പാപനാശത്തിനു പിന്നാലെ ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയിലും പ്രണവ് മോഹന്‍ലാല്‍ സഹസംവിധായകനാകുന്നു. 'മൈ ബോസ്' എന്ന ചിത്രത്തിനു ശേഷം ദിലീപിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി.
താരപുത്രന്മാരെല്ലാം ക്യാമറയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു പ്രണവിന് താല്പര്യം. പ്രണവിന് അഭിനയത്തിലല്ല സംവിധാനത്തിലാണ് താല്പര്യമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
പുനര്‍ജനി (2002) എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രണവിന് മികച്ച ബാലനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ദൃശ്യത്തിന്റെ തമിഴ് റീമെയ്ക്ക് ആയ പാപനാശത്തിലൂടെയാണ് പ്രണവ് വീണ്ടും ചലച്ചിത്ര രംഗത്തേക്ക് ചുവടുവെക്കുന്നത്. കമല്ഹാസന് നായകനായ പാപനാശം ഉടന്‍ റിലീസാകും.
ഇതിനിടെയാണ് ജീത്തുവിന്റെ അടുത്ത ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടിയിലും പ്രണവ് സഹസംവിധായകനായി തുടരുമെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
from kerala news edited
via IFTTT