രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ലോഹ'ത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് ടാക്‌സി ഡ്രൈവറായി. സംസ്ഥാനത്തെ സ്വര്‍ണ്ണ കള്ളക്കടത്തിന്റെ പശ്ചാത്തലമാക്കിയാണ് രഞ്ജിത് ചിത്രം ഒരുക്കുന്നത്. 'സ്പിരിറ്റി'ന് ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ലോഹം. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചു.
ആന്‍ഡ്രിയ ജെറമിയ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സിദ്ധിഖ്, വിജയരാഘവന്‍, രണ്‍ജി പണിക്കര്‍, ടിനി ടോം, അജു വര്‍ഗീസ്, ശ്രിന്ദ, അജ്മല്‍ അമീര്‍, ജോജു ജോര്‍ജ്, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തിലുണ്ട്. നടി മൈഥിലി ആദ്യമായി സഹസംവിധായക ആകുന്നു എന്ന പ്രത്യേകതയും ലോഹത്തിനുണ്ട്. മൈഥിലി ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്.
from kerala news edited
via IFTTT