121

Powered By Blogger

Wednesday, 24 December 2014

യുവതിയുടെ മരണം: ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും











Story Dated: Thursday, December 25, 2014 03:09


mangalam malayalam online newspaper

കാഞ്ഞങ്ങാട്‌: യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ്‌ െ്രെകംബ്രാഞ്ച്‌ അന്വേഷിക്കും. അമ്പലത്തറയിലെ ജാസിറിന്റെ ഭാര്യ സഫീദയാണ്‌(19) മരിച്ചത്‌. കോഴിക്കോട്‌ യൂണിറ്റ്‌ ഡി വൈ എസ്‌ പി പ്രദീപ്‌ കുമാറാണ്‌ കേസ്‌ അന്വേഷിക്കുക.

കേസ്‌ സ്‌പെഷ്യല്‍ ടീമിനെ വച്ച്‌ അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള ഉത്തരവ്‌ കോഴിക്കോട്‌ െ്രെകംബ്രാഞ്ചിന്‌ നല്‍കുകയും അതനുസരിച്ച്‌ ഡി വൈ എസ്‌ പി ക്ക്‌ അന്വേഷണം ഏല്‍പ്പിക്കുകയുമായിരുന്നു. സഫീദയുടെ മരണം ആത്മഹത്യയായി കണക്കാക്കി കേസ്‌ അവസാനിപ്പിക്കാന്‍ ശ്രമം നടിരുന്നു. ഇതിനിടയില്‍ ഭര്‍തൃ വീട്ടുകാരുടെ മൊഴികളും പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി സഫീദയുടെ രക്ഷിതാക്കളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ആഭ്യന്തര മന്ത്രിക്ക്‌ നിവേദനം നല്‍കിയിരുന്നു. ഒക്‌ടോബര്‍ മൂന്നിന്‌ പുലര്‍ച്ചെയാണ്‌ സഫീദയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.










from kerala news edited

via IFTTT

അധ്യാപികയുടെ നാലു പവനും എ.ടി.എം. കാര്‍ഡും നഷ്‌ടമായി











Story Dated: Thursday, December 25, 2014 04:13


തൊടുപുഴ: അധ്യാപികയുടെ നാലു പവന്‍ സ്വര്‍ണാഭരണം, എ.ടി എം. കാര്‍ഡുകള്‍ എന്നിവ ബസ്‌ യാത്രക്കിടെ നഷ്‌ടപ്പെട്ടു. കരിമണ്ണൂര്‍ വിന്നേഴ്‌സ്‌ സ്‌കൂള്‍ അധ്യാപിക കരിമണ്ണൂര്‍ മുണ്ടയ്‌ക്കല്‍ വിനുരാജിന്റെ ഭാര്യ ബീനയുടെ ആഭരണവും എ.ടി.എം. കാര്‍ഡുമാണ്‌ കാണാതായത്‌. ബുധനാഴ്‌ച 11 മണിക്ക്‌ കരിമണ്ണൂരില്‍നിന്നൂ സ്വകാര്യ ബസില്‍ തൊടുപുഴയിലെത്തിയപ്പോഴാണ്‌ ഇവയടങ്ങിയ ലേഡീസ്‌ പഴ്‌സ്‌ നഷ്‌ടമായ വിവരം അറിഞ്ഞത്‌. പോലീസില്‍ പരാതി നല്‍കി.










from kerala news edited

via IFTTT

റോഡിലെ കുഴി അപകടഭീഷണിയാകുന്നു











Story Dated: Thursday, December 25, 2014 04:13


കരിങ്കുന്നം: തൊടുപുഴ-പാലാ പി.ഡബ്ല്യു.ഡി. റോഡില്‍ വില്ലേജ്‌ ഓഫീസിനു സമീപം റോഡ്‌ തകര്‍ന്നു കുഴി രൂപപ്പെട്ടതിനാല്‍ അപകടം പതിവാകുന്നു. ഈ കുഴിയില്‍ വീണ്‌ കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും പരുക്കുപറ്റുന്നതു പതിവായി.

