121

Powered By Blogger

Wednesday, 24 December 2014

ബ്ലാക്ക്‌മാന്‍ ക്രിസ്‌മസും കലക്കി; ഉറങ്ങാനാവാതെ ഒരു ദേശം









Story Dated: Thursday, December 25, 2014 10:47



mangalam malayalam online newspaper

പന്തളം: ബ്ലാക്ക്‌മാന്‍ ഭീതിയില്‍ പന്തളത്തിന്‌ ഉറക്കമില്ലാതായിട്ട്‌ ആഴ്‌ചകളായി. ഭീതിപരത്തുന്ന സംഘങ്ങള്‍ നാട്ടില്‍ വിലസുമ്പോള്‍ വിശ്വസിച്ച്‌ ഒന്നു തലചായ്‌ക്കാന്‍ പോലുമാവാത്ത സ്‌ഥിതിയിലാണ്‌ നാട്ടുകാര്‍. പന്തളത്തും പരിസരങ്ങളിലും 80 ഓളം വീടുകളില്‍ ആക്രമണം നടന്ന സാഹചര്യത്തില്‍ ഇത്തവണ ക്രിസ്‌മസ്‌ പോലും ആഘോഷിക്കാന്‍ പറ്റാത്ത നിലയിലാണ്‌ ഒരു നാടു മുഴുവന്‍.


പഞ്ചായത്തിലെ കുരമ്പാല, പൂഴിക്കാട്‌, കുടശ്ശനാട്‌ തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്ന്‌ നിരവധി പരാതികളാണ്‌ സാമൂഹ്യവിരുദ്ധ സംഘത്തെ കുറിച്ചുയരുന്നത്‌. പ്രഫഷണലായി വീടുകളില്‍ അതിക്രമിച്ചു കയറുന്ന സംഘങ്ങള്‍ക്ക്‌ കവര്‍ച്ചയ്‌ക്ക് അപ്പുറം ചില ലക്ഷ്യങ്ങളുമുണ്ടെന്നാണ്‌ പരാതി. വീടുകളുടെ പിന്‍വാതിലൂടെ എത്തുന്ന ഇവര്‍ സ്‌ത്രീകളെ ആക്രമിച്ച സംഭവങ്ങളുമുണ്ട്‌. സ്‌ത്രീകളുടെ വസ്‌ത്രങ്ങള്‍ വലിച്ചു കീറുകയും ഉപദ്രവിക്കുകയും ചെയ്‌തതായി പരാതി ഉയരുന്നുണ്ട്‌. എന്നാല്‍, സ്‌ത്രീകളെ ഉപദ്രവിച്ചവര്‍ മോഷണം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്‌.


പല സ്‌ഥലങ്ങളിലും കുടുംബാംഗങ്ങളെല്ലാം രാത്രി സമയത്ത്‌ ഒരു മുറിയിലാണ്‌ കഴിയുന്നത്‌. ചിലര്‍ അകശലയുളള ബന്ധുവീടുകളില്‍ അഭയം തേടി. പന്തളത്തിനു പുറമേ നൂറനാട്‌, ഏനാദിമംഗലം, അടൂര്‍ ഭാഗങ്ങളിലേക്കും അജ്‌ഞാത സംഘത്തിന്റെ ആക്രമണം പരക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്‌. ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ട്‌ ഒരു മാസത്തിലേറെയായെങ്കിലും യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്തെന്ന്‌ മനസ്സിലാക്കാന്‍ പോലീസ്‌ പരാജയപ്പെട്ടു.


നാട്ടുകാരുടെ സംഘങ്ങള്‍ തെരച്ചിലിനിറങ്ങിയതിനെ തുടര്‍ന്ന്‌ മൂന്ന്‌ പേര്‍ കുരമ്പാലയില്‍ പിടിയിലായിരുന്നു. എന്നാല്‍ ജനം നിയമം കൈയിലെടുക്കരുത്‌ എന്ന ശക്‌തമായ നിലപാടിലാണ്‌ പോലീസ്‌. ഇതിനോടകം 10 പേര്‍ പിടിയിലായിട്ടുണ്ട്‌ എങ്കിലും പ്രദേശത്ത്‌ ആക്രമണം നടത്തുന്നത്‌ പ്രത്യേക സംഘമാണോ എന്നും അവരുടെ ഉദ്ദേശ്യം എന്താണെന്നും പോലീസിന്‌ പറയാന്‍ സാധിച്ചിട്ടില്ല.










from kerala news edited

via IFTTT