Story Dated: Sunday, April 5, 2015 02:01
കാവനാട്: കന്നിമേല്‍ചേരിയില്‍ ചിറയില്‍ കിഴക്കതില്‍ മണികണ്ഠന്റെ മല്‍സ്യബന്ധന ഉപകരണങ്ങള്‍ നശിപ്പിച്ചതായി പരാതി. വലകളും പെട്ടികളും നശിപ്പിച്ചതായാണ് ശക്തികുളങ്ങര പോലിസില്‍ പരാതി നല്‍കിയത്. വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന പാസ്പോര്‍ട്ടും നശിപ്പിച്ചു.
അയല്‍വാസിയായ യുവാവ് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറിയാണ് ഉപജീവനസാധനങ്ങള് നശിപ്പിച്ചതെന്നു പരാതിയില്‍ പറയുന്നു. 50,000 രൂപയുടെ നഷ്ടമുണ്ടായി. പോലിസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
from kerala news edited
via IFTTT