Story Dated: Wednesday, December 24, 2014 01:28
ജയ്പൂര്‍: മരിച്ച മുത്തച്ഛന് ചിതയില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു! രാജസ്ഥാനിലെ ഭില്വാഡയിലാണ് സംഭവം നടന്നത്. ദീപക് സിംഗ് എന്ന 72 കാരനെ മരിച്ചൂവെന്ന് കരുതി ബന്ധുക്കള്‍ ചിതയില്‍ വച്ചുവെങ്കിലും ചിത കത്തിക്കുന്നതിനു മുമ്പുളള കൂട്ടക്കരച്ചില്‍ കേട്ട് അദ്ദേഹം ഉണര്‍ന്നെണീറ്റു!
ദീപക് കാലികളെ പരിചരിക്കവാനായി പോകുന്നവഴി വീട്ടുകാരുടെ മുന്നില്‍ കൂഴഞ്ഞുവീഴുകയായിരുന്നു. കൊച്ചുമകന് ബന്ധ നാല്വ മുത്തച്ഛന്റെ അടുത്ത് ഓടിയെത്തി. അനക്കമില്ലാതെ കിടക്കുന്ന മുത്തച്ഛന്റെ ഹൃദയം നിലച്ചതായി മനസ്സിലാക്കിയ നല്വ അടുത്തുളള ഒരു ഡോക്ടറെ വിളിച്ചുവരുത്തി. ഡോക്ടറും മുത്തച്ഛന് മരിച്ചുവെന്ന് സ്ഥിരീകരിച്ചു.
ദീപക് സിംഗിന്റെ മരണത്തില്‍ ദു:ഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ ശവസംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു. 'മൃതദേഹം' ചിതയിലേക്ക് മാറ്റി. എന്നാല്‍, തീ കൊളുത്തും മുമ്പുളള കൂട്ടക്കരച്ചിലിനിടെ നാല്വ തന്റെ മുത്തച്ഛന്റെ ശരീരം ചലിക്കുന്നതായി കണ്ടു. അത് വെറും തോന്നലാണെന്ന് മനസ്സിനെ വിശ്വസിപ്പിക്കാന്‍ തുടങ്ങുമ്പോഴേക്കും അദ്ദേഹം ചിതയില്‍ നിന്ന് എഴുന്നേറ്റു കഴിഞ്ഞിരുന്നു!
സംഭവത്തില്‍ എല്ലാവരും ആദ്യമൊന്ന് അമ്പരന്നുവെങ്കിലും പിന്നീട് അമ്പരപ്പ് സന്തോഷത്തിനു വഴിമാറി. പക്ഷേ കുഴഞ്ഞുവീണ തന്നെ ചിതയില്‍ വച്ചത് ദീപകിന് അത്ര സുഖിച്ചില്ല. ഇനിയും ഇതേ പോലെ സംഭവിക്കുകയാണെങ്കില്‍ ജീവനില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ചിതയില്‍ വയ്ക്കാവൂ എന്നാണ് അദ്ദേഹം പറയുന്നത്!
from kerala news edited
via IFTTT