Story Dated: Wednesday, December 24, 2014 02:05
തൊടുപുഴ: തേക്കടി ബോട്ട് ദുരന്തം പുനരന്വേഷിക്കണമെന്ന് ഇടുക്കി ജില്ലാ കോടതിയുടെ ഉത്തരവ്. കേസില്‍ ആറാം പ്രതിയായ കെ.കെ സഞ്ജീവിനെ കോടതി കുറ്റവിമുകതനാക്കി. ഐ.ആര്‍.എസ് സീനിയര്‍ സര്‍വേയറായ സഞ്ജീവനാണ് ബോട്ടിന്ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
2009 സെപ്തംബര്‍ 30നാണ് തേക്കടി തടാകത്തില്‍ കെ.ടി.ഡി.സിയുടെ ഇരുനില ബോട്ടായ ജലകന്യക മറിഞ്ഞത്. 45 വിനോദ സഞ്ചാരികളാണ് അപകടത്തില്‍ മരിച്ചത്. ദുരന്തം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം പീരുമേട് ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ബോട്ട് നിര്‍മ്മിച്ച കമ്പനിയുടെ ഉടമ, ബോട്ട് ഡ്രൈവര്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ എന്നിവരടക്കം ഏഴു പ്രതികളാണ് കേസിലുണ്ടായിരുന്നത്.
from kerala news edited
via IFTTT