Story Dated: Sunday, April 5, 2015 02:01
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ സമഗ്രമായി പുനരുദ്ധരിക്കാനും രോഗം ഭേദമായവരെ താമസിപ്പിക്കുന്നതിനായി പ്രത്യേക പുനരധിവാസ കേന്ദ്രം സ്‌ഥാപിക്കാനും മന്ത്രി ഡോ. എം.കെ മുനീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മാനസികാരോഗ്യകേന്ദ്രത്തിലെ നിലവിലെ അടിസ്‌ഥാന സൗകര്യങ്ങളും ചികില്‍സാ നിലവാരവും മെച്ചപ്പെടുത്തി അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് പ്രത്യേക കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ കലക്‌ടര്‍ അധ്യക്ഷനും ആര്‍ക്കിടെക്‌റ്റുകള്‍, മാനസികാരോഗ്യ വിദഗ്‌ധര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, വികലാംഗക്ഷേമ കോര്‍പറേഷന്‍ എം.ഡി, മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട്, ഐ.ഐ.എം, എന്‍.ഐ.ടി, കര്‍ണാടക മെന്റല്‍ ഹെല്‍ത്ത് അസോസിയേഷന്‍, എന്‍ജിനീയര്‍ കണ്‍സോര്‍ഷ്യം പ്രതിനിധികള്‍ തുടങ്ങിയവര്‍ അംഗങ്ങളുമായ കോര്‍കമ്മിറ്റി ഒരു മാസത്തിനകം വിശദവിവര റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിക്കും.
നിംഹാന്‍സ് അടക്കമുള്ള കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വിദഗ്‌ധ സമിതി തയ്ാറായക്കുന്ന റിപ്പോര്‍ട്ടും വൈകാതെ നല്‍കും. മന്ത്രിയുടെ മേല്‍നോട്ടത്തിലാവും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. കോര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പ്രവൃത്തികള്‍ തുടങ്ങാനാണ് പരിപാടി. ഹെല്‍ത്ത് സര്‍വീസസ് അഡീഷനല്‍ ഡയറക്‌ടര്‍ , ഡെപ്യൂട്ടി ഡി.എം.ഒ, ഹോസ്‌പിറ്റല്‍ ഭരണസമിതി അംഗങ്ങള്‍, ഹോസ്‌പിറ്റല്‍ സൊസൈറ്റി അംഗങ്ങള്‍, വാര്‍ഡ് കൗണ്‍സിലര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിലെ വാര്‍ഡുകളും നിര്‍മാണത്തിലിരിക്കുന്ന ഉദ്യാന സമുഛയവും മന്ത്രി സന്ദര്‍ശിച്ചു.
from kerala news edited
via IFTTT