Story Dated: Friday, April 3, 2015 03:26
മലപ്പുറം: മങ്കട ചേരിയം മലയിലെ കുമാരഗിരി എസ്‌റ്റേറ്റിലേക്ക് വെല്‍ഫെയര്‍പാര്‍ട്ടി നടത്തിയ ഭൂസമരത്തില്‍ പങ്കെടുത്ത സ്‌ത്രീകളെ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്‌ത പുരുഷ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌ത് നിയമനടപടി സ്വീകരിക്കണമെന്നു വെല്‍ഫെയര്‍പാര്‍ട്ടി വനിതാ വിഭാഗം നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നൂറുകണക്കിന് സ്‌ത്രീകളടക്കമുള്ളവര്‍ നടത്തിയ ഭൂസമര മാര്‍ച്ച് നേരിടാന്‍ മൂന്നു വനിതാ പൊലീസിനെ മാത്രമാണ് എസേ്‌റ്ററ്റ് പരിസരത്ത് നിയോഗിച്ചത്. തുടര്‍ന്ന് പ്രകോപനമില്ലാതെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നെന്ന് വെല്‍ഫെയര്‍പാര്‍ട്ടി വനിതാ ഭാരവാഹികള്‍ പറഞ്ഞു. സ്‌ത്രീകളുടെ വസ്‌ത്രങ്ങള്‍ കീറിയും ലാത്തികൊണ്ടടിച്ചും പരുക്കേല്‍പ്പിക്കുകയും അപമാനിക്കുകയും ചെയ്‌തു. എന്നാല്‍ പൊലീസുകാരെ ആക്രമിച്ചു എന്ന വ്യാജ കേസുണ്ടാക്കി പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്‌റ്റു ചെയ്യുകയായിരുന്നു പൊലീസ്. ഇതിനെതിരെ നല്‌കിയ പരാതി പരിഗണിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. മര്‍ദനത്തിന് നേതൃത്വം നല്‌കിയ പെരിന്തല്‍മണ്ണ സി ഐ, മങ്കട എസ് ഐ മറ്റു പൊലീസ് ഉദ്യോഗസ്‌ഥര്‍ എന്നിവരെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന്‍, വനിതാ സെല്‍, മനുഷ്യാവകാശ കമ്മീഷന്‍, പട്ടികജാതി കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‌കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കുറ്റക്കാരായ ഉദ്യോഗസ്‌ഥരെ സംരക്ഷിക്കാന്‍ നീക്കം നടന്നാല്‍ കോടതിയെ സമീപിക്കും. ഭൂരഹിതര്‍ക്ക് അര്‍ഹമായ ഭൂമി ലഭിക്കും വരെ സമരം തുടരുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത റംല മമ്പാട്, സുഭദ്ര വണ്ടൂര്‍, നസീറാ ബാനു, ഫായിസ, മിനുമുംതാസ് എന്നിവര്‍ അറിയിച്ചു.
from kerala news edited
via
IFTTT
Related Posts:
പീഡിപ്പിച്ച് മറ്റുള്ളവര്‍ക്ക് കാഴ്ചവെച്ചെന്ന് മകളുടെ പരാതി; പിതാവ് അറസ്റ്റില്‍ Story Dated: Wednesday, December 10, 2014 06:47തളിപ്പറമ്പ്: മൂന്ന് വര്‍ഷമായി മകളെ ലൈംഗികമായി ഉപയോഗിക്കുകയും പലര്‍ക്കായി കാഴ്ച വെയ്ക്കുകയും ചെയ്തെന്ന ആരോപണത്തില്‍ പിതാവ് അറസ്റ്റില്‍. കുപ്പം മുക്കുന്ന് സ്വദേശിനി ന… Read More
ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി Story Dated: Wednesday, December 10, 2014 04:23മാനന്തവാടി: തലപ്പുഴ 44ലെ മുണ്ടയത്ത് കോളനിയിലെ ശേഖരന്റെ മകന് ബിജു (20)വിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, അവിവാഹിതനാണ്.വീടിനടുത്തുള്ള വയലിലെ മരത്തില്‍ തിങ്കളാഴ്ച പുല… Read More
മകന്റെ അടിയേറ്റ് മധ്യവയസ്കന് മരിച്ചു Story Dated: Wednesday, December 10, 2014 04:23മാനന്തവാടി: മദ്യഹലരിയിലായിരുന്ന ആദിവാസി യുവാവ് പിതാവിനെ അടിച്ചുകൊന്നു. പനമരം ഗ്രാമപഞ്ചായത്തിലെ വേങ്ങരക്കുന്ന് കോളനിയിലെ കുളിയനാ(45)ണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട്… Read More
മുറിക്കുള്ളില്‍ ചെയ്യുന്നത് തെരുവില്‍ വേണ്ട; ചുംബനസമരത്തെ വിമര്‍ശിച്ച് പിണറായി Story Dated: Wednesday, December 10, 2014 06:01കണ്ണൂര്‍: മുറിക്കുള്ളില്‍ ഭാര്യയും ഭര്‍ത്താവും ചെയ്യുന്ന കാര്യങ്ങള്‍ തെരുവിലിറങ്ങി ചെയ്താല്‍ നാട് അംഗീകരിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ചുംബനസ… Read More
കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; സി.ബി.ഐയും പ്രാഥമികാന്വേഷണം തുടങ്ങി Story Dated: Wednesday, December 10, 2014 01:58മലപ്പുറം: കരിപ്പൂരിലെ സ്വര്‍ണക്കടത്തു കേസിലെ അട്ടിമറി സാധ്യത കണക്കിലെടുത്ത് ഡി.ആര്.ഐക്കും കസ്റ്റംസ് ഇന്റലിജന്‍സിനും പുറമെ സി.ബി.ഐയും പ്രാഥമികാന്വേഷണം തുടങ്ങി. കേസില്‍ വ… Read More