Story Dated: Sunday, April 5, 2015 02:01
കൂടരഞ്ഞി: ഭവനരഹിതരായ വിദ്യാര്‍ഥിക്കും, കുടുംബത്തിനും സഹപാഠിക്കൊരു വീട് പദ്ധതിപ്രകാരം വീട് നിര്‍മിച്ച് നല്‍കി വീദ്യാര്‍ഥികള്‍ മാതൃകയായി. കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അധ്യാപകരുടെയും, രക്ഷിതാക്കളുടെയും,മാനേജ്‌മെന്റിന്റെയും സഹകരണത്തോടെ വീട് നിര്‍മിച്ച് നല്‍കിയത്. സഹപാഠിക്കൊരുവീട് പദ്ധതിക്ക് കീഴിലാണ് വീട് നിര്‍മാണം പൂര്‍ത്തീകരിച്ച് ഈസ്‌റ്റര്‍ സമ്മാനമായി കൈമാറിയത്.
ചവലപ്പാറയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച വീട് പൊന്നച്ചന്‍ മുഴുവില്‍ താഴത്തിലിന്റെ കുടുംബത്തിന് സ്‌കൂള്‍ അസിസ്‌റ്റന്റ് മാനേജര്‍ ഫാ.ജോജോ ജോസഫ് എടക്കാട്ട് വെഞ്ചരിപ്പ് നടത്തി കൈമാറി. പദ്ധതി ചെയര്‍മാന്‍ എന്‍ പി ദിവാകരന്‍ .കണ്‍വീനര്‍ ജയിംസ് ജോഷി.അധ്യാപകരായ ബേബി മോണോത്ത്,ബീന,ആനി സഖറിയാസ്.മോളി തോമസ്.ടി.സൈമണ്‍.ജോണ്‍സന്‍ എലിമുള്ളില്‍.അജ്‌ഞുദേവസ്യ എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT