Story Dated: Sunday, April 5, 2015 02:01
ചങ്ങനാശേരി : തുരുത്തി കല്ലംപറമ്പില്‍ സെബിന്‍ വര്‍ഗീസിന്റെ ദുരൂഹമരണത്തിന് ഇന്ന് ഒരുവര്‍ഷം തികഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ ദിവസം കൂട്ടുകാരോടൊപ്പം കുളിക്കുവാനായി കാവാലം ക്യഷ്‌ണപുരം കന്നിട്ടകടവില്‍ പോയ സെബിന്റെ മരണവാര്‍ത്തയാണ് പിറ്റേദിവസം നാട്ടുകാരും ബന്ധുക്കളും അറിയുന്നത്.
സെബിന്റെ മരണം കൊലപാതകം തന്നെയാണെന്നാണ് നാട്ടുകാര്‍ ഉറപ്പിച്ചുപറയുന്നത്.സെബിന്‍ വെള്ളത്തില്‍ വീണ് മരിക്കില്ല, കാരണം മീന്‍പിടിക്കുവാനും വെള്ളത്തില്‍ മുങ്ങി കക്കാവാരാനും അറിയാവുന്ന ആളാണ്. വെള്ളത്തില്‍നിന്ന് മൃതദേഹം എടുക്കുമ്പോള്‍ കണ്ടത് മുഖത്തും, മൂക്കിനൂമുകളിലും തലയുടെപുറകിലും വലതുകണ്ണിനും കല്ലിനിടിച്ച പാടുകള്‍ ഉള്ളതായാണ്.
കഴുത്തില്‍ കൈകൊണ്ട് കുത്തിപിടിച്ച അടയാളവും വൃഷണങ്ങളില്‍ മുറിവും ഉണ്ടായിരുന്നു. ഇത്രയധികം തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് ഇതിനെ സ്വാഭാവിക മരണമായി ചിത്രീകരിക്കുകയാണന്ന് ആക്ഷ്‌ന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ലാല്‍കുമാര്‍ ആരോപിച്ചു. സെബിന്റെ ശരീരത്തില്‍ ഒന്‍പതോളം മുറിവുകള്‍ ഉള്ളതായി പോസ്‌്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സെബിന്‍ വെള്ളത്തില്‍ മുങ്ങിതാണപ്പോള്‍ കൂട്ടുകാര്‍ നാട്ടുകാരെ വിളിച്ചുകൂട്ടുവനോ പോലീസില്‍വിവരം അറിയിക്കുവാനോ തയ്യാറാവാതെ സംഭവസ്‌ഥലത്തുനിന്നും ഓടിരക്ഷപെട്ടത് ദുരൂഹത ഉളവാക്കുന്നു.
മരണപ്പെട്ട സെബിന്റെ വസ്‌ത്രം, സെബിന്റെതല്ലാത്ത ഒരുജോഡി ചെരുപ്പ് എന്നിവ 100 മീറ്റര്‍ ദൂരെയുള്ള കുറ്റിക്കാട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. സെബിന്റെ മൊബൈല്‍ ഫോണ്‍ സംഭവസ്‌ഥലത്തുനിന്നും കണ്ടെടുക്കുവാന്‍ പോലീസിന് സാധിച്ചിരുന്നില്ല.ചങ്ങനാശേരി തുരുത്തി കല്ലംപറമ്പില്‍ വര്‍ഗീസ് ദേവസ്യയുടെയും മേരിക്കുട്ടിവര്‍ഗീസിന്റെയും ഏകമകനായ സെബിന്‍ ആയിരുന്നു ആകുടുംബത്തിന്റെ ഏക ആശ്രയം. സെബിന്‍ മരണപ്പെട്ടതോടെ ആ കുടുംബത്തിന്റെ ഏകവരുമാനമാര്‍ഗവും നിലച്ചിരിക്കുകയാണ്.
സെബിന്റെ മരണം ആസൂത്രിതമായ കൊലപാതകം ആണന്നും ഇതിനുകാരണക്കാരായ മുഴുവന്‍ പ്രതികളെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നും നാട്ടുകാരും ബന്ധുക്കളും ആവശ്യപ്പെടുന്നു.
from kerala news edited
via IFTTT