മാസങ്ങളായി റോഡ്‌ തകര്‍ന്ന്‌ കുഴി രൂപപ്പെട്ടിട്ടും അധികൃതര്‍ അറ്റകുറ്റപ്പണി നടത്തുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. റോഡ്‌ കെ.എസ്‌.ടി.പി. തൊടുപുഴ-പുനലൂര്‍ ഹൈവേയുടെ ഭാഗമായി ഏറ്റെടുത്തിരുന്നു. എങ്കിലും റോഡിന്റെ ശോച്യാവസ്‌ഥ പരിഹരിക്കാന്‍ കെ.എസ്‌.ടി.പി. അധികൃതരും തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്‌. ശബരിമല തീര്‍ഥാടകരുടേയും മറ്റും ആശ്രയമാണ്‌ ഈ റോഡ്‌. അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ ശക്‌തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നു നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കി.










from kerala news edited

via IFTTT

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്‌ച കളഭാഭിഷേകം.











Story Dated: Thursday, December 25, 2014 03:05


mangalam malayalam online newspaper

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്‌ച കളഭാഭിഷേകം. മണ്ഡലകാല സമാപനത്തോടനുബന്ധിച്ചാണ്‌ കളഭാഭിഷേകം. മണ്ഡലകാലത്ത്‌ നാല്‌പതുദിവസം പഞ്ചഗവ്യവും നാല്‌പത്തൊന്നാം ദിവസം കളഭവുമാണ്‌ ഭഗവത്‌ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുക. 13 കീഴ്‌ശാന്തി കുടുംബങ്ങളിലെ നമ്പൂതിരിമാര്‍ ചേര്‍ന്ന്‌ പ്രത്യേകം തയ്യാറാക്കുന്ന കളഭക്കൂട്ട്‌ വാദ്യങ്ങളുടെ അകമ്പടിയോടെ നാലമ്പലത്തിനകത്തേക്ക്‌ എഴുന്നള്ളിച്ച്‌ സ്വര്‍ണകുംഭത്തില്‍ നിറയ്‌ക്കും. തുടര്‍ന്ന്‌ കലശപൂജ ചെയ്‌തശേഷം ഉച്ചപൂജയ്‌ക്കു മുമ്പായി ക്ഷേത്രം തന്ത്രിയാണ്‌ കളഭാഭിഷേകം ചെയ്യുക. കോഴിക്കോട്‌ സാമൂതിരിയുടെ വഴിപാടായാണ്‌ കളഭാഭിഷേകം നടത്തുന്നത്‌. മൈസൂര്‍ ചന്ദനം, കശ്‌മീര്‍ കുങ്കുമപ്പൂവ്‌, കസ്‌തൂരി, പച്ചക്കര്‍പ്പൂരം എന്നിവ പനിനീരില്‍ ചാലിച്ചാണ്‌ കളഭക്കൂട്ട്‌ തയ്യാറാക്കുന്നത്‌. സാധാരണ ദിവസങ്ങളില്‍ കളഭം തയ്യാറാക്കുന്നതിന്റെ ഇരട്ടി അനുപാതത്തിലാണ്‌ ഇവചേര്‍ക്കുക. ദിവസവും ഗുരുവായൂരപ്പന്‌ കളഭം ചാര്‍ത്താറുണ്ടെങ്കിലും വര്‍ഷത്തില്‍ മണ്ഡലപൂജ ദിവസം മാത്രമാണ്‌ കളഭാഭിഷേകം നടക്കുന്നത്‌. കളഭത്തിലാറാടി നില്‍ക്കുന്ന ഗുരുവായൂരപ്പനെ ദര്‍ശിക്കുന്നതിന്‌ അഭൂതപൂര്‍വമായ തിരക്കാണ്‌ ക്ഷേത്രത്തില്‍ അനുഭവപ്പെടുക. കളഭാഭിഷേകം കഴിഞ്ഞാല്‍ ഞായറാഴ്‌ച പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനംവരെ കളഭത്തിലാറാടിയ ഗുരുവായൂരപ്പ വിഗ്രഹമാണ്‌ ഭക്‌തര്‍ ദര്‍ശിക്കുക. ഞായറാഴ്‌ച നിര്‍മാല്യത്തിനുമാത്രമേ കളഭം വിഗ്രഹത്തില്‍നിന്നും മാറ്റുകയുള്ളൂ. തുടര്‍ന്ന്‌ കളഭം ഭക്‌തര്‍ക്ക്‌ പ്രസാദമായി വിതരണം ചെയ്യും.










from kerala news edited

via IFTTT

കേരള ലളിതകലാ അക്കാദമിയുടെ കലാവിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്‌ പ്രഖ്യാപിച്ചു











Story Dated: Thursday, December 25, 2014 03:05


തൃശൂര്‍: കേരള ലളിതകലാ അക്കാദമിയുടെ 2014-15 വര്‍ഷത്തേക്കുള്ള കലാവിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു.

