Story Dated: Thursday, December 25, 2014 03:05

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച കളഭാഭിഷേകം. മണ്ഡലകാല സമാപനത്തോടനുബന്ധിച്ചാണ് കളഭാഭിഷേകം. മണ്ഡലകാലത്ത് നാല്പതുദിവസം പഞ്ചഗവ്യവും നാല്പത്തൊന്നാം ദിവസം കളഭവുമാണ് ഭഗവത് വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുക. 13 കീഴ്ശാന്തി കുടുംബങ്ങളിലെ നമ്പൂതിരിമാര്‍ ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കുന്ന കളഭക്കൂട്ട് വാദ്യങ്ങളുടെ അകമ്പടിയോടെ നാലമ്പലത്തിനകത്തേക്ക് എഴുന്നള്ളിച്ച് സ്വര്‍ണകുംഭത്തില്‍ നിറയ്ക്കും. തുടര്‍ന്ന് കലശപൂജ ചെയ്തശേഷം ഉച്ചപൂജയ്ക്കു മുമ്പായി ക്ഷേത്രം തന്ത്രിയാണ് കളഭാഭിഷേകം ചെയ്യുക. കോഴിക്കോട് സാമൂതിരിയുടെ വഴിപാടായാണ് കളഭാഭിഷേകം നടത്തുന്നത്. മൈസൂര്‍ ചന്ദനം, കശ്മീര്‍ കുങ്കുമപ്പൂവ്, കസ്തൂരി, പച്ചക്കര്‍പ്പൂരം എന്നിവ പനിനീരില്‍ ചാലിച്ചാണ് കളഭക്കൂട്ട് തയ്യാറാക്കുന്നത്. സാധാരണ ദിവസങ്ങളില്‍ കളഭം തയ്യാറാക്കുന്നതിന്റെ ഇരട്ടി അനുപാതത്തിലാണ് ഇവചേര്‍ക്കുക. ദിവസവും ഗുരുവായൂരപ്പന് കളഭം ചാര്‍ത്താറുണ്ടെങ്കിലും വര്‍ഷത്തില്‍ മണ്ഡലപൂജ ദിവസം മാത്രമാണ് കളഭാഭിഷേകം നടക്കുന്നത്. കളഭത്തിലാറാടി നില്ക്കുന്ന ഗുരുവായൂരപ്പനെ ദര്‍ശിക്കുന്നതിന് അഭൂതപൂര്‍വമായ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടുക. കളഭാഭിഷേകം കഴിഞ്ഞാല്‍ ഞായറാഴ്ച പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനംവരെ കളഭത്തിലാറാടിയ ഗുരുവായൂരപ്പ വിഗ്രഹമാണ് ഭക്തര്‍ ദര്‍ശിക്കുക. ഞായറാഴ്ച നിര്മാല്യത്തിനുമാത്രമേ കളഭം വിഗ്രഹത്തില്‍നിന്നും മാറ്റുകയുള്ളൂ. തുടര്‍ന്ന് കളഭം ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യും.
from kerala news edited
via
IFTTT
Related Posts:
പ്രമുഖരുടെ അന്ത്യനിമിഷങ്ങള്‍ അനുഭവിച്ചറിയാന്‍ മ്യൂസിയം Story Dated: Sunday, December 28, 2014 04:51പ്രമുഖരുടെ അന്ത്യ നിമിഷങ്ങള്‍ പുനര്‍സൃഷ്ടിക്കുന്ന മ്യൂസിയം ശ്രദ്ധേയമാകുന്നു. നെതര്‍ലന്റ്സിലാണ് അപൂര്‍വ മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്. ജാക്വലിന് കെന്നഡി, ഡയാനാ രാജകുമാരി, പ… Read More
എയര്‍ ഏഷ്യ: തെരച്ചിലിന് ഇന്ത്യ സഹായം വാഗ്ദാനം ചെയ്തു; അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് Story Dated: Sunday, December 28, 2014 04:01ന്യൂഡല്‍ഹി: ഇന്തോനേഷ്യയില്‍ നിന്നും സിംഗപ്പൂരിലേയ്ക്ക് പോകവേ കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റെ തെരച്ചിലിന് ഇന്ത്യ സഹായം വാഗ്ദാനം ചെയ്തു. നാവികസേനയുടെ മൂന്ന് കപ്പലുകളും ഒരു… Read More
രാവണനും ഭാര്യയും ദളിതരായിരുന്നുവെന്ന് സുബ്രമണ്യന്‍ സ്വാമി Story Dated: Sunday, December 28, 2014 03:24വാരണാസി: രാക്ഷസരാജാവായ രാവണനും ഭാര്യ മണ്ഡോദരിയും ദളിതരായിരുന്നുവെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി. ഇരുവരും ഉത്തര്‍പ്രദേശിലെ ദളിത് കുടുംബാംഗങ്ങളാണ്. രാവണന് ഗാസിയാബാ… Read More
പശ്ചിമ ബംഗാളില്‍ നാലുലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി Story Dated: Sunday, December 28, 2014 03:25കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നാലു ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. ഫരാക്കാ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് കള്ളനോട്ട് പിടികൂടിയത്.ശനിയാഴ്ച രാത്രിയേ… Read More
പി.എസ്.സിയുടെ എസ്ഐ റാങ്ക് ലിസ്റ്റില്‍ പ്രായപരിധി കഴിഞ്ഞവരും നിശ്ചിത മാര്ക്കില്ലാത്തവരും Story Dated: Sunday, December 28, 2014 04:22തിരുവനന്തപുരം : പി.എസ്.സി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ എസ്ഐ റാങ്ക് ലിസ്റ്റില്‍ പ്രായപരിധി കഴിഞ്ഞവരും നിശ്ചിത മാര്‍ക്ക് ലഭിക്കാത്തവരും ഉള്‍പ്പെട്ടിട്ടും നടപടിയില്ല. എസ്ഐ റാ… Read More