121

Powered By Blogger

Saturday, 4 April 2015

ദാര്‍സൈത്ത് സ്‌കൂളില്‍ സംഗീതനിശ








ദാര്‍സൈത്ത് സ്‌കൂളില്‍ സംഗീതനിശ


Posted on: 05 Apr 2015


മസ്‌കറ്റ്: ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളിന്റെ അടിസ്ഥാനസൗകര്യവികസനത്തിനായി സംഗീതനിശ സംഘടിപ്പിക്കുന്നു.

വിദ്യാര്‍ഥികള്‍ക്കുള്ള സഹായധനം, സ്‌കൂള്‍ ഗ്രൗണ്ട് നിര്‍മാണം, ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിയവയ്ക്കുള്ള ധനശേഖരണം ലക്ഷ്യമിട്ടാണ് സംഗീതനിശ സംഘടിപ്പിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ കാര്‍ണിവലാണ് നടത്തിയിരുന്നത്. ഇക്കുറി കാര്‍ണിവലിന് അനുമതിലഭിക്കാത്ത സാഹചര്യത്തിലാണ് സംഗീതനിശ സംഘടിപ്പിക്കുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഈമാസം 25-ന് നടക്കുന്ന സംഗീതനിശയ്ക്ക് വയലിന്‍ വിദഗ്ധന്‍ ബാലഭാസ്‌കര്‍ നേതൃത്വംനല്‍കും.


ഖുറം ആംഫി തിയേറ്ററില്‍ വൈകുന്നേരം ആറിനാണ് പരിപാടി. സംഗീതനിശയില്‍ സ്‌കൂള്‍വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറും. ഒരുലക്ഷം റിയാല്‍ സ്വരൂപിക്കാനാണു ലക്ഷ്യമിടുന്നത്. സ്‌കൂള്‍ പ്രസിഡന്റ് അബ്ദുറഹീം കാസിം, പ്രിന്‍സിപ്പല്‍ ശ്രീദേവി പി. തഷ്ണത്ത്, നിഖില അനില്‍കുമാര്‍, ജി. രമേഷ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.












from kerala news edited

via IFTTT