Story Dated: Thursday, December 25, 2014 12:26

കോട്ടയം: ക്രിസ്മസ് ദിനത്തില്‍ കോട്ടയത്തും ഘര്‍ വാപ്പസി. കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പൊന്‍കുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലുമാണ് വിഎച്ച്പിയുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തന ചടങ്ങുകള്‍ നടന്നത്.
മതപരിവര്‍ത്തനം നടത്തിയ 59 പേരില്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുളളവരാണ്. ഇതില്‍ ഒരാള്‍ മാത്രമാണ് ഇസ്ലാമില്‍ നിന്നുളളത്. മതപരിവര്‍ത്തനത്തിന് ആരില്‍ നിന്നും നിര്‍ബന്ധമില്ലായിരുന്നുവെന്ന് മതംമാറിയവര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രായോഗികത മുന്‍നിര്‍ത്തിയാണ് പലരും മതം മാറിയിരിക്കുന്നത്.
കോട്ടയത്ത് 11 കുടുംബങ്ങളിലെ 17 പേരും പൊന്‍കുന്നത്ത് 20 കുടുംബങ്ങളില്‍ നിന്നുളള 42 പേരുമാണ് മതപരിവര്‍ത്തനം നടത്തിയത്. കഴിഞ്ഞ ദിവസം ആലപ്പുഴ കായംകുളത്ത് മൂന്ന് മുസ്ലീംകുടുംബങ്ങളില്‍ നിന്നുളള 11 പേരെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു.
വിഎച്ച്പി ഹെല്പ്പ്ലൈന് കോര്‍ഡിനേറ്റര്‍ അനീഷ് ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് മതപരിവര്‍ത്തന പരിപാടികള്‍ നടക്കുന്നത്. സംസ്ഥാനമൊട്ടാകെ ക്രിസ്മസ് ദിനത്തില്‍ 200 പേര് തിരികെ ഹിന്ദുമതത്തിലേക്ക് എത്തുമെന്നാണ് ഹിന്ദു ഹെല്പ്പ്ലൈന് പറഞ്ഞിരുന്നത്.
from kerala news edited
via
IFTTT
Related Posts:
ഇസ്ലാമിന് ചീത്തപ്പേരുണ്ടാക്കുന്നത് മുസ്ലീങ്ങള്‍ തന്നെ: മെഹമൂദ് മദനി Story Dated: Saturday, March 21, 2015 07:09ബിജ്നോര്‍: മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കുന്നതും ഇസ്ലാമിന്റെ ചിത്രം തീവ്രവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതും മുസ്ലീങ്ങള്‍ തന്നെയെന്ന് ജമിയത്ത് ഉലേമാ-ഇ- ഹിന്ദ് ജനറല… Read More
സിനിമകള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതിന് ഒരാള്‍ പിടിയില്‍ Story Dated: Saturday, March 21, 2015 07:22കൊച്ചി: പുതിയ സിനിമകള്‍ നിയമവിരുദ്ധമായി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത് പ്രചരിപ്പിച്ചതിന് ഒരാള്‍ പിടിയില്‍. മൂവാറ്റുപുഴ സ്വദേശി ഷിബുവാണ് പോലീസ് പിടിയിലായത്. സംവിധായകന്… Read More
യജ്ഞവേദിയിലെ ഗരുഡ ചിതി തീര്‍ക്കല്‍ 22 ന്; ഉപയോഗിക്കുന്നത് 1114 ഇഷ്ടികകള്‍ Story Dated: Saturday, March 21, 2015 03:24ആനക്കര: യജ്ഞശാലയില്‍ ഗരുഡ ചിതിതീര്ക്കല് 22 ന് നടക്കും. 1114 ഇഷ്ടികയാണ് ഇതിനായി തയ്യാറാക്കിയിട്ടുളളത്. കോഴിക്കോട് ഫറൂഖ് ടൈല്‍ ഫാക്ടറിയിലാണ് ഇതിനായി പ്രത്യേകം തയ്യാറ… Read More
ശിവദാസന്‍ നായരെ കടിച്ചതില്‍ ഖേദമില്ല; ജമീലാപ്രകാശം Story Dated: Saturday, March 21, 2015 07:35പത്തനംതിട്ട: നിയമസഭയിലെ സംഭവത്തില്‍ ശിവദാസന്‍ നായര്‍ തന്നെ കടന്നു പിടിക്കുന്നത് ലോകം കണ്ടതില്‍ വിഷമമുണ്ടെന്ന് ജമീലാ പ്രകാശം. തന്നെ ബലമായി പിടിച്ചു നിര്‍ത്തി ശിവദാസന്‍ നായര്‍ ക… Read More
ഇന്ന് ലോകജലദിനം: നിള വറ്റി വരണ്ടു: കുടിവെള്ളക്ഷാമം രൂക്ഷം Story Dated: Sunday, March 22, 2015 03:28ആനക്കര: ഒരു ലോക ജലദിനം കൂടി പിറക്കുമ്പോഴും ഒരിറ്റു വെള്ളത്തിനായി നിള തേങ്ങുകയാണ്. അശാസ്ത്രീയമായ മണല്‍വാരല്‍ നിളയുടെ നാശം വേഗത്തിലാക്കി. പാടംനികത്തലും കുന്നിടിക്കലും ഭൂമിയെ ഊഷ… Read More