എം.എഫ്‌.എ/ എം.വി.എ. വിദ്യാര്‍ഥികളായ സുരജ കെ.എസ്‌, സനീഷ്‌ കൊല്ലനാണ്ടി, ജയേഷ്‌ കെ.കെ. (ആര്‍.എല്‍.വി. കോളജ്‌ ഓഫ്‌ മ്യൂസിക്‌ ആന്‍ഡ്‌ ഫൈന്‍ ആര്‍ട്‌സ്, തൃപ്പൂണിത്തുറ), രാജേഷ്‌ കെ.ആര്‍, അഖില്‍ജിത്ത്‌ വി, (കലാഭാവന വിശ്വഭാരതി ശാന്തിനികേതന്‍), സുഭാഷ്‌ ചാലില്‍, (മഹാരാജ സായജി റാവു യൂണിവേഴ്‌സിറ്റി ഓഫ്‌ ബറോഡ) എന്നിവര്‍ക്കും ബി.എഫ്‌.എ/ ബി.വി.എ. വിദ്യാര്‍ഥികളായ പ്രജിത്‌ ഇ, ദീപ കെ (ഗവണ്‍മെന്റ്‌ ഫൈന്‍ ആര്‍ട്‌സ് കോളജ്‌, തൃശൂര്‍), ജോണ്‍ വര്‍ഗീസ്‌ (ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി കാലടി), റിങ്കു തിയോഫിന്‍ (ആര്‍.എല്‍.വി. കോളജ്‌ ഓഫ്‌ മ്യൂസിക്‌ ആന്‍ഡ്‌ ഫൈന്‍ ആര്‍ട്‌സ് തൃപ്പൂണിത്തുറ), സജിത്‌ എസ്‌ (രാജാരവിവര്‍മ്മ കോളജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്‌സ് മാവേലിക്കര), എന്നിവര്‍ക്കുമാണ്‌ സ്‌കോളര്‍ഷിപ്പു ലഭിച്ചത്‌.

എം.എഫ്‌.എ/ എം.വി.എ വിദ്യാര്‍ഥികള്‍ക്ക്‌ 6000/- രൂപ വീതവും ബി.എഫ്‌.എ/ ബി.വി.എ. വിദ്യാര്‍ഥികള്‍ക്ക്‌ 5000/- രൂപ വീതവുമാണ്‌ സ്‌കോളര്‍ഷിപ്പു തുക.










from kerala news edited

via IFTTT

നാഷണല്‍ ഗെയിംസ്‌ : ആയുധ പ്രദര്‍ശനം 28 മുതല്‍











Story Dated: Thursday, December 25, 2014 03:05


തൃശൂര്‍: നാഷണല്‍ ഗെയിംസിന്റെ ഭാഗമായി നാഷണല്‍ ഗെയിംസ്‌ ഓര്‍ഗനൈസിംഗ്‌ കമ്മിറ്റിയുടേയും തൃശൂര്‍ ജില്ലാ റൈഫിള്‍ അസോസിയേഷന്റേയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആയുധങ്ങളുടെ പ്രദര്‍ശനം 28, 29 തിയ്യതികളില്‍ തൃശൂര്‍ പാറമേക്കാവ്‌ അഗ്രശാലയില്‍ നടക്കും. ജില്ലാ കലക്‌ടര്‍ എം.എസ്‌. ജയയാണ്‌ പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്‌. ബി.എസ്‌.എഫ്‌, നാവികസേന, കേരള പോലീസ്‌ റൈഫിള്‍ അസോസിയേഷന്‍ എന്നിവര്‍ പ്രദര്‍ശനത്തിന്റെ ഭാഗമാകും. രാവിലെ 10 മുതല്‍ വൈകിട്ട്‌ ഏഴുവരെ വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്‌. ജില്ലയില്‍ നടക്കുന്ന കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ കായിക താരങ്ങള്‍ക്കുമുള്ള താമസ സൗകര്യം തയ്യാറാണെന്നും വേദികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജനുവരി പത്തിന്‌ മുമ്പ്‌ പൂര്‍ത്തിയാകുമെന്നും കലക്‌ടര്‍ അറിയിച്ചു. അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ ഷാഹുല്‍ ഹമീദ്‌, റൂറല്‍ എസ്‌.പി. എന്‍. വിജയകുമാര്‍, ബി.എസ്‌.എഫ്‌. ഇന്‍സ്‌പെക്‌ടര്‍ കെ.എ. അപ്പു, റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി റെനീഷ്‌ എബ്രഹാം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.










