Story Dated: Thursday, December 25, 2014 04:13
കരിങ്കുന്നം: തൊടുപുഴ-പാലാ പി.ഡബ്ല്യു.ഡി. റോഡില്‍ വില്ലേജ് ഓഫീസിനു സമീപം റോഡ് തകര്‍ന്നു കുഴി രൂപപ്പെട്ടതിനാല്‍ അപകടം പതിവാകുന്നു. ഈ കുഴിയില്‍ വീണ് കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും പരുക്കുപറ്റുന്നതു പതിവായി.
മാസങ്ങളായി റോഡ് തകര്‍ന്ന് കുഴി രൂപപ്പെട്ടിട്ടും അധികൃതര്‍ അറ്റകുറ്റപ്പണി നടത്തുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. റോഡ് കെ.എസ്.ടി.പി. തൊടുപുഴ-പുനലൂര്‍ ഹൈവേയുടെ ഭാഗമായി ഏറ്റെടുത്തിരുന്നു. എങ്കിലും റോഡിന്റെ ശോച്യാവസ്‌ഥ പരിഹരിക്കാന്‍ കെ.എസ്.ടി.പി. അധികൃതരും തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ശബരിമല തീര്‍ഥാടകരുടേയും മറ്റും ആശ്രയമാണ് ഈ റോഡ്. അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ ശക്‌തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നു നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കി.
from kerala news edited
via IFTTT