൊലപാതകക്കേസിലും പ്രതിയാണെന്നു പൊലീസ്‌ പറഞ്ഞു. 2013-ല്‍ ഡി.സി.സി ഓഫീസ്‌ ആക്രമിച്ച കേസിലും പ്രതിയാണ്‌. 2009ല്‍ ചെപ്പടി ബിനുവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ ഇയാളില്‍ നിന്നു വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ്‌ ലഭിച്ചതായും പൊലീസ്‌ അറിയിച്ചു. കന്റോണ്‍മെന്റ്‌ സി.ഐ. പി.അനില്‍കുമാര്‍, എസ്‌.ഐ.ആര്‍.ശിവകുമാര്‍, സിവില്‍ ഓഫീസര്‍മാരായ കെ.കെ.തങ്കച്ചന്‍,ജയകുമാര്‍,ശ്രീജിത്ത്‌, ശ്രീകാന്ത്‌, ബിജു, സജി, ശ്രീകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ്‌ പ്രതിയെ അറസ്‌റ്റുചെയ്‌തത്‌.










from kerala news edited

via IFTTT

ലോറി സമരം; കമ്പോളത്തില്‍ പരിശോധന: വിലയില്‍ മാറ്റമില്ലെന്ന്‌ സപ്ലൈ ഓഫീസര്‍











Story Dated: Sunday, April 5, 2015 02:03


കൊല്ലം: അന്യസംസ്‌ഥാന ലോറികള്‍ സമരം തുടങ്ങിയതിന്റെ പശ്‌ചാത്തലത്തില്‍ കമ്പോളത്തിലെ സാധന ലഭ്യതയും വിലനിലവാരവും സംബന്ധിച്ച പരിശോധന നടന്നു.എല്ലാ സാധനങ്ങളും സുലഭമായി ലഭ്യമാണെന്നും വിലയില്‍ മാറ്റമൊന്നുമില്ലെന്നും പരിശോധനയ്‌ക്കു നേതൃത്വം നല്‍കിയ കൊല്ലം താലൂക്ക്‌ സപ്ലൈ ഓഫീസര്‍ വൈ. ആസാദ്‌ പറഞ്ഞു. അരിയും മറ്റു നിത്യോപയോഗസാധനങ്ങളും ഒരു മാസത്തേക്കുള്ള സ്‌റ്റോക്ക്‌ മൊത്ത വ്യാപാരികളുടെ പക്കലുണ്ട്‌. കൂടാതെ


അരി എത്തിക്കുന്നതു റെയില്‍വേ വാഗണിലായതിനാല്‍ അരി വരവിനെ സമരം ബാധിക്കില്ല. അരിക്ക്‌ ഏറ്റവും കുറഞ്ഞയിനത്തിന്‌ 26 രൂപയും കൂടിയ ബ്രാന്‍ഡിന്‌ 33 രൂപയുമാണ്‌ ഹോള്‍സെയില്‍ വില. ജയഅരിയുടെ പുതിയ സീസണ്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ആരംഭിക്കുന്നതോടെ ഇനിയും വില കുറയുമെന്നാണു വ്യാപാരികളുടെ വിലയിരുത്തല്‍.


കൊല്ലം കമ്പോളത്തിലേക്ക്‌ ഇന്നലെയും ഇന്നും പച്ചക്കറിവണ്ടികള്‍ പതിവു പോലെ എത്തി. പച്ചക്കറിയുടെ വില ഏതാനും താഴ്‌ന്നു നില്‍ക്കുന്നത്‌ തുടരുകയാണ്‌. ഏതെങ്കിലും ഇനത്തിനു വില വര്‍ധനവു വന്നാല്‍ അതിന്റെ വര്‍ധിച്ച വിലയ്‌ക്കുള്ള പര്‍ച്ചേസ്‌ ബില്ല്‌ വ്യാപാരികള്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന്‌ ടി.എസ്‌.ഒ. പറഞ്ഞു. ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ പഞ്ചസാരയ്‌ക്ക് എം.ആര്‍.പി. 50 രൂപയും, ഓഫര്‍ വില 36.50 ആണെന്നു കണ്ടു. ഇതേ സൂപ്പര്‍ മാര്‍ക്കറ്റില്‍ തന്നെ പഞ്ചസാര കിലോയ്‌ക്ക് 30 രൂപയ്‌ക്ക് വില്‍ക്കുന്നതു ശ്രദ്ധയില്‍പ്പെട്ടുവെന്നും ടി.എസ്‌.ഒ. പറഞ്ഞു.


പഞ്ചസാരയ്‌ക്ക് എന്തിനാണ്‌ ഇത്ര വലിയ എം.ആര്‍.പി. ഇടുന്നതെന്നതു കൊച്ചി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിന്റെ ബ്രാഞ്ച്‌ മാനേജര്‍മാര്‍ക്കും അജ്‌ഞാതമാണ്‌. ഇതേ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ജീരകം 100 ഗ്രാമിന്‌ എം.ആര്‍.പി. 50 രൂപയാണ്‌. ഒന്നെടുത്താല്‍ ഒന്ന്‌ ഫ്രീ എന്ന ഓഫറുമുണ്ട്‌. അതായത്‌ 100 ഗ്രാമിന്‌ 25 രൂപയ്‌ക്കു ലഭിക്കും. പക്ഷെ, 50 രൂപ മുടക്കി 200 ഗ്രാം വാങ്ങണം എന്നു മാത്രം. ജീരകത്തിനു മറ്റെല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ശരാശരി 100 ഗ്രാമിന്‌ 25 രൂപയേ ഉള്ളൂവെന്നും പരിശോധനയില്‍ വ്യക്‌തമായി. മറ്റിടങ്ങളില്‍ 25 രൂപയ്‌ക്കു ലഭിക്കുന്ന സാധനം 50 രൂപ എം.ആര്‍.പി രേഖപ്പെടുത്തി ഓഫര്‍ വെച്ച്‌ 200 ഗ്രാം ഉപഭോക്‌താവിനെക്കൊണ്ടു വാങ്ങിപ്പിക്കുന്നതാണു തന്ത്രം.


ഇത്തരത്തിലുള്ള ഉപഭോക്‌തൃചൂഷണം അവസാനിപ്പിക്കാനുള്ള കര്‍ശന നിര്‍ദേശം നല്‍കിയതായും പരിശോധനകള്‍ തുടരുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു. റിലയന്‍സ്‌ ഫ്രഷ്‌, സുപ്രീം സൂപ്പര്‍മാര്‍ക്കറ്റ്‌, അല്‍ മനാമ സൂപ്പര്‍മാര്‍ക്കറ്റ്‌ തുടങ്ങിയ സൂപ്പര്‍മാര്‍ക്കറ്റുകളിലും , അരി പലചരക്ക്‌ മൊത്തവ്യാപാര കേന്ദ്രങ്ങളിലും, മഹാറാണി മാര്‍ക്കറ്റ്‌, പച്ചക്കറി വിപണന കേന്ദ്രങ്ങളിലും പരിശോധന നടത്തി. വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാതിരുന്ന മൂന്നുപേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്‌തു. റേഷനിംഗ്‌ ഇന്‍സ്‌പെക്‌ടര്‍മാരായ പി.എസ്‌. റെജി, ആര്‍.എസ്‌ അജിത്‌കുമാര്‍, ആര്‍. മുരളീധരന്‍, വി. ശശിധരന്‍പിള്ള എന്നിവരും പരിശോധനയില്‍

പങ്കെടുത്തു.










from kerala news edited

via IFTTT