Story Dated: Sunday, April 5, 2015 01:52
മാവേലിക്കര: മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസിനു പിന്നില്‍ കെ.എസ്.ആര്.ടി.സി. ബസ് ഇടിച്ചു. ഇതേത്തുടര്‍ന്ന് ഹരിപ്പാട്- തട്ടാരമ്പലം പാതയില്‍ അരമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് 5.45ന് പുതുശേരി അമ്പലത്തിന് സമീപമാണ് അപകടം. ഹരിപ്പാട് കവല ജങ്ഷന് മുതല്‍ അല്‍നൂര്‍ എന്ന സ്വകാര്യ ബസ് കെ.എസ്.ആര്.ടി.സി വേണാട് ബസിനെ കടത്തിവിടാതെ മത്സര ഓട്ടത്തിലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.
പുതുശേരി അമ്പലത്തിന് മുന്നിലുള്ള സ്റ്റോപ്പില്‍ നിര്‍ത്താതിരുന്ന സ്വകാര്യ ബസ് സ്റ്റോപ്പില്ലാത്തിടത്ത് പെട്ടെന്ന് നിര്‍ത്തിയതാണ് അപകടത്തിനു കാരണമായത്. കെ.എസ്.ആര്.ടി.സിയുടെ മുന്നിലെ ചില്ലും പാര്‍ക്ക് ലൈറ്റും തകര്‍ന്നു. സ്വകാര്യ ബസിന്റെ പിന്നിലെ പാര്‍ക്ക് ലൈറ്റ് പൊട്ടി. ചെറിയ അപകടമായിട്ടും ബസുകള്‍ റോഡില്‍നിന്ന് മാറ്റാന്‍ ജീവനക്കാര്‍ തയാറാകാതിരുന്നതാണ് ഗതാഗത തടസത്തിന് കാരണമായത്. പോലീസ് എത്തിയാണ് ബസുകള്‍ മാറ്റിയത്.
from kerala news edited
via IFTTT