Story Dated: Thursday, December 25, 2014 03:05
തൃശൂര്‍: നാഷണല്‍ ഗെയിംസിന്റെ ഭാഗമായി നാഷണല്‍ ഗെയിംസ് ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടേയും തൃശൂര്‍ ജില്ലാ റൈഫിള്‍ അസോസിയേഷന്റേയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആയുധങ്ങളുടെ പ്രദര്‍ശനം 28, 29 തിയ്യതികളില്‍ തൃശൂര്‍ പാറമേക്കാവ് അഗ്രശാലയില്‍ നടക്കും. ജില്ലാ കലക്ടര്‍ എം.എസ്. ജയയാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ബി.എസ്.എഫ്, നാവികസേന, കേരള പോലീസ് റൈഫിള്‍ അസോസിയേഷന് എന്നിവര്‍ പ്രദര്‍ശനത്തിന്റെ ഭാഗമാകും. രാവിലെ 10 മുതല്‍ വൈകിട്ട് ഏഴുവരെ വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്. ജില്ലയില്‍ നടക്കുന്ന കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ കായിക താരങ്ങള്‍ക്കുമുള്ള താമസ സൗകര്യം തയ്യാറാണെന്നും വേദികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജനുവരി പത്തിന് മുമ്പ് പൂര്‍ത്തിയാകുമെന്നും കലക്ടര്‍ അറിയിച്ചു. അസിസ്റ്റന്റ് കമ്മിഷണര്‍ ഷാഹുല്‍ ഹമീദ്, റൂറല്‍ എസ്.പി. എന്‍. വിജയകുമാര്‍, ബി.എസ്.എഫ്. ഇന്‍സ്പെക്ടര്‍ കെ.എ. അപ്പു, റൈഫിള്‍ അസോസിയേഷന് സെക്രട്ടറി റെനീഷ് എബ്രഹാം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
from kerala news edited
via
IFTTT
Related Posts:
ഇന്‍ഷുറന്‍സ് ബില്ലിനെതിരേ പ്രതിഷേധമിരമ്പി Story Dated: Sunday, December 28, 2014 02:00കാഞ്ഞങ്ങാട്: ഇന്‍ഷുറന്‍സ് മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം കൊണ്ടുവരാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ ഇന്‍ഷുറന്‍സ് ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചതില്‍ പ്രതിഷേധിച്ച് … Read More
ബംഗലൂരു സ്ഫോടനം: തടവുചാടിയ സിമി പ്രവര്‍ത്തരുടെ പങ്കും പരിശോധിക്കുന്നു Story Dated: Monday, December 29, 2014 12:55ബംഗലൂരു: ബംഗലൂരുവില്‍ ഇന്നലെയുണ്ടാ സ്ഫോടനത്തില്‍ അന്വേഷണ ഏജന്‍സി സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ പങ്കും പരിശോധിക്കുന്നു. മധ്യപ്രദേശിലെ ജയിലില്‍ നിന്നും… Read More
പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനംചെയ്ത് തട്ടിപ്പ്: മൂന്നംഗസംഘം പിടിയില്‍ Story Dated: Sunday, December 28, 2014 02:03കുന്നംകുളം: പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിപ്പ് നടത്തുന്ന മൂന്നംഗസംഘം കുന്നംകുളം പോലീസ് പിടിയിലായി. വടക്കാഞ്ചേരി പരുത്തിപ്ര പള്ളിപ്പുറത്ത് വീട… Read More
നിയന്ത്രണംവിട്ട ലോറി ബസ് കാത്തിരിപ്പുകേന്ദ്രവും മരങ്ങളും ഇടിച്ചുതകര്‍ത്തു Story Dated: Sunday, December 28, 2014 02:03പുന്നയൂര്‍ക്കുളം: ദേശീയപാത പാലപ്പെട്ടിയില്‍ നിയന്ത്രണംവിട്ട ചരക്ക് ലോറി ബസ് കാത്തിരിപ്പു കേന്ദ്രവും നാല് മരങ്ങളും ഇടിച്ചു തകര്‍ത്തു. അപകടം പുലര്‍ച്ചെയായതിനാല്‍ വന്‍ ദുരന്ത… Read More
സ്വന്തം നാടിന്റെ ഗ്രാമഭംഗി വര്‍ണ്ണിച്ച് ഇംഗ്ലീഷ് കവിതയില്‍ സ്നേഹമോള് Story Dated: Sunday, December 28, 2014 02:00കാസര്‍ഗോഡ്: സ്വന്തം നാടിന്റെ ഗ്രാമഭംഗി ഹൃദയത്തില്‍ നിന്നെടുത്തെഴുതി സംസ്ഥാനതല ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ക്യാമ്പില്‍ സ്നേഹമോള് വേറിട്ടതായി . ശാന്തമായി ഒഴുകുന്ന … Read More