from kerala news edited

via IFTTT

കോട്ടയത്തും ഘര്‍ വാപ്പസി; 59 പേര്‍ ഹിന്ദു മതം സ്വീകരിച്ചു









Story Dated: Thursday, December 25, 2014 12:26



mangalam malayalam online newspaper

കോട്ടയം: ക്രിസ്‌മസ്‌ ദിനത്തില്‍ കോട്ടയത്തും ഘര്‍ വാപ്പസി. കോട്ടയം തിരുനക്കര ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലും പൊന്‍കുന്നം പുതിയകാവ്‌ ദേവീക്ഷേത്രത്തിലുമാണ്‌ വിഎച്ച്‌പിയുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തന ചടങ്ങുകള്‍ നടന്നത്‌.


മതപരിവര്‍ത്തനം നടത്തിയ 59 പേരില്‍ ഭൂരിഭാഗവും ക്രിസ്‌ത്യന്‍ വിഭാഗത്തില്‍ നിന്നുളളവരാണ്‌. ഇതില്‍ ഒരാള്‍ മാത്രമാണ്‌ ഇസ്ലാമില്‍ നിന്നുളളത്‌. മതപരിവര്‍ത്തനത്തിന്‌ ആരില്‍ നിന്നും നിര്‍ബന്ധമില്ലായിരുന്നുവെന്ന്‌ മതംമാറിയവര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. പ്രായോഗികത മുന്‍നിര്‍ത്തിയാണ്‌ പലരും മതം മാറിയിരിക്കുന്നത്‌.


കോട്ടയത്ത്‌ 11 കുടുംബങ്ങളിലെ 17 പേരും പൊന്‍കുന്നത്ത്‌ 20 കുടുംബങ്ങളില്‍ നിന്നുളള 42 പേരുമാണ്‌ മതപരിവര്‍ത്തനം നടത്തിയത്‌. കഴിഞ്ഞ ദിവസം ആലപ്പുഴ കായംകുളത്ത്‌ മൂന്ന്‌ മുസ്ലീംകുടുംബങ്ങളില്‍ നിന്നുളള 11 പേരെ ഹിന്ദുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്‌തിരുന്നു.


വിഎച്ച്‌പി ഹെല്‍പ്പ്‌ലൈന്‍ കോര്‍ഡിനേറ്റര്‍ അനീഷ്‌ ബാലകൃഷ്‌ണന്റെ നേതൃത്വത്തിലാണ്‌ മതപരിവര്‍ത്തന പരിപാടികള്‍ നടക്കുന്നത്‌. സംസ്‌ഥാനമൊട്ടാകെ ക്രിസ്‌മസ്‌ ദിനത്തില്‍ 200 പേര്‍ തിരികെ ഹിന്ദുമതത്തിലേക്ക്‌ എത്തുമെന്നാണ്‌ ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ പറഞ്ഞിരുന്നത്‌.










