Story Dated: Sunday, April 5, 2015 02:03
തിരുവന്തപുരം: അറസ്‌റ്റുചെയ്യാനെത്തിയ പോലീസിനെ കണ്ടു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിക്ക് കെട്ടിടത്തില്‍ നിന്നുവീണ് പരിക്ക്. ചെങ്കല്‍ച്ചൂള സ്വദേശി ബ്രേക്ക് ബൈജു(40)വിന്റെ കയ്യും കാലുമാണ് ഒടിഞ്ഞത്. വെള്ളിയാഴ്‌ച രാവിലെ ആറരയോടെ ചെങ്കല്‍ച്ചൂള കോളനിയിലായിരുന്നു സംഭവം. ഇയാള്‍ ചെങ്കല്‍ച്ചൂളയില്‍ ഉണ്ടെന്നറിഞ്ഞ് കന്റോണ്‍മെന്റ് എസ്.ഐയും സംഘവും കോളനിയിലെത്തി.
പൊലീസിനെക്കണ്ടു ബൈജു രക്ഷപ്പെടാനായി ഓടി ഫ്‌ളാറ്റിന്റെ രണ്ടാംനിലയില്‍ കയറുകയായരുന്നു. എസ്.ഐയടക്കമുള്ള പോലീസ് സംഘം ഇയാളുടെ പിന്നാലെ ഓടി. മുകളിലെത്തിയ ഇയാളെ പൊലീസ് കീഴ്‌പെടുത്താനുള്ള ശ്രമം നടത്തി. തന്നെ വളഞ്ഞവരെ തള്ളിമാറ്റി ബൈജു താഴേക്ക് ചാടിയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പോലീസുമായുള്ള മല്‍പിടിത്തത്തിനിടയില്‍ ഇയാള്‍ തെറിച്ചു താഴേക്ക് വീണതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീഴ്‌ചയില്‍ കൈ ഒടിഞ്ഞു. കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഉടന്‍ ജനറല്‍ ആശുപത്രിയിലും പിന്നീടു മെഡിക്കല്‍ കോളജ് ആശുപത്രിയിലും കൊണ്ടുപോയി. അടുത്തയാഴ്‌ച ഇയാളെ ശസ്‌ത്രക്രിയയ്‌ക്കു വിധേയമാക്കണമെന്നു ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചു.
പ്രാഥമികശുശ്രൂഷ നല്‍കിയശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. ബൈജു അടിപിടിക്കേസിലും ഒരു കൊലപാതകക്കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു. 2013-ല്‍ ഡി.സി.സി ഓഫീസ് ആക്രമിച്ച കേസിലും പ്രതിയാണ്. 2009ല്‍ ചെപ്പടി ബിനുവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ ഇയാളില്‍ നിന്നു വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ലഭിച്ചതായും പൊലീസ് അറിയിച്ചു. കന്റോണ്‍മെന്റ് സി.ഐ. പി.അനില്‍കുമാര്‍, എസ്.ഐ.ആര്‍.ശിവകുമാര്‍, സിവില്‍ ഓഫീസര്‍മാരായ കെ.കെ.തങ്കച്ചന്‍,ജയകുമാര്‍,ശ്രീജിത്ത്, ശ്രീകാന്ത്, ബിജു, സജി, ശ്രീകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്‌റ്റുചെയ്‌തത്.
from kerala news edited
via IFTTT