121

Powered By Blogger

Saturday, 4 April 2015

പരത്തി രാഹുലിനെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി








പരത്തി രാഹുലിനെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി


Posted on: 05 Apr 2015


ദുബായ്: കണ്ണൂര്‍ പഴയങ്ങാടി വെങ്ങര സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പരത്തി രാഹുലിനെ (39) പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഒ.ഐ.സി.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ രാഹുലിനെ ദുബായ് ഖുസൈസ് ലുലു വില്ലേജിന് സമീപത്തുള്ള ഫ്ലൂറ്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

അവധിദിവസമായ വെള്ളിയാഴ്ച വൈകീട്ട് ഒരു യോഗത്തില്‍ പങ്കെടുത്തശേഷം രാത്രിയോടെ ഫ്ലൂറ്റില്‍ തിരിച്ചെത്തി ഉറങ്ങാന്‍ കിടന്നതായിരുന്നു. സിഗരറ്റ് കുറ്റിയില്‍നിന്ന് കിടക്കയ്ക്ക് തീപിടിച്ച് പുക പടര്‍ന്ന് ഉറക്കത്തില്‍ ശ്വാസംമുട്ടി മരിച്ചതാകാനാണ് സാധ്യതയെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ട് കിടപ്പുമുറികളുള്ള ഫ്ലൂറ്റിന്റെ ബാല്‍ക്കെണിയടക്കം പുക മൂടിയ നിലയിലായിരുന്നു. സംഭവമറിഞ്ഞെത്തിയ ദുബായ് പോലീസും അഗ്നിശമന വിഭാഗവുമാണ് മൃതദേഹം പുറത്തെടുത്തത്.


20 വര്‍ഷത്തോളമായി ദുബായിലുള്ള രാഹുല്‍ സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു. സാമ്പത്തികമായി ഉന്നത നിലയിലുള്ള അദ്ദേഹം യു.എ.ഇ.യിലും നാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നാട്ടില്‍ കുടുംബ ഉടമസ്ഥതയിലുള്ള വെങ്ങര പ്രിയദര്‍ശിനി സ്‌കൂളില്‍ കുട്ടികള്‍ക്ക് എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്ത് മൂന്നുദിവസം മുമ്പാണ് ദുബായില്‍ തിരിച്ചെത്തിയത്.

ദുബായില്‍ കൂടെയുണ്ടായിരുന്ന അമ്മ ഇപ്പോള്‍ നാട്ടിലാണ്. വിവാഹമോചിതനായ രാഹുലിന് ഒരു മകളുണ്ട്. പരേതനായ പി. കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെയും റിട്ട. അധ്യാപിക സുമീറയുടെയും മകനാണ്. മുരളീധരന്‍ (ഗള്‍ഫ്), മൃദുല എന്നിവര്‍ സഹോദരങ്ങളാണ്.


തീപിടിക്കാനുണ്ടായ കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് നടപടികള്‍ക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.












from kerala news edited

via IFTTT

Related Posts:

  • ക്രിസ്മസ് പുതുവത്സരാഘോഷം ക്രിസ്മസ് പുതുവത്സരാഘോഷംPosted on: 30 Dec 2014 ബ്രിസ്‌ബെന്‍: അങ്കമാലി അയല്‍ക്കൂട്ടം ചെംസൈഡ്-വാവല്‍ ഹയിറ്റ്‌സ് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ നടത്തി. ജോളി കരുമത്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന … Read More
  • മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷംPosted on: 30 Dec 2014 മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം ജനവരി 3 ന് നടക്കും. റ്റിംബെര്‍ലി മേതോടിസ്റ്റ് ച… Read More
  • ബ്രിസ്‌ബെനില്‍ അതിരൂപതാകൃതജ്ഞതാബലി ബ്രിസ്‌ബെനില്‍ അതിരൂപതാകൃതജ്ഞതാബലിPosted on: 30 Dec 2014 ബ്രിസ്‌ബെന്‍: സി.എം.ഐ.സഭയുടെ സ്ഥാപകന്‍ വാഴ്ത്തപ്പെട്ട ചാവറകുര്യാക്കോസ് ഏലിയാസച്ചനെയും വാഴ്ത്തപ്പെട്ട ഏവുപ്രാസ്യാമ്മയെയും വിശുദ്ധ പദവിയിലേക്കുയര്‍ത്തിയതിന്റെ അനുസ്മ… Read More
  • യുക്മ സൗത്ത് വെസ്റ്റ് റീജിയണലിന് നവനേതൃത്വം യുക്മ സൗത്ത് വെസ്റ്റ് റീജിയണലിന് നവനേതൃത്വംPosted on: 30 Dec 2014 ബേസിംഗ് സ്‌റ്റോക്ക്: അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള യുക്മ ഭരണസമിതിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യ പടിയായ റീജിയണല്‍ ഇലക്ഷനുകള്‍ വിവിധ റീ… Read More
  • കല്‍ബയില്‍ ക്രിസ്മസ് പുതുവത്സരാഘോഷം കല്‍ബയില്‍ ക്രിസ്മസ് പുതുവത്സരാഘോഷംPosted on: 30 Dec 2014 കല്‍ബ: ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്-പുതുവത്സരം വിപുലമായ പരിപാടികളോടെ ജനവരി 1 ന് വൈകീട്ട് 8.30 ന് ക്ലബ്ബ് ഓഡിറ്റോറ… Read More