Story Dated: Saturday, April 4, 2015 08:52
കൊല്‍ക്കത്ത: ബി.ജെ.പിയെ പിന്തുണച്ചതിന് ഗര്‍ഭിണിയായ യുവതിക്ക് തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം. പശ്‌ചിമ ബംഗാളിലെ ബിര്‍ഹം ജില്ലയിലാണ് സംഭവം. 26കാരിയായ യുവതിക്കും കുടുംബാംഗങ്ങള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. തങ്ങള്‍ ബി.ജെ.പിയെ പിന്തുണച്ചതിനാലാണ് മര്‍ദ്ദിച്ചതെന്ന് യുവതിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.
യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ഏഴംഗ സംഘം ഇരുമ്പ് വടി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. യുവതിയുടെ പതിനെട്ടുകാരിയായ ഭര്‍തൃ സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചതായും കുടുംബാംഗങ്ങള്‍ ആരോപിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെയും കുടുംബാംഗങ്ങളെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്‌ഥാനത്തില്‍ പോലീസ് കേസെടുത്തു.
from kerala news edited
via IFTTT







