രാജ്യത്തെ വൻകിട ക്യുക് സർവീസ് റെസ്റ്റോറന്റുകളായ മെക്ഡൊനാൾഡ്, ബർഗർ കിങ്, കെഎഫ്സി തുടങ്ങിയ കമ്പനികളിലൊന്നായ മിസിസ് ബക്ടേഴ്സ് ഫുഡ് സ്പെഷാലിറ്റീസും ഐപിഒയുമായി രംഗത്ത്. ബർഗർ കിങിന്റെ മികച്ച ലിസ്റ്റിങിന് പിന്നാലായാണ് മിസിസ് ബക്ടേഴ്സും ഐപിഒ രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്. ഡിസംബർ 17വരെ ഐപിഒയ്ക്ക് അപേക്ഷിക്കാം. 286-288 രൂപ നിലവാരത്തിലായിരിക്കും ഓഹരി വില നിശ്ചയിക്കുക. ബിസ്കറ്റ്, ബ്രഡ്, ബൺ, ജാം, സിറപ് തുടങ്ങിയ ഉത്പന്നങ്ങൾ നിർമിക്കുന്ന പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് മിസിസ് ബക്ടേഴ്സ്. 540.54 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാൻ കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ ഒഫർ ഫോർ സെയിൽവഴി 500 കോടി രൂപയുടെ ഓഹരികളാണ് കമ്പനി കൈമാറുക. 40.54 കോടിയുടെ പുതിയ ഓഹരികളും പുറത്തിറക്കും. 2020 മാർച്ചിലെ കണക്കുപ്രകാരം 30 കോടിയാണ് കമ്പനിയുടെ അറ്റാദായം. 101.2 കോടി രൂപയുടെ കടബാധ്യതയും കമ്പനിക്കുണ്ട്. ബ്രിട്ടാനയി ഇൻഡസ്ട്രീസ്, ഡിഎഫ്എം ഫുഡ്സ്, ഐടിസി, പ്രതാപ് സ്നാക്സ് തുടങ്ങിയ കമ്പനികളാണ് വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സമാനമായ ബിസിനസ് നടത്തുന്ന സ്ഥാപനങ്ങൾ.
from money rss https://bit.ly/34gaKlN
via IFTTT
from money rss https://bit.ly/34gaKlN
via IFTTT