121

Powered By Blogger

Wednesday 24 December 2014

മെഡിക്കല്‍ കോളേജ്‌ യാഥാര്‍ഥ്യമാക്കണം: സി.പി.ഐ











Story Dated: Thursday, December 25, 2014 03:07


കല്‍പ്പറ്റ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന്‌ രണ്ട്‌ വര്‍ഷം മുന്‍പ്‌ ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജ്‌ ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന്‌ സി.പി.ഐ കല്‍പ്പറ്റ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്‌ഥാനത്ത്‌ ചികില്‍സാ സൗകര്യം ഏറ്റവും കുറഞ്ഞ ജില്ലയായിട്ടു കൂടി വയനാട്‌ മെഡിക്കല്‍ കോളേജ്‌ യാഥാര്‍ഥ്യമാവാതെ തടയുന്നതിന്‌ പിന്നില്‍ ചില ജനപ്രതിനിധികളുടെ ഗുഢതാല്‍പര്യമുണ്ടെന്നും സമ്മേളനം വിലയിരുത്തി. മെഡിക്കല്‍ കോളേജിനായി 50 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കാമെന്ന്‌ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്‌റ്റ് സര്‍ക്കാറിനെ അറിയിച്ചിട്ടും ഈ ഭൂമി ഏറ്റെടുക്കുന്നതില്‍ സാങ്കേതികത്വം സൃഷ്‌ടിക്കുകയാണ്‌. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയോടനുബന്ധിച്ച്‌ മെഡിക്കല്‍ കോളേജ്‌ താല്‍ക്കാലികമായി പ്രവര്‍ത്തനം ആരംഭിക്കുമെന്ന്‌ സംസ്‌ഥാന മന്ത്രിമാര്‍ തന്നെ പ്രഖ്യാപിച്ചതാണ്‌. എന്നാല്‍ ഇതും യാഥാര്‍ഥ്യമാവാത്തതിന്‌ പിന്നില്‍ ശക്‌തമായ രാഷ്‌ട്രീയ സമ്മര്‍ദ്ദമാണ്‌ പ്രകടമാവുന്നത്‌. സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ അംഗം ടി.വി ബാലന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ജെ ശശി പതാക ഉയര്‍ത്തി. എം.വി ബാബു, സുലേഖ സലിംഖാന്‍, എ. ബാലചന്ദ്രന്‍, ഡോ. അമ്പി ചിറയില്‍ എന്നിവരടങ്ങിയ പ്രസീഡിയവും സി.എസ്‌ സ്‌റ്റാന്‍ലിന്‍, വി. യൂസഫ്‌, കെ.കെ തോമസ്‌, എ. കൃഷ്‌ണകുമാര്‍, മഹിതാ മൂര്‍ത്തി എന്നിവര്‍ അടങ്ങിയ സ്‌റ്റിയറിംഗ്‌ കമ്മിറ്റിയും സമ്മേളനം നടപടികള്‍ നിയന്ത്രിച്ചു. അഡ്വ. പ്രകാശാനന്ദന്‍, സി.എസ്‌ സെബാസ്‌റ്റ്യന്‍ എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും എം. അപ്പുക്കുട്ടി, ശ്രീജിത്ത്‌ എന്നിവരടങ്ങിയ മിനുട്‌സ് കമ്മിറ്റിയും സമ്മേളനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. അഡ്വ. സാജി വര്‍ക്കി രക്‌തസാക്ഷി പ്രമേയവും അമ്മാത്ത്‌വളപ്പില്‍ കൃഷ്‌ണകുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി സി.എസ്‌ സ്‌റ്റാന്‍ലിന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, സംസ്‌ഥാന കമ്മിറ്റി അംഗം പി.കെ മൂര്‍ത്തി എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT