121

Powered By Blogger

Saturday, 4 April 2015

വിഷുക്കണിയി​ലും ചീനബന്ധം; ചൈനീസ് കണിക്കൊന്ന വിപണിയില്‍











Story Dated: Friday, April 3, 2015 09:39


mangalam malayalam online newspaper

കാഞ്ഞാണി: എന്തിനും ഡ്യൂപ്ലിക്കേറ്റ് തെരയുന്ന ഇന്ത്യാക്കാരന്റെ മന:ശ്ശാസ്ത്രം ഇത്രയ്ക്കും തിരിച്ചറിഞ്ഞ ഒരു രാജ്യമുണ്ടാകില്ല. എന്തിനും ഏതിനും വിലക്കുറവ് പരീക്ഷിക്കാന്‍ നിര്‍ബ്ബന്ധം പിടിക്കുന്ന ഇന്ത്യാക്കാരന് എല്ലാ വസ്തുക്കളുടേയും ഡ്യൂപ്ലിക്കേറ്റ് ഒരുക്കി നല്‍കുന്ന ചൈന മലയാളിയുടെ വിഷുക്കണിയിലേക്കും കൈ കടത്തുന്നു. നാട്ടില്‍ മരങ്ങളും പൂക്കളും ഇല്ലാതായതോടെ വ്യാജ കണിക്കൊന്നയുമായിട്ടാണ് ചൈനയുടെ വരവ്.


വിഷുവിന്‌ കണിയൊരുക്കാന്‍ കൃത്രിമ പൂക്കളാണ്‌ ചൈന കേരളത്തിന്റെ കമ്പോളത്തില്‍ ഇറക്കിയിട്ടുള്ളത്‌. പ്ലാസ്‌റ്റിക്കും കോട്ടണ്‍ തുണിയും ചേര്‍ത്ത്‌ നിര്‍മിച്ച ചൈനീസ്‌ കൊന്ന ഒരു തണ്ടിന്‌ 30 രൂപയാണ്‌ വില. യഥാര്‍ഥ പൂവിനേക്കാള്‍ കൂടിയ വിലയാണെങ്കിലും വിഷുവിനു മുമ്പേ കൊന്നകള്‍ പൂത്ത്‌ പൂക്കള്‍ പൊഴിഞ്ഞുതീരാറായ സാഹചര്യത്തില്‍ ചൈനീസ് കൊന്നയായാലും മതിയെന്നായി മലയാളിക്ക്.


വിഷുക്കണിയില്‍ കണ്ണിന് ഇമ്പം പകരുന്ന കൊന്നപ്പൂവ് നിര്‍ണ്ണായക സ്ഥാനം അലങ്കരിക്കുന്നതിനാല്‍ കൃത്രിമ കൊന്നകള്‍ ആണെങ്കില്‍ ​പോലും വേണം എന്നതാണ് ചൈനീസ് വ്യാജന് വിപണിയില്‍ തുണയാകുന്നത്. ഇത്തവണ മിക്ക മലയാളി കുടുംബങ്ങളും കണിയൊരുക്കാന്‍ ഈ പൂവ് വ്യാപകമായി ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ്. കണിക്കൊന്നകള്‍ കാലംതെറ്റി പൂത്തതാണ് ചൈനക്കാരുടെ ബദലിന് തുണയായിരിക്കുന്നത്.










from kerala news edited

via IFTTT