Story Dated: Thursday, December 25, 2014 03:07
കല്‍പ്പറ്റ: വിദ്യാഭ്യാസ വായ്‌പ വാങ്ങി കൃത്യമായി തിരിച്ചടക്കാത്തവരുടെ പേരില്‍ ബാങ്കുകള്‍ നടപടികള്‍ ശക്‌തമാക്കുന്നു. ഇതിന്റെ ഭാഗമായി കുട്ടികളുടേയും രക്ഷിതാക്കളുടേയും ഫോട്ടോകള്‍ ബാങ്ക് അധികൃതര്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി. ഏത് വിധേനയും വായ്‌പക്കാരെ സമ്മര്‍ദ്ദത്തിലാക്കി കുടിശിഖ പിരിച്ചെടുക്കുന്നതിനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് വായ്‌പ നല്‍കിയ ബാങ്കുകള്‍ ഇത്തരത്തില്‍ കുടിശിഖക്കാരുടെ വിശദവിവരങ്ങളോടൊപ്പം വായ്‌പക്കാരുടെ ഫോട്ടോയും ബാങ്കില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയിരിക്കുന്നത്. ബാങ്കില്‍ നിന്നും വായ്‌പ വാങ്ങി ഉന്നതവിദ്യാഭ്യാസം നടത്തിയ കുട്ടികളുടേയും അവരുടെ രക്ഷിതാക്കളുടേയും ഫോട്ടോകളാണ് റെയില്‍വേ സേ്‌റ്റഷനുകളിലും ബസ്സ്റ്റാന്റുകളിലും പ്രതികളുടെ ഫോട്ടകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിന് സമാനമായ രീതിയില്‍ ബാങ്കുകള്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നത്. വായ്‌പക്കാരുടെ പേരും വിശദവിവരങ്ങളും ചേര്‍ത്ത് പത്രപ്പരസ്യം കൊടുക്കുകയായിരുന്നു കുടിശിഖ പിരിക്കുന്നതിന് ബാങ്ക് അധികൃതര്‍ സാധാരണ സ്വീകരിച്ചിരുന്ന നടപടി ക്രമം. എന്നാല്‍ അതിനിടയിലാണ് ചില ബാങ്കുകള്‍ കുടിശിഖ പിരിച്ചെടുക്കുന്നതിന്റെ ഭാഗമായി വായ്‌പക്കാരുടെ ഫോട്ടോകള്‍ ബാങ്കിന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നത്. നഴ്‌സിംഗ് പഠിച്ച് തുച്‌ഛമായ ശമ്പളത്തിന് ജോലി ചെയ്‌തും, ജോലി ലഭിക്കാതെയും വായ്‌പ തിരിച്ചടക്കാന്‍ സാധിക്കാത്ത നിരവധി പെണ്‍കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടേയും ഫോട്ടോകളാണ് ബാങ്കുകളില്‍ പ്രദര്‍ശിപ്പിച്ചുണ്ട്. കേന്ദ്രസര്‍ക്കാരിന്റെയോ സംസ്‌ഥാന സര്‍ക്കാരിന്റെയോ ഒരു പലിശ ആനുകൂല്യം പോലും ലഭിക്കാത്തതിനാല്‍ കുടിശിഖ അടച്ചുതീര്‍ക്കാന്‍ കഴിയാത്തവരുടെ ചിത്രങ്ങളാണ് ബാങ്കുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വായ്‌പാ തുക നാലിരട്ടിയും അതിലേറെയുമാകുകയും പലിശ ആനൂകൂല്യം ലഭിക്കാതിരിക്കുകയും ചെയ്‌തതിന്റെ പേരിലാണ് കുട്ടികളും രക്ഷിതാക്കളും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പലിശ ആനൂകൂല്യം ലഭ്യമായാല്‍ അവരില്‍ പലരും വായ്‌പ തുക അടച്ച് ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ തയാറുള്ളവരാണ്. എന്നാല്‍ ആനുകൂല്യങ്ങള്‍ നല്‍കാനും അനുവദിക്കാനും ബാങ്ക് അധികൃതര്‍ തയാറാകുന്നില്ല. അതേ സമയം ചില ബാങ്കുകള്‍ വിദ്യാഭ്യാസ വായ്‌പയെടുത്ത് കുടിശിഖയായിട്ടുളളവര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മറ്റു ചില ബാങ്കുകള്‍ ഇത്തരം പദ്ധതികളൊന്നും നടപ്പാക്കാതെ പ്രതികാര നടപടികളെന്ന നിലയില്‍ വായ്‌പക്കാരനെ സമ്മര്‍ദ്ദത്തിലാക്കുന്നതിനായി വായ്‌പക്കാരന്റെ വിശദവിവരങ്ങളും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
from kerala news edited
via IFTTT