Story Dated: Sunday, April 5, 2015 02:02
പാലക്കാട്: മലമ്പുഴയില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. കഞ്ചിക്കോട് ഹില്‍വ്യൂ നഗര്‍ കൃഷ്ണകൃപയില്‍ മണിയുടെ മകന് മഹേഷ്(28) ആണ് കുത്തേറ്റു മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. മലമ്പുഴ ഹേമാംബിക ഭഗവതിക്ഷേത്ര ഉത്സവത്തിന് കാഞ്ഞിരക്കടവിലെത്തിയ മഹേഷ് ആറരയ്ക്ക് വേലയിലും തുടര്‍ന്നു നടന്ന കുംഭക്കളിയിലും പങ്കെടുത്തു. ഇതിനിടെ ഒരു വിഭാഗം ആളുകള്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായി പറയുന്നു. പിന്നീട് കാഞ്ഞിരക്കടവ് ഭാഗത്ത് കുത്തേറ്റ നിലയില്‍ മഹേഷിനെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.
ഇടതു തുടയില്‍ കമ്പികൊണ്ടാണ് കുത്തേറ്റിരിക്കുന്നതെന്നു പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് പോലീസ് എത്തുമ്പോള്‍ നാട്ടുകാര്‍ മഹേഷിനെ ആശുപത്രിയിലെത്തിക്കുന്നതിനായി ഓട്ടോയില്‍ കയറ്റുകയായിരുന്നു. ആശുപത്രിയിലെത്തുന്നതിനു മുമ്പേ മഹേഷ് മരിച്ചിരുന്നു. പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് ഹേമാംബിക നഗര്‍ സി.ഐ കെ.സി. വിനു പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
കൊടുന്തിരപ്പുള്ളി പള്ളി തിരുനാള്‍ കൊടിയേറ്റം ഇന്ന് Story Dated: Friday, January 30, 2015 02:49പാലക്കാട്: കൊടുന്തിരപ്പുള്ളി വിമലഹൃദയ പള്ളിയില്‍ വിമലഹൃദയ മാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാളിനു ഇന്നു കൊടിയേറും. വൈകീട്ട് 5.30ന് കൊടിയേറ്റം, വിശുദ്ധ കു… Read More
വിദ്യാലയ വിരുദ്ധനയങ്ങള്‍ക്കെതിരെ റോഡ് ഉപരോധം Story Dated: Friday, January 30, 2015 02:49പാലക്കാട്: കടമ്പഴിപ്പുറം ജൂനിയര്‍ ബേസിക് സ്കൂളില്‍ മാനേജരുടെ വിദ്യാലയ വിരുദ്ധനയങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി രണ്ടിന് റോഡ് ഉപരോധിക്കലും സ്… Read More
എമര്‍ജിംങ് കേരള മെഡിസിന് അവാര്‍ഡ് ഡോ.കമ്മാപ്പക്ക് Story Dated: Saturday, January 31, 2015 03:36മണ്ണാര്‍ക്കാട്: എമര്‍ജിംങ് കേരള ഫ്യൂച്ചര്‍ മെഡിസിന് എക്സലന്‍സ് അവാര്‍ഡ് ന്യൂ അല്‍മ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ: കെ.എ. കമ്മാപ്പ ഏറ്റുവാങ്ങി. ചടങ്ങില്‍ മന്ത്രി കെ.… Read More
പെട്രോള്‍, ഡീസല്‍ വിലകുറയ്ക്കാന്‍ പ്രക്ഷോഭം Story Dated: Friday, January 30, 2015 02:49പാലക്കാട്: പെട്രോള്‍, ഡീസല്‍ വിലകുറക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാലിന് വാഹനങ്ങള്‍ നിരത്തിലിറക്കാതെ അഖിലേന്ത്യാ ബന്ദ് ആചരിക്കണമെന്ന് ഇന്ത്യ മുന്നോട്ട് സംഘട… Read More
ശുകപുരം അതിരാത്രം; സ്രുക്കുകളുടെ നിര്‍മ്മാണം തുടങ്ങി Story Dated: Friday, January 30, 2015 02:49ആനക്കര: ശുകപുരം അതിരാത്രം സ്രുക്കുകളുടെ നിര്‍മ്മാണം തുടങ്ങി. മാര്‍ച്ച് 20 മുതല്‍ ശുകപുരം സഫാരി മൈതാനിയിലാണ് അതിരാത്രം നടക്കുന്നത്. അതിരാത്രത്തിനുള്ള സ്രുക്കുള് (ഹോമപാത്രങ്… Read More