from kerala news edited

via IFTTT

ബ്ലാക്ക്‌മാന്‍ ക്രിസ്‌മസും കലക്കി; ഉറങ്ങാനാവാതെ ഒരു ദേശം









Story Dated: Thursday, December 25, 2014 10:47



mangalam malayalam online newspaper

പന്തളം: ബ്ലാക്ക്‌മാന്‍ ഭീതിയില്‍ പന്തളത്തിന്‌ ഉറക്കമില്ലാതായിട്ട്‌ ആഴ്‌ചകളായി. ഭീതിപരത്തുന്ന സംഘങ്ങള്‍ നാട്ടില്‍ വിലസുമ്പോള്‍ വിശ്വസിച്ച്‌ ഒന്നു തലചായ്‌ക്കാന്‍ പോലുമാവാത്ത സ്‌ഥിതിയിലാണ്‌ നാട്ടുകാര്‍. പന്തളത്തും പരിസരങ്ങളിലും 80 ഓളം വീടുകളില്‍ ആക്രമണം നടന്ന സാഹചര്യത്തില്‍ ഇത്തവണ ക്രിസ്‌മസ്‌ പോലും ആഘോഷിക്കാന്‍ പറ്റാത്ത നിലയിലാണ്‌ ഒരു നാടു മുഴുവന്‍.


പഞ്ചായത്തിലെ കുരമ്പാല, പൂഴിക്കാട്‌, കുടശ്ശനാട്‌ തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്ന്‌ നിരവധി പരാതികളാണ്‌ സാമൂഹ്യവിരുദ്ധ സംഘത്തെ കുറിച്ചുയരുന്നത്‌. പ്രഫഷണലായി വീടുകളില്‍ അതിക്രമിച്ചു കയറുന്ന സംഘങ്ങള്‍ക്ക്‌ കവര്‍ച്ചയ്‌ക്ക് അപ്പുറം ചില ലക്ഷ്യങ്ങളുമുണ്ടെന്നാണ്‌ പരാതി. വീടുകളുടെ പിന്‍വാതിലൂടെ എത്തുന്ന ഇവര്‍ സ്‌ത്രീകളെ ആക്രമിച്ച സംഭവങ്ങളുമുണ്ട്‌. സ്‌ത്രീകളുടെ വസ്‌ത്രങ്ങള്‍ വലിച്ചു കീറുകയും ഉപദ്രവിക്കുകയും ചെയ്‌തതായി പരാതി ഉയരുന്നുണ്ട്‌. എന്നാല്‍, സ്‌ത്രീകളെ ഉപദ്രവിച്ചവര്‍ മോഷണം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്‌.


പല സ്‌ഥലങ്ങളിലും കുടുംബാംഗങ്ങളെല്ലാം രാത്രി സമയത്ത്‌ ഒരു മുറിയിലാണ്‌ കഴിയുന്നത്‌. ചിലര്‍ അകശലയുളള ബന്ധുവീടുകളില്‍ അഭയം തേടി. പന്തളത്തിനു പുറമേ നൂറനാട്‌, ഏനാദിമംഗലം, അടൂര്‍ ഭാഗങ്ങളിലേക്കും അജ്‌ഞാത സംഘത്തിന്റെ ആക്രമണം പരക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്‌. ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ട്‌ ഒരു മാസത്തിലേറെയായെങ്കിലും യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്തെന്ന്‌ മനസ്സിലാക്കാന്‍ പോലീസ്‌ പരാജയപ്പെട്ടു.


നാട്ടുകാരുടെ സംഘങ്ങള്‍ തെരച്ചിലിനിറങ്ങിയതിനെ തുടര്‍ന്ന്‌ മൂന്ന്‌ പേര്‍ കുരമ്പാലയില്‍ പിടിയിലായിരുന്നു. എന്നാല്‍ ജനം നിയമം കൈയിലെടുക്കരുത്‌ എന്ന ശക്‌തമായ നിലപാടിലാണ്‌ പോലീസ്‌. ഇതിനോടകം 10 പേര്‍ പിടിയിലായിട്ടുണ്ട്‌ എങ്കിലും പ്രദേശത്ത്‌ ആക്രമണം നടത്തുന്നത്‌ പ്രത്യേക സംഘമാണോ എന്നും അവരുടെ ഉദ്ദേശ്യം എന്താണെന്നും പോലീസിന്‌ പറയാന്‍ സാധിച്ചിട്ടില്ല.










