121

Powered By Blogger

Saturday, 4 April 2015

വാടകക്കാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി; ഓയൂര്‍ മാര്‍ക്കറ്റ്‌ സ്‌റ്റാള്‍ ഏഴിനു പൊളിക്കും











Story Dated: Sunday, April 5, 2015 02:01


ഓയൂര്‍: വെളിനല്ലൂര്‍ പഞ്ചായത്ത്‌ ഓയൂര്‍ ടൗണില്‍ പുതുതായി നിര്‍മിക്കുന്ന ഷോപ്പിങ്‌ കോംപ്ലക്‌സിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ പഴയ സ്‌റ്റാള്‍ ഏഴിനോടെ പൊളിച്ചുമാറ്റും. സ്‌റ്റാളുകള്‍ പൊളിക്കരുതെന്നാവശ്യപ്പെട്ട്‌ വാടകക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇവരുടെ ഹര്‍ജി കോടതി തളളി. മാര്‍ച്ച്‌ 31ന്‌ വാടക കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന്‌ ഒരാഴ്‌ചയ്‌ക്കുള്ളില്‍ കടകള്‍ ഒഴിയണമെന്നാവശ്യപ്പെട്ട്‌ പഞ്ചായത്തധികൃതര്‍ വാടകക്കാര്‍ക്ക്‌ നോട്ടീസ്‌ നല്‍കിയിരുന്നു.


എന്നാല്‍ വാടകക്കാരെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഷോപ്പിങ്‌ കോംപ്ലക്‌സ് പണി ആരംഭിക്കണമെന്നാവശ്യപ്പെട്ട്‌ വാടകക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി ഇത്‌ തള്ളുകയായിരുന്നു. 44 വര്‍ഷം പഴക്കമുള്ള നിലവിലെ കെട്ടിടം പൊളിച്ചുമാറ്റി തറ നിരപ്പാക്കിയാല്‍ മാത്രമേ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കാന്‍ കഴിയൂ എന്ന പഞ്ചായത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ വരുന്ന ചൊവ്വാഴ്‌ച പഴയസ്‌റ്റാളുകള്‍ പൊളിക്കുമെന്നും മേയ്‌ രണ്ടാം വാരം ഷോപ്പിങ്‌ കോംപ്ലക്‌സിന്റെ പണി ആരംഭിക്കുമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌. നൗഷാദും സെക്രട്ടറി ബിനുന്‍ വാഹിദും അറിയിച്ചു. പഞ്ചായത്തിനുവേണ്ടി അഡ്വ. ബിന്ദു ശ്രീകുമാറാണ്‌ കോടതിയില്‍ ഹാജരായത്‌.










from kerala news edited

via IFTTT