121

Powered By Blogger

Wednesday, 24 December 2014

ഇന്‍കാസ് സ്വീകരണം നല്‍കി








ഇന്‍കാസ് സ്വീകരണം നല്‍കി


Posted on: 24 Dec 2014



ദോഹ : സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം ദോഹയില്‍ എത്തിയ ചിറക്കല്‍ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവും കോണ്‍ഗ്രസ്സ് നേതാവുമായ എ വി രവീന്ദ്രന്‍ അലവിലിനു ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി.

അല്‍ ഒസ്ര ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് നിയാസ് ചെരിപെത്ത് അധ്യക്ഷത വഹിച്ചു. ലീഡര്‍ കെ കരുണാകരനെ യോഗം അനുസ്മരിച്ചു. കേരളത്തിലെ സാധാരണക്കാരായ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ മനസ്സില്‍ അന്നും എന്നും സ്ഥിരപ്രതിഷ്ഠ നേടിയ നേതാവ് കെ കരുണാകരന്‍ മാത്രമാണെന്ന് എ വി രവീന്ദ്രന്‍ അഭിപ്രായപെട്ടു.


കണ്ണൂര്‍ നഗരസഭാ ഉപാധ്യക്ഷനും ഡി സി സി ജനറല്‍ സെക്രട്ടറിയുമായ ടി ഒ മോഹന്‍റെ പിതാവ് ഗോപാലന്‍ നമ്പ്യാരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഘപെടുത്തി. തൃശൂര്‍ ജില്ലാ കമ്മിറ്റി ഒരുക്കുന്ന കെ കരുണാകരന്‍ അനുസ്മരണ സമ്മേളനം വന്‍ വിജയമാക്കാന്‍ യോഗം തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി ദേവാനന്ദ് തയ്യില്‍ സ്വാഗതവും നിയാസ് ചിറ്റാലിക്കല്‍ നന്ദിയും രേഘപെടുത്തി.യോഗത്തിനു സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ടി എച് നാരായണന്‍, നിഹാസ് കോടിയേരി, ജയചന്ദ്രന്‍, അനീഷ് ബാബു, ഇബ്രാഹിം , അബ്ദുല്‍ സലാം, പിയാസ് തുടങ്ങിയര്‍ നേതൃത്വം നല്‍കി.





വാര്‍ത്ത അയച്ചത്: അഹമദ്ദ് പാതിരിപ്പറ്റ












from kerala news edited

via IFTTT