from kerala news edited

via IFTTT

വിദ്യാഭ്യാസ വായ്‌പ: കുടിശികക്കാര്‍ക്കെതിരെ ബാങ്കുകള്‍ നടപടികള്‍ ശക്‌തമാക്കുന്നു











Story Dated: Thursday, December 25, 2014 03:07


കല്‍പ്പറ്റ: വിദ്യാഭ്യാസ വായ്‌പ വാങ്ങി കൃത്യമായി തിരിച്ചടക്കാത്തവരുടെ പേരില്‍ ബാങ്കുകള്‍ നടപടികള്‍ ശക്‌തമാക്കുന്നു. ഇതിന്റെ ഭാഗമായി കുട്ടികളുടേയും രക്ഷിതാക്കളുടേയും ഫോട്ടോകള്‍ ബാങ്ക്‌ അധികൃതര്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി. ഏത്‌ വിധേനയും വായ്‌പക്കാരെ സമ്മര്‍ദ്ദത്തിലാക്കി കുടിശിഖ പിരിച്ചെടുക്കുന്നതിനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ്‌ വായ്‌പ നല്‍കിയ ബാങ്കുകള്‍ ഇത്തരത്തില്‍ കുടിശിഖക്കാരുടെ വിശദവിവരങ്ങളോടൊപ്പം വായ്‌പക്കാരുടെ ഫോട്ടോയും ബാങ്കില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയിരിക്കുന്നത്‌. ബാങ്കില്‍ നിന്നും വായ്‌പ വാങ്ങി ഉന്നതവിദ്യാഭ്യാസം നടത്തിയ കുട്ടികളുടേയും അവരുടെ രക്ഷിതാക്കളുടേയും ഫോട്ടോകളാണ്‌ റെയില്‍വേ സേ്‌റ്റഷനുകളിലും ബസ്സ്റ്റാന്റുകളിലും പ്രതികളുടെ ഫോട്ടകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിന്‌ സമാനമായ രീതിയില്‍ ബാങ്കുകള്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നത്‌. വായ്‌പക്കാരുടെ പേരും വിശദവിവരങ്ങളും ചേര്‍ത്ത്‌ പത്രപ്പരസ്യം കൊടുക്കുകയായിരുന്നു കുടിശിഖ പിരിക്കുന്നതിന്‌ ബാങ്ക്‌ അധികൃതര്‍ സാധാരണ സ്വീകരിച്ചിരുന്ന നടപടി ക്രമം. എന്നാല്‍ അതിനിടയിലാണ്‌ ചില ബാങ്കുകള്‍ കുടിശിഖ പിരിച്ചെടുക്കുന്നതിന്റെ ഭാഗമായി വായ്‌പക്കാരുടെ ഫോട്ടോകള്‍ ബാങ്കിന്റെ നോട്ടീസ്‌ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നത്‌. നഴ്‌സിംഗ്‌ പഠിച്ച്‌ തുച്‌ഛമായ ശമ്പളത്തിന്‌ ജോലി ചെയ്‌തും, ജോലി ലഭിക്കാതെയും വായ്‌പ തിരിച്ചടക്കാന്‍ സാധിക്കാത്ത നിരവധി പെണ്‍കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടേയും ഫോട്ടോകളാണ്‌ ബാങ്കുകളില്‍ പ്രദര്‍ശിപ്പിച്ചുണ്ട്‌. കേന്ദ്രസര്‍ക്കാരിന്റെയോ സംസ്‌ഥാന സര്‍ക്കാരിന്റെയോ ഒരു പലിശ ആനുകൂല്യം പോലും ലഭിക്കാത്തതിനാല്‍ കുടിശിഖ അടച്ചുതീര്‍ക്കാന്‍ കഴിയാത്തവരുടെ ചിത്രങ്ങളാണ്‌ ബാങ്കുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. വായ്‌പാ തുക നാലിരട്ടിയും അതിലേറെയുമാകുകയും പലിശ ആനൂകൂല്യം ലഭിക്കാതിരിക്കുകയും ചെയ്‌തതിന്റെ പേരിലാണ്‌ കുട്ടികളും രക്ഷിതാക്കളും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌. പലിശ ആനൂകൂല്യം ലഭ്യമായാല്‍ അവരില്‍ പലരും വായ്‌പ തുക അടച്ച്‌ ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ തയാറുള്ളവരാണ്‌. എന്നാല്‍ ആനുകൂല്യങ്ങള്‍ നല്‍കാനും അനുവദിക്കാനും ബാങ്ക്‌ അധികൃതര്‍ തയാറാകുന്നില്ല. അതേ സമയം ചില ബാങ്കുകള്‍ വിദ്യാഭ്യാസ വായ്‌പയെടുത്ത്‌ കുടിശിഖയായിട്ടുളളവര്‍ക്ക്‌ നിരവധി ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്‌. എന്നാല്‍ മറ്റു ചില ബാങ്കുകള്‍ ഇത്തരം പദ്ധതികളൊന്നും നടപ്പാക്കാതെ പ്രതികാര നടപടികളെന്ന നിലയില്‍ വായ്‌പക്കാരനെ സമ്മര്‍ദ്ദത്തിലാക്കുന്നതിനായി വായ്‌പക്കാരന്റെ വിശദവിവരങ്ങളും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്‌.










