121

Powered By Blogger

Saturday 4 April 2015

കടലും കരയും അടച്ച്‌ തീരദേശ ഹര്‍ത്താല്‍ എട്ടിന്‌











Story Dated: Sunday, April 5, 2015 02:02


തൃശൂര്‍: ഡോ. മീനാകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ട്‌ പൂര്‍ണമായും തള്ളിക്കളയുക, പരമ്പരാഗത മത്സ്യബന്ധനത്തിന്‌ വിഘാതമുണ്ടാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പിന്‍വലിക്കുക, സി.ആര്‍.സെഡ്‌ നിയമം മത്സ്യത്തൊഴിലാളികള്‍ക്ക്‌ വീട്‌ നിര്‍മിക്കുന്നതിന്‌ കഴിയത്തക്കരീതിയില്‍ മാറ്റം വരുത്തുക, മത്സ്യബന്ധനത്തിനായി പ്രത്യേകം മണ്ണെണ്ണ ക്വാട്ട അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഏപ്രില്‍ എട്ടിന്‌ കേരളത്തിലെ മുഴുവന്‍ മത്സ്യത്തൊഴിലാളികളും കടലും കരയും അടച്ച്‌ തീരദേശ ഹര്‍ത്താല്‍ നടത്തുമെന്ന്‌ യു.ഡി.എഫ്‌. മത്സ്യത്തൊഴിലാളി ഏകോപനസമിതി ചെയര്‍മാന്‍ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ.അറിയിച്ചു. മത്സ്യബന്ധനം ഒഴിവാക്കിയും ഹാര്‍ബറുകളും മത്സ്യമാര്‍ക്കറ്റുകളും അടച്ചിട്ടും തീരപ്രദേശങ്ങളിലെ വ്യാപാരികളും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്‌ഥാപനങ്ങളും സ്വകാര്യവാഹനങ്ങളുമടക്കം സഹകരിച്ചുമാണ്‌ ഹര്‍ത്താല്‍ പൂര്‍ണമാക്കുന്നത്‌.


രാവിലെ ആറ്‌ മുതല്‍ വൈകുന്നേരം ആറുവരെയാണ്‌ ഹര്‍ത്താല്‍. പരീക്ഷകള്‍, ആശുപത്രി, പാല്‍, പത്രവിതരണം, വിവാഹ, എയര്‍പോര്‍ട്ട്‌ യാത്രകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്നും ഒഴിവാക്കിയിട്ടുള്ളതായി മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡണ്ട്‌ കൂടിയായ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. അറിയിച്ചു.










from kerala news edited

via IFTTT