from kerala news edited

via IFTTT

മെഡിക്കല്‍ കോളേജ്‌ യാഥാര്‍ഥ്യമാക്കണം: സി.പി.ഐ











Story Dated: Thursday, December 25, 2014 03:07


കല്‍പ്പറ്റ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന്‌ രണ്ട്‌ വര്‍ഷം മുന്‍പ്‌ ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജ്‌ ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന്‌ സി.പി.ഐ കല്‍പ്പറ്റ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്‌ഥാനത്ത്‌ ചികില്‍സാ സൗകര്യം ഏറ്റവും കുറഞ്ഞ ജില്ലയായിട്ടു കൂടി വയനാട്‌ മെഡിക്കല്‍ കോളേജ്‌ യാഥാര്‍ഥ്യമാവാതെ തടയുന്നതിന്‌ പിന്നില്‍ ചില ജനപ്രതിനിധികളുടെ ഗുഢതാല്‍പര്യമുണ്ടെന്നും സമ്മേളനം വിലയിരുത്തി. മെഡിക്കല്‍ കോളേജിനായി 50 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കാമെന്ന്‌ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്‌റ്റ് സര്‍ക്കാറിനെ അറിയിച്ചിട്ടും ഈ ഭൂമി ഏറ്റെടുക്കുന്നതില്‍ സാങ്കേതികത്വം സൃഷ്‌ടിക്കുകയാണ്‌. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയോടനുബന്ധിച്ച്‌ മെഡിക്കല്‍ കോളേജ്‌ താല്‍ക്കാലികമായി പ്രവര്‍ത്തനം ആരംഭിക്കുമെന്ന്‌ സംസ്‌ഥാന മന്ത്രിമാര്‍ തന്നെ പ്രഖ്യാപിച്ചതാണ്‌. എന്നാല്‍ ഇതും യാഥാര്‍ഥ്യമാവാത്തതിന്‌ പിന്നില്‍ ശക്‌തമായ രാഷ്‌ട്രീയ സമ്മര്‍ദ്ദമാണ്‌ പ്രകടമാവുന്നത്‌. സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ അംഗം ടി.വി ബാലന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ജെ ശശി പതാക ഉയര്‍ത്തി. എം.വി ബാബു, സുലേഖ സലിംഖാന്‍, എ. ബാലചന്ദ്രന്‍, ഡോ. അമ്പി ചിറയില്‍ എന്നിവരടങ്ങിയ പ്രസീഡിയവും സി.എസ്‌ സ്‌റ്റാന്‍ലിന്‍, വി. യൂസഫ്‌, കെ.കെ തോമസ്‌, എ. കൃഷ്‌ണകുമാര്‍, മഹിതാ മൂര്‍ത്തി എന്നിവര്‍ അടങ്ങിയ സ്‌റ്റിയറിംഗ്‌ കമ്മിറ്റിയും സമ്മേളനം നടപടികള്‍ നിയന്ത്രിച്ചു. അഡ്വ. പ്രകാശാനന്ദന്‍, സി.എസ്‌ സെബാസ്‌റ്റ്യന്‍ എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും എം. അപ്പുക്കുട്ടി, ശ്രീജിത്ത്‌ എന്നിവരടങ്ങിയ മിനുട്‌സ് കമ്മിറ്റിയും സമ്മേളനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. അഡ്വ. സാജി വര്‍ക്കി രക്‌തസാക്ഷി പ്രമേയവും അമ്മാത്ത്‌വളപ്പില്‍ കൃഷ്‌ണകുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി സി.എസ്‌ സ്‌റ്റാന്‍ലിന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, സംസ്‌ഥാന കമ്മിറ്റി അംഗം പി.കെ മൂര്‍ത